Malayalam
കമ്പം തോന്നുന്ന കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നു എന്നല്ലാതെ സൂപ്പര്‍താരത്തിന്റേതായ ആഡംബര ജീവിതമൊന്നുമല്ല മഞ്ജുവിന്; വൈറലായി വീഡിയോ
കമ്പം തോന്നുന്ന കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നു എന്നല്ലാതെ സൂപ്പര്‍താരത്തിന്റേതായ ആഡംബര ജീവിതമൊന്നുമല്ല മഞ്ജുവിന്; വൈറലായി വീഡിയോ
ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. 1995 ല്‍ പുറത്തിറങ്ങിയ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല താരത്തിന്. സല്ലാപത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ നായികയായി അരങ്ങേറിയത്. ദിലീപായിരുന്നു നായകന്‍.
നായികയായി അരങ്ങേറിയ ആദ്യ സിനിമയിലെ നായകനെ ജീവിതപങ്കാളിയാക്കിയെങ്കിലും ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ഇവരുടെ വിവാഹമോചനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്. എന്താണ് ഇവര്‍ക്കിടയില്‍ സംഭവിച്ചത് എന്നറിയാനുള്ള ആകാംഷയാണ് പലര്‍ക്കും. എന്നാല്‍ വിവാഹമോചനത്തെ കുറിച്ച് തുറന്നുപറയാന്‍ രണ്ടുപേരും ഇതുവരെ തയ്യാറായിട്ടില്ല.
രണ്ടാം വരവില്‍ തമിഴകത്ത് തുടരെ ഹിറ്റുകളുമായി മുന്നേറുകയാണ് മഞ്ജു. അസുരന്‍, തുനിവ് എന്നിവയാണ് മഞ്ജുവിന്റെ ഇതുവരെ പുറത്തിറങ്ങിയ തമിഴ് സിനിമകള്‍. രജിനികാന്തിനൊപ്പമുള്ള സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. രണ്ടാം വരവില്‍ സിനിമാ രംഗത്ത് നിന്നും മഞ്ജുവുണ്ടാക്കിയ സമ്പാദ്യവും ചെറുതല്ല. കോടികളുടെ ആസ്തി നടിക്കുണ്ട്. തുനിവ് എന്ന സിനിമയ്ക്കായി 1 കോടി രൂപയാണ് നടി വാങ്ങിയ പ്രതിഫലം. ഇക്കാലയളവിനിടെ നടിയുടെ ലൈഫ് സ്‌റ്റൈലിലും ഏറെ മാറ്റങ്ങള്‍ വന്നു.
ഒരു കാര്യം ഇഷ്ടപ്പെട്ടാല്‍ അത് സ്വന്തമാക്കാന്‍ മഞ്ജു ഇന്ന് ശ്രമിക്കാറുണ്ടെന്ന് ആരാധകര്‍ പറയുന്നു. തുനിവ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബൈക്ക് റൈഡിംഗില്‍ കമ്പം വന്ന നടി ഷൂട്ടിംഗ് പൂര്‍ത്തിയായ ശേഷം സ്വന്തമായി ഒരു ബൈക്ക് വാങ്ങി. 21 ലക്ഷം രൂപ മുടക്കി ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് എന്ന ആഡംബര ബൈക്കാണ് മഞ്ജു സ്വന്തമാക്കിയത്. പേരിനൊരു ബൈക്ക് എടുക്കുകയല്ല മഞ്ജു ചെയ്തത്. ലൈസന്‍സ് സ്വന്തമാക്കിയ നടി ഇടയ്ക്ക് ഈ ബൈക്കില്‍ റൈഡിംഗും നടത്തുന്നു.
ലക്ഷ്വറി ബൈക്കുകളുടെ ചെറിയൊരു ശേഖരം തന്നെ മഞ്ജുവിനുണ്ട്. മിനി കൂപ്പര്‍ ഇലക്ട്രിക്, റേഞ്ച് റോവര്‍ വെലാര്‍, ബെന്‍സ്, ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് എന്നിവയാണ് മഞ്ജുവിന്റെ പക്കലുള്ള കാറുകള്‍. സിനിമാ രംഗത്തേക്ക് തിരിച്ച് വന്ന ശേഷമാണ് മഞ്ജു െ്രെഡവ് ചെയ്യാന്‍ തുടങ്ങിയത്. റേഞ്ച് റോവറില്‍ സ്‌റ്റൈലിഷായി വന്നിറങ്ങുന്ന മഞ്ജുവിന്റെ വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കമ്പം തോന്നുന്ന കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നു എന്നല്ലാതെ സൂപ്പര്‍താരത്തിന്റേതായ ആഡംബര ജീവിതമൊന്നുമല്ല മഞ്ജു വാര്യര്‍ നയിക്കുന്നത്.
നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജു നേരത്തെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മഞ്ജുവിന്റെ കാര്യത്തില്‍ എവിടെ ചെന്നാലും ശ്രദ്ധ കൊടുക്കും. കാരണം പൊതുവെ നടിമാര്‍ക്കൊപ്പം സഹായികളായി പതിനേഴ് പേരാേളമാണ് വരുന്നത്. ടച്ച് അപ്പ്, കുട പിടി, ഗ്ലാസ് എടുപ്പ് എന്നിങ്ങനെയൊക്കെ പറഞ്ഞ്. പക്ഷെ മഞ്ജുവിന്റെ കൂടെ ആരുമില്ല. ഏത് രാജ്യത്ത് ഷൂട്ടിംഗിന് ചെന്നാലും ഒരു അസിസ്റ്റന്റുമില്ല. വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ ആരെങ്കിലും പെട്ടി എടുക്കും. അല്ലെങ്കില്‍ അപ്പോള്‍ ഹെല്‍പ്പ് ചെയ്യാന്‍ ഒരു ബോയ് ഉണ്ടാകും. എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യും. ഒറ്റയ്ക്ക് ജീവിച്ച് സ്‌ട്രോങ്ങായ ആളാണ് മഞ്ജുവെന്നും മണിയന്‍ പിള്ള രാജു അന്ന് വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെ ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും മഞ്ജു പ്രധാന കഥാപ്ത്രമായി എത്തുന്നുണ്ട്. ബോളിവുഡിലും നടി ചുവടുവെയ്ക്കുന്നതായി വാര്‍ത്തകളുണ്ട്. ഫൂട്ടേജ് ആണ് ആരാധകര്‍ കാത്തിരിക്കുന്ന മഞ്ജുവിന്റെ മലയാള ചിത്രം.
അതേസമയം ഇക്കഴിഞ്ഞ വനിതാ ദിനത്തില്‍ മഞ്ജു വാര്യര്‍ പങ്കുവെച്ച ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നയന്‍താരയെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഫോട്ടോയാണ് മഞ്ജു വാര്യര്‍ പങ്കുവെച്ചത്. നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ഒരു വണ്ടര്‍ വുമണുണ്ട്. എന്റെ അടുത്ത് അങ്ങനെയൊരാളുണ്ട് എന്നാണ് ഫോട്ടോയ്‌ക്കൊപ്പം മഞ്ജു വാര്യര്‍ കുറിച്ചിരിക്കുന്നത്. പങ്കുവെച്ച് മിനുട്ടുകള്‍ക്കുള്ളില്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.