Connect with us

സിനിമ സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ എസ്.കെ ഭഗവാൻ അന്തരിച്ചു

News

സിനിമ സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ എസ്.കെ ഭഗവാൻ അന്തരിച്ചു

സിനിമ സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ എസ്.കെ ഭഗവാൻ അന്തരിച്ചു

സിനിമ സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ എസ്.കെ ഭഗവാൻ അന്തരിച്ചു. ബംഗളൂരുവിൽ വച്ച് തിങ്കളാഴ്ച പുലർച്ചയോടെയായിരുന്നു അന്ത്യം. നാളുകളായി പ്രായാധിക്യം മൂലമുള്ള അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. 1933 ജൂലൈ 5 നായിരുന്നു അദ്ദേഹം ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ ഹിരണ്ണയ്യ മിത്ര മണ്ഡലിയോടൊപ്പം നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. 1956-ൽ കനഗൽ പ്രഭാകർ ശാസ്ത്രിയുടെ അസിസ്റ്റന്റായി സിനിമ രംഗത്ത് പ്രവർത്തിക്കാൻ തുടങ്ങി.

അധികം വൈകാതെ എ.സി നരസിംഹമൂർത്തിക്കൊപ്പം 1967 ൽ പുറത്തിറങ്ങിയ രാജദുർഗദ രഹസ്യ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി. 1968 ൽ പുറത്തിറങ്ങിയ ജെഡര ബാലെ എന്ന ചിത്രത്തിലൂടെ ദൊരൈരാജിന്റെ കൂടെ സഹസംവിധായകനായി. പിന്നീടങ്ങോട്ട് നിരവധി സിനിമകൾ ദൊരൈ – ഭഗവാൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങി. കസ്തൂരി നിവാസ, എറടു കനസു, ഗാലിമാതു, ചന്ദനദ ഗോംബെ, ഹൊസ ബേലകു, ബെങ്കിയ ബാലെ, ബയലുദാരി, ജീവന ചൈത്ര എന്നീ ചിത്രങ്ങൾ ഇവർ ഒന്നിച്ചു ചെയ്തു. അതു കൂടാതെ ഗോവ ഡല്ലി സിഐഡി 999, ഓപ്പറേഷൻ ജാക്ക്‌പോട്ട് നല്ലി സിഐഡി 999, രാജ്കുമാറിനൊപ്പം ഓപ്പറേഷൻ ഡയമണ്ട് റാക്ക് തുടങ്ങിയ തുടങ്ങി നിരവധി സിനിമകളൊരുക്കി.

ദൊരൈ രാജിന്റെ മരണത്തോടെ ഭഗവാൻ സംവിധാനത്തിൽ നിന്ന് നീണ്ട ഇടവേള എടുത്തു. 1996-ൽ പുറത്തിറങ്ങിയ ബാലോണ്ടു ചദുരംഗയാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം 2019 ൽ തന്റെ 85-ാം വയസിൽ അദ്ദേഹം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. അടുവാ ഗോംബെ എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ 50-ാമത്തെ ചിത്രം കൂടിയായിരുന്നു. ദൊരൈ – ഭഗവാൻ കൂട്ടുകെട്ടിൽ ഏകദേശം 27 ഓളം സിനിമകളാണ് പുറത്തിറങ്ങിയത്. അതിൽ മിക്ക ചിത്രങ്ങളിലും രാജ്കുമാറായിരുന്നു നായകൻ. ഒട്ടുമിക്ക ചിത്രങ്ങളും ബോക്സോഫീസിൽ ഹിറ്റുമായിരുന്നു.

More in News

Trending

Recent

To Top