Connect with us

രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഒരു ഫ്രെയ്മില്‍; വൈറലായി നയന്‍താരയുടെയും മഞ്ജു വാര്യരുടെയും ചിത്രം

Malayalam

രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഒരു ഫ്രെയ്മില്‍; വൈറലായി നയന്‍താരയുടെയും മഞ്ജു വാര്യരുടെയും ചിത്രം

രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഒരു ഫ്രെയ്മില്‍; വൈറലായി നയന്‍താരയുടെയും മഞ്ജു വാര്യരുടെയും ചിത്രം

ആരാധകര്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍സ് എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് മഞ്ജു വാര്യരും നയന്‍താരയും. ഇരുവരുടെയും വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ ഏറ്റെടുക്കാറുള്ളത്. രണ്ട് പേരുടെയും കരിയറും ജീവിതത്തിലുമുണ്ടായ നാടകീയ സംഭവങ്ങള്‍ ഒന്നിലേറെയാണ്. ഇരുവരുടെയും ജീവിതത്തില്‍ ഏറെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഇവരുടെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എടുത്ത് പറയേണ്ടതില്ല.

എന്നാല്‍ മുമ്പത്തേക്കാള്‍ ശക്തിയില്‍ ജീവിതത്തില്‍ മുന്നേറാന്‍ നയന്‍താരയ്ക്കും മഞ്ജു വാര്യര്‍ക്കും കഴിഞ്ഞു. പ്രത്യേകിച്ചും സ്ത്രീ പ്രേക്ഷകര്‍ക്കാണ് മഞ്ജുവിനോടും നയന്‍താരയോടും കൂടുതല്‍ മമത. ഇവര്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന പ്രചോദനം ചെറുതല്ല. പൊതുസമൂഹത്തില്‍ ലഭിക്കുന്ന ബഹുമാന്യ സ്ഥാനം മനസിലാക്കുന്നവരുമാണ് ഇവര്‍. നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ മഞ്ജുവും നയന്‍താരയും ചെയ്യുന്നു.

ഗോസിപ്പുകളും വിവാദങ്ങളും ഇരുവരെയും തേടി എപ്പോഴും മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ ഇവ അവഗണിച്ച് മുന്നോട്ട് നീങ്ങാന്‍ നയന്‍താരയെ പോലെ മഞ്ജു വാര്യര്‍ക്കും കഴിഞ്ഞു. ഇപ്പോഴിതാ വനിതാ ദിനത്തില്‍ മഞ്ജു വാര്യര്‍ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നയന്‍താരയെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഫോട്ടോയാണ് മഞ്ജു വാര്യര്‍ പങ്കുവെച്ചത്. നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ഒരു വണ്ടര്‍ വുമണുണ്ട്.

എന്റെ അടുത്ത് അങ്ങനെയൊരാളുണ്ട് എന്നാണ് ഫോട്ടോയ്‌ക്കൊപ്പം മഞ്ജു വാര്യര്‍ കുറിച്ചിരിക്കുന്നത്. പങ്കുവെച്ച് മിനുട്ടുകള്‍ക്കുള്ളില്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്. രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഒരു ഫ്രെയ്മില്‍ എന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി. ഇവര്‍ ഒരുമിച്ച് സിനിമ ചെയ്തിരുന്നെങ്കിലെന്നും ആരാധകര്‍ ആഗ്രഹം പ്രകടിപ്പിച്ചു.

മഞ്ജു വാര്യരും നയന്‍താരയും തമ്മില്‍ മത്സരമെന്ന സംസാരങ്ങള്‍ക്കും ഇതോടെ അവസാനമായി. അടുത്ത കാലത്താണ് മഞ്ജു വാര്യര്‍ തമിഴകത്ത് സാന്നിധ്യമറിയിച്ചത്. അസുരന്‍, തുനിവ് എന്നീ രണ്ട് തമിഴ് ചിത്രങ്ങളേ ചെയ്തിട്ടുള്ളൂടെയെങ്കിലും ഇവ രണ്ടും വന്‍ ഹിറ്റായി. രജിനികാന്തിനൊപ്പമാണ് മഞ്ജുവിന്റെ അടുത്ത സിനിമ. സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയ പ്രാധാന്യമുള്ള വേഷങ്ങളില്‍ മഞ്ജു എത്തിയതോടെയാണ് ആരാധകര്‍ക്കിടയില്‍ ഇങ്ങനെയൊരു സംസാരമുണ്ടായത്.

കാരണം നിലവില്‍ തമിഴകത്ത് ഏറ്റവും താരമൂല്യമുള്ള നടി നയന്‍താരയാണ്. ഈ സ്ഥാനത്തേക്ക് മഞ്ജു വാര്യര്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ മത്സരത്തിനപ്പുറം രണ്ട് പേരും തമ്മില്‍ സ്‌നേഹവും ബഹുമാനവുമാണെന്ന് പുതിയ പോസ്റ്റിലൂടെ ഏവര്‍ക്കും വ്യക്തമായി. രണ്ട് പേരുടെയും ഒന്നിലേറെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ടെസ്റ്റ് ആണ് നയന്‍താരയുടെ റിലീസിന് ഒരുങ്ങുന്ന സിനിമ.

ജവാന്‍, അന്നപൂരാണി തുടങ്ങിയ സിനിമകളാണ് നടിയുടേതായി പുറത്തെത്തിയത്. എന്നാല്‍ അന്നപൂരണി നടിയ്ക്ക് വലിയ തിരിച്ചടിയായിരിക്കകുയാണ്. അന്നപൂരണി സിനിമയിലെ മതനിന്ദ ആരോപിച്ച് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടി നയന്‍താരക്ക് എതിരെ കേസ് വന്നിരുന്നു. അന്നപൂരണി ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ്, നെറ്റ്ഫ്‌ലിക്‌സ് അധികൃതര്‍ എന്നിവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഒരു വലതുപക്ഷ സംഘടന സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. മലയാളത്തില്‍ ഗോള്‍ഡ് ആണ് നയന്‍താര അഭിനയിച്ച ഒടുവിലത്തെ സിനിമ. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

ഫൂട്ടേജ് ആണ് ആരാധകര്‍ കാത്തിരിക്കുന്ന മഞ്ജുവിന്റെ മലയാള ചിത്രം. രണ്ടാം വരവില്‍ അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു. ഇപ്പോള്‍ ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെ ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും മഞ്ജു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബോളിവുഡിലും നടി ചുവടുവെയ്ക്കുന്നതായി വാര്‍ത്തകളുണ്ട്.

More in Malayalam

Trending

Recent

To Top