Connect with us

പ്രഭാസ് ഹോളിവുഡിലേയ്ക്ക്…,; അമ്പരപ്പോടെ ആരാധകര്‍

News

പ്രഭാസ് ഹോളിവുഡിലേയ്ക്ക്…,; അമ്പരപ്പോടെ ആരാധകര്‍

പ്രഭാസ് ഹോളിവുഡിലേയ്ക്ക്…,; അമ്പരപ്പോടെ ആരാധകര്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹോളിവുഡ് മാര്‍ക്കറ്റ് പിടിക്കാനുള്ള ഒരുക്കത്തിലാണ് നടന്‍. നാഗ് അശ്വിന്റെ സംവിധാനത്തില്‍ വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന തന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ പ്രൊജക്റ്റ് കെയിലൂടെ അദ്ദേഹം ഹോളിവുഡിലേക്ക് പ്രവേശിക്കുമെന്നാണ് ഇവര്‍ വിശ്വസിച്ചിരുന്നതെങ്കിലും അതിന് മുമ്പ് തന്നെ ഇത് യാഥാര്‍ത്ഥ്യമാകുമെന്നാണ് സൂചന.

കെജിഎഫ് നിര്‍മ്മാതാവ് പ്രശാന്ത് നീല്‍ ഒരുക്കുന്ന പ്രഭാസിന്റെ അടുത്ത ചിത്രം ‘സലാര്‍’ ഈ വര്‍ഷം സെപ്റ്റംബറിലാണ് റിലീസ് ചെയ്യുക. ഈ സിനിമയുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കാനുള്ള ആലോചനയിലാണ് അണിയറപ്രവര്‍ത്തകര്‍. ഇംഗ്ലീഷ് പതിപ്പിന് വമ്പന്‍ പ്രതികരണം തന്നെ ലഭിക്കുമെന്നാണ് സലാര്‍ ടീമിന്റെ കണ്ടെത്തല്‍.

സാധാരണ തെലുങ്ക് ഹിന്ദി ചിത്രങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇംഗ്ലീഷ് സബ്‌ടൈറ്റിലുകള്‍ ചേര്‍ക്കുക എന്നുള്ളത് സ്വാഭാവികമാണ്. എന്നാല്‍ ഇംഗഌഷ് പതിപ്പ് തന്നെ ഇറക്കുയെന്നുള്ള ആശയമാണ് സലാര്‍ ടീം നടപ്പിലാക്കുന്നത്.

പ്രഭാസ് ഇരട്ട വേഷത്തിലായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. രണ്ട് കാലഘട്ടങ്ങളില്‍ ആയിട്ടുള്ള കഥയായിരിക്കും ചിത്രം പറയുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

വിജയ് കിരംഗന്ദുറാണ് ചിത്രത്തിന്റെ നിര്‍മാണം. ‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് ‘സലാറും’ നിര്‍മിക്കുന്നത്. ശ്രുതി ഹാസന്‍ ചിത്രത്തില്‍ നായികയായി എത്തുന്നു. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസിലായിരുന്നു’ സലാറി’ന്റെ ആദ്യ ഷെഡ്യുള്‍. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭുവന്‍ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

More in News

Trending

Recent

To Top