Connect with us

സുരേഷ് ഗോപി അങ്കിളും ഭാര്യ രാധിക ആന്റിയും ഇല്ലായിരുന്നെങ്കില്‍ ഒന്നും ആകില്ലായിരുന്നു, അങ്കിളിന്റെ ഒരു മകളെ പോലെയാണ് കണ്ടത്; അമൃത സുരേഷ്

Malayalam

സുരേഷ് ഗോപി അങ്കിളും ഭാര്യ രാധിക ആന്റിയും ഇല്ലായിരുന്നെങ്കില്‍ ഒന്നും ആകില്ലായിരുന്നു, അങ്കിളിന്റെ ഒരു മകളെ പോലെയാണ് കണ്ടത്; അമൃത സുരേഷ്

സുരേഷ് ഗോപി അങ്കിളും ഭാര്യ രാധിക ആന്റിയും ഇല്ലായിരുന്നെങ്കില്‍ ഒന്നും ആകില്ലായിരുന്നു, അങ്കിളിന്റെ ഒരു മകളെ പോലെയാണ് കണ്ടത്; അമൃത സുരേഷ്

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടന്‍ ബാലയെ വിവാഹം കഴിച്ചതോടെ ഇരുവരും പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളായി മാറുകയായിരുന്നു. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇരുവരും 2010 ല്‍ ആണ് വിവാഹിതരായത്. എന്നാല്‍ 2019 ല്‍ വേര്‍പിരിയുകയും ചെയ്തിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്.

ഇപ്പോഴിതാ അമൃതയുടെ പണ്ടത്തെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അമൃതയുടെ സംഗീത കരിയറിന് വലിയ പിന്തുണ നല്‍കിയ വ്യക്തിയായിരുന്നു പിതാവ്. ഇതേക്കുറിച്ച് അമൃത മുമ്പും സംസാരിച്ചിട്ടുണ്ട്. അമൃതയുടെ സംഗീത കരിയറില്‍ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് നടന്‍ സുരേഷ് ഗോപി. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോള്‍ അമൃതയ്ക്ക് വേണ്ട സാമ്പത്തിക സഹായങ്ങള്‍ സുരേഷ് ഗോപി നല്‍കിയിരുന്നു. ഇതേക്കുറിച്ച് സുരേഷ് ഗോപിയും അമൃതയും മുമ്പൊരിക്കല്‍ സംസാരിച്ചിട്ടുണ്ട്. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ വെച്ചായിരുന്നു ഇത്.

അമൃതയെ സഹായിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്ന് സുരേഷ് ഗോപി സംസാരിച്ചു. ‘തകരയിലെ മൗനമേ എന്ന ഗാനം പാടി ജാനകിയമ്മ കേട്ടാല്‍ ഇതും എന്റെ മോളാണെന്ന് പറയുന്ന തരത്തിലുള്ള പെര്‍ഫോമന്‍സാണ് കാഴ്ച വെച്ചത്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അന്ന് അമൃതയ്ക്ക് കിട്ടിയത് 75 മാര്‍ക്കാണ്. കോസ്റ്റ്യൂം മാത്രം ഒട്ടും ചേര്‍ന്നില്ലെന്ന് ശരത് പറഞ്ഞു. കോസ്റ്റ്യൂമിന് മാര്‍ക്ക് കുറഞ്ഞു. അങ്ങനെയുണ്ടാവാന്‍ പാടില്ലെന്ന് ശരത്തിനെ വിളിച്ച് പറഞ്ഞു. ശരത്ത് അത് അമൃതയോട് പറഞ്ഞു’

‘പിന്നീട് മിന്‍സാരക്കനവിലെ ഊ ലലല്ലാ എന്ന ഗാനം ഡാന്‍സ് ചെയ്ത് പാടി. അതില്‍ ജഡ്ജസിന് മുമ്പ് തന്നെ എന്റെ മനസ്സില്‍ അമൃത വളരെ മോശം മാര്‍ക്ക് നേടിയിരുന്നു. ആ വസ്ത്രമെല്ലാം നന്നായിരുന്നു. പക്ഷെ ഉപയോഗിച്ചിരുന്ന ചെരുപ്പ് വളരെ മോശമായിരുന്നു’. ‘ഞാന്‍ ശരത്തിനെ വിളിച്ച് എന്താണീ കുട്ടിക്ക് എപ്പോഴും ഇങ്ങനെ സംഭവിക്കുന്നതെന്ന് ചോദിക്കുന്നിടത്ത് നിന്നാണ് അമൃതയുടെ കുടുംബവുമായുള്ള അടുപ്പം തുടങ്ങുന്നത്. അന്ന് തുടങ്ങി ഇന്നും എന്റെ വീട്ടിലെ ഒരു കുട്ടിയാണ് അമൃത,’ സുരേഷ് ഗോപി പറഞ്ഞതിങ്ങനെ.

സാധാരണ കുടുംബത്തില്‍ നിന്ന് വന്നതിനാല്‍ തന്നെ റിയാലിറ്റി ഷോയിലെ ചെലവ് പലപ്പോഴും ബുദ്ധിമുട്ടായിരുന്നെന്ന് അമൃത അന്ന് ജെബി ജംങ്ഷനില്‍ വ്യക്തമാക്കി. അമൃതയുടെ അച്ഛന്‍ സുരേഷും ഇത് ശരിവെച്ചു. കഴിവുള്ള എത്രയോ കുട്ടികള്‍ക്ക് ഇത്തരം ഷോകളില്‍ പങ്കെടുക്കാന്‍ പറ്റാത്തത് സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊണ്ടാണെന്ന് സുരേഷ് വ്യക്തമാക്കി.

സുരേഷ് ഗോപിയും ഭാര്യ രാധികയും ഇല്ലായിരുന്നെങ്കില്‍ റിയാലിറ്റി ഷോയില്‍ മുന്നോട്ട് പോവാന്‍ തന്നെ പറ്റില്ലായിരുന്നെന്ന് അമൃത തുറന്ന് പറഞ്ഞു. ‘കാരണം ഒരു സാധാരണ കുടുംബത്തിന് പറ്റുന്നതിനേക്കാള്‍ മുകളിലാണ് അതില്‍ നിന്ന് വരുന്ന ചെലവുകള്‍. ആന്റി എനിക്ക് സ്വന്തം മാലയൊക്കെ ഊരിത്തന്ന് വിട്ടിട്ടുണ്ട്. അങ്കിളിന്റെ ഒരു മകളെ പോലെയാണ് കണ്ടത്’

‘വെറുതെ ഒരു ഡ്രസ് കണ്ട് ഇഷ്ടപ്പെട്ടാല്‍ അതും വാങ്ങിച്ചോ എന്ന് പറഞ്ഞു. ആദ്യം ഞാന്‍ ഡ്രസൊക്കെ വാങ്ങിച്ചിട്ട് ഇറങ്ങാന്‍ നേരത്ത് അങ്കിള്‍ കാറിലേക്ക് വിളിച്ച് കുറച്ച് പൈസ വേറെയും തന്ന് ചെരുപ്പ് വാങ്ങാന്‍ പറഞ്ഞു,’ അമൃത അന്ന് പറഞ്ഞതിങ്ങനെയായിരുന്നു. അടുത്തിടെയായിരുന്നു അമൃതയുടെ പിതാവും ഓടക്കുഴല്‍ വാദകനുമായ പിആര്‍ സുരേഷ് അന്തരിച്ചത്. സ്‌ട്രോക്ക് വന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്.

പിതാവിന്റെ മരണ വിവരം അമൃത ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. ‘ഞങ്ങടെ പൊന്നച്ചന്‍ ഇനി ഭഗവാന്റെ കൂടെ’ എന്നാണ് അച്ഛന്‍ അടങ്ങുന്ന ഒരു കുടുംബചിത്രം പങ്കുവച്ചുകൊണ്ട് അമൃത കുറിച്ചത്. ഗോപി സുന്ദറും അമൃതയുടെ അച്ഛന്റെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. നിരവധി താരങ്ങളും ആരാധകരുമാണ് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട് കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്നത്.

അന്ത്യകര്‍മ്മങ്ങള്‍ ചെയ്തതും അമൃതയും അഭിരാമിയുമാണ്. കൂടെയുള്ള സഹോദരന് ഒപ്പമാണ് ഇരുവരും കര്‍മ്മങ്ങളില്‍ പങ്കെടുത്തത്. അമൃതാനന്ദമയി മഠത്തിലെ സ്വാമിയും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അച്ഛനെ വീട്ടില്‍ എത്തിച്ചപ്പോള്‍ മുതല്‍ നാമജപങ്ങളോടയാണ് അദ്ദേഹത്തിന് ഒപ്പം ഇരുവരും ഉണ്ടായിരുന്നത്. അമ്മയേയും പാപ്പുവിനേയും ആശ്വസിപ്പിക്കാന്‍ അമൃതയും അഭിരാമിയും പാടുപെടുന്നതും കഴിഞ്ഞ ദിവസം വൈറലായ വീഡിയോകളില്‍ കാണാമായിരുന്നു.

അച്ഛന് മുത്തം കൊടുത്ത് മതിയാകാത്ത പോലെയാണ് അമൃതയും അഭിരാമിയും പാപ്പുവും അദ്ദേഹത്തിന്റെ ഒപ്പം നിന്നത്. അന്ത്യോപചാരം അര്‍പ്പിക്കാന്‍ വിജയ് ബാബു അടക്കമുള്ള പ്രമുഖരും എത്തിയിരുന്നു. ഇപ്പോഴിത അച്ഛന് വിടപറഞ്ഞിട്ട് രണ്ട് ദിവസം പിന്നിടവെ അച്ഛനൊപ്പമുള്ള അവസാന നിമിഷങ്ങളുടെ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇളയമകള്‍ അഭിരാമി സുരേഷ്.

ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ അച്ഛന്‍ കഴിഞ്ഞപ്പോഴുള്ള ചിത്രമാണ് അഭിരാമി സുരേഷ് പങ്കുവെച്ചത്. അച്ഛന്റെ കൈകള്‍ വളരെ സ്‌നേഹത്തോടെ അമൃതയും അഭിരാമിയും അമൃതയുടെ മകള്‍ പാപ്പുവും ചേര്‍ത്ത് പിടിച്ചിരിക്കുന്നത് ചിത്രത്തില്‍ കാണാം. എന്നേക്കും എന്ന് തലക്കെട്ട് നല്‍കിയാണ് അഭിരാമി സുരേഷ് അച്ഛനൊപ്പമുള്ള അവസാന നിമിഷത്തിന്റെ ചിത്രം പങ്കുവെച്ചത്. ഫോട്ടോ നിമിഷ നേരം കൊണ്ട് വൈറലായി. നിങ്ങളുടെ കുടുംബത്തിനുണ്ടായ നികത്താന്‍ പറ്റാത്ത നഷ്ടത്തിന്റെ വേദനയില്‍ തങ്ങളും പങ്കുചേരുന്നുവെന്നാണ് ആരാധകര്‍ കുറിച്ചത്.

More in Malayalam

Trending

Recent

To Top