Connect with us

കുടുംബം തകര്‍ന്നു എന്ന് കരുതി തകര്‍ന്ന് തളര്‍ന്ന് ഇരിക്കാതെ തന്റെ മോഹങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ചിറക് വെച്ച് പറന്ന് ഉയരുകയാണ് മഞ്ജു; സന്തോഷം പങ്കുവെച്ച് എത്തിയ മഞ്ജുവിനോട് ആരാധകര്‍

News

കുടുംബം തകര്‍ന്നു എന്ന് കരുതി തകര്‍ന്ന് തളര്‍ന്ന് ഇരിക്കാതെ തന്റെ മോഹങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ചിറക് വെച്ച് പറന്ന് ഉയരുകയാണ് മഞ്ജു; സന്തോഷം പങ്കുവെച്ച് എത്തിയ മഞ്ജുവിനോട് ആരാധകര്‍

കുടുംബം തകര്‍ന്നു എന്ന് കരുതി തകര്‍ന്ന് തളര്‍ന്ന് ഇരിക്കാതെ തന്റെ മോഹങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ചിറക് വെച്ച് പറന്ന് ഉയരുകയാണ് മഞ്ജു; സന്തോഷം പങ്കുവെച്ച് എത്തിയ മഞ്ജുവിനോട് ആരാധകര്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.

ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.

പ്രായം നാല്‍പത്തിനാല് ആയിയെങ്കിലും മഞ്ജുവിനെ കണ്ടാല്‍ അത്ര പ്രായം പറയില്ലെന്നതാണ് വാസ്തവം. ഇപ്പോഴും യൗവ്വനം നിലനിര്‍ത്തി മറ്റുള്ള യുവനടിമാരോട് കട്ടയ്ക്ക് ഏറ്റുപിടിച്ച് നില്‍ക്കുന്ന മഞ്ജു എല്ലാവര്‍ക്കും ഒരു അത്ഭുതമാണ്. ഫിറ്റ്‌നസിന്റെ കാര്യത്തിലും മഞ്ജു മുന്നില്‍ തന്നെയാണ്.

വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച മഞ്ജു വളരെ വര്‍ഷങ്ങളുടെ ഗ്യാപ്പിന് ശേഷമാണ് തിരികെ വന്നത്. മറ്റുള്ള നടിമാരുടെ രണ്ടാം വരവ് പോലെയായിരുന്നില്ല മഞ്ജുവിന്റേത്. ബാക്ക് വിത്ത് എ ബാങ് എന്ന ടേം മഞ്ജുവിന്റെ കാര്യത്തില്‍ നന്നായി ചേരും. രണ്ടാം വരവില്‍ ഉയര്‍ച്ചയല്ലാതെ മഞ്ജുവിന്റെ കരിയര്‍ ഗ്രാഫ് താഴ്ന്നിട്ടില്ല. ഇപ്പോള്‍ തമിഴില്‍ അടക്കം തിരക്കുള്ള നായികയായി മഞ്ജു മാറി കൊണ്ടിരിക്കുകയാണ്.

അജിത്തിനൊപ്പം റിലീസ് ചെയ്ത തുനിവ് എന്ന ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്‍ മഞ്ജുവിന്റെ പ്രകടനത്തിന് മികച്ച കൈയ്യടി ലഭിച്ചിരുന്നു. അജിത്തിനൊപ്പം ആദ്യമായി അഭിനയിച്ചതിന്റെയും അദ്ദേഹത്തെ പരിചയപ്പെടാന്‍ കഴിഞ്ഞതിന്റെയും സന്തോഷം മഞ്ജു പലപ്പോഴായി പറഞ്ഞിരുന്നു. ഇപ്പോഴിതാ അജിത് നിമിത്തമായി തന്റെ ജീവിതത്തില്‍ ഒരു പുതിയ സന്തോഷം ഉണ്ടായ കാര്യം മഞ്ജു പറഞ്ഞിരിക്കുകയാണ്.

തന്റെ മോഹങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ചിറക് വെച്ച് പറന്ന് ഉയരുകയാണ് ഇപ്പോള്‍ മഞ്ജു. യാത്രകള്‍ ഏറെ ഇഷ്ടപെടുന്ന മഞ്ജു തന്റെ കൂട്ടിലേക്ക് ഒരു പുതിയ അതിഥിയെ കൂടെ വരവേല്‍ക്കുകയാണ്. 22 ലക്ഷത്തിന് മുകളില്‍ വിലവരുന്ന ബി.എം.ഡബ്ല്യു 1250 ജി.എസ്. ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. തനിക്ക് ഒരു ബൈക്ക് സ്വന്തമാക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് മഞ്ജു നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഒപ്പം തന്റെ ഈ സന്തോഷത്തിന് കാരണമായ അജിത്തിന് നന്ദി പറയാനും മഞ്ജു മടിച്ചില്ല.

തന്നെപ്പോലുള്ള നിരവധിപ്പേര്‍ക്ക് പ്രചോദനമാകുന്ന നടന്‍ അജിത്തിന് നന്ദിയെന്നാണ് ബൈക്ക് ഓടിക്കുന്ന തന്റെ വീഡിയോക്ക് ഒപ്പം മഞ്ജു കുറിച്ചത്. തുനിവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയില്‍ അജിത്തിനൊപ്പം നടി ലഡാക്ക് യാത്രയും നടത്തിയിരുന്നു. അജിത്ത് ഓടിച്ചിരുന്ന അതേ സീരീസിലുള്ള ബി.എം.ഡബ്ല്യു ബൈക്കാണ് ഇപ്പോള്‍ മഞ്ജുവും സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ െ്രെഡവിങ് ലൈസന്‍സ് സ്വന്തമാക്കിയതിന് പിന്നാലെ ഇനി തനിക്ക് ബി.എം.ഡബ്ല്യു ബൈക്ക് വാങ്ങാമെന്നും റോഡിലൂടെ ഓടിക്കാമെന്നും മഞ്ജു ഒരു ആഗ്രഹമായി പറഞ്ഞിരുന്നു.

അതിരുകള്‍ ഇല്ലാത്ത ഈ ലോകത്തേക്ക് ചിറകുകള്‍ വെച്ച് പറന്ന് ഉയരുക എന്നാണ് മഞ്ജുവിന് ആരാധകര്‍ നല്‍കുന്ന കമന്റ്. ഭര്‍ത്താവ് ഉപേക്ഷിച്ചു, കുടുംബം തകര്‍ന്നു എന്നൊക്കെ കരുതി തകര്‍ന്ന് തളര്‍ന്ന് ഇരിക്കാതെ തന്റെ സ്വന്തം കഴിവ് എന്താണെന്ന് കണ്ടെത്തി അതിലൂടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി പറന്ന് ഉയരാനും ചിലര്‍ ഈ വീഡിയോക്ക് ഉപദേശമായി നല്‍കുന്നുണ്ട്. മഞ്ജു ഇതിന് മുമ്പ് അജിത്തിനെ കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു,

അദ്ദേഹത്തെ പോലെ ഇത്രയും ഒരു നല്ല മനസുള്ള ഒരു മനുഷ്യനെ ഞാന്‍ വേറെ കണ്ടിട്ടില്ല. മനസ്സില്‍ ഒന്ന് വെച്ച് പുറത്ത് മറ്റൊന്ന് ചെയ്യുന്ന പ്രകൃതക്കാരനല്ല അദ്ദേഹം. നല്ല ആളാണ് അജിത്ത് സാറാന്നെന്ന് നേരത്തെ കേട്ടിരുന്നു. അദ്ദേഹത്തോടൊപ്പം കുറച്ച് സമയം ചെലവഴിച്ചത് തുനിവിന്റെ ഷൂട്ടിങ് സമത്താണ്. പിന്നെ ശാലിനിയുമായി ഞാന്‍ പണ്ടുമുതല്‍ തന്നെ നല്ല സൗഹൃദത്തിലാണ്, ഇപ്പോഴും അത് തുടരുന്നു. ഞങ്ങള്‍ ഇപ്പോഴും മെസേജ് അയക്കാറുണ്ട്. അവര്‍ വളരെ സന്തുഷ്ടയായി കുടുംബ ജീവിതം നയിക്കുന്നു.

അതുപോലെ ചെറിയ ദൂരമാണെങ്കില്‍ പോലും ഹെല്‍മെറ്റും മറ്റ് സേഫ്റ്റി സാധനങ്ങളും ധരിക്കുമെന്ന് അദ്ദേഹം എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചിട്ടുണ്ട്. ഏറ്റവും അപകടം ഉണ്ടാകാന്‍ സാധ്യതയുള്ള ഹോബിയാണ് ബൈക്ക് റൈഡിങെന്ന് അദ്ദേഹത്തിന് നന്നായി അറിയാം എന്നും മഞ്ജു പറയുന്നു.

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ 1250 ജിഎസ് എന്ന ബൈക്ക് ആണ് മഞ്ജു സ്വന്തമാക്കിയിരിക്കുന്നത്. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില 28 ലക്ഷം രൂപയാണ്. രാജ്യത്ത് ആഡംബര ബൈക്കുകളിലെ അവസാന വാക്കുകളിലൊന്നാണ് ഈ മോഡല്‍. 60 ദിവസം നീളുന്ന ഒരു ബൈക്ക് ട്രിപ്പ് അജിത്ത് കുമാര്‍ ഈ വര്‍ഷം നടത്തുന്നുണ്ട്. ലൈസന്‍സ് സ്വന്തമാക്കിയ മഞ്ജു വാര്യരും ഈ ട്രിപ്പില്‍ ഒരുപക്ഷേ പങ്കെടുത്തേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

More in News

Trending