Connect with us

ലോക്ഡൗണിൽ അബദ്ധം പറ്റി മഞ്ജു പത്രോസ്; ഫേസ്ബുക്ക് ലൈവിൽ പങ്കുവെച്ച് താരം

Malayalam

ലോക്ഡൗണിൽ അബദ്ധം പറ്റി മഞ്ജു പത്രോസ്; ഫേസ്ബുക്ക് ലൈവിൽ പങ്കുവെച്ച് താരം

ലോക്ഡൗണിൽ അബദ്ധം പറ്റി മഞ്ജു പത്രോസ്; ഫേസ്ബുക്ക് ലൈവിൽ പങ്കുവെച്ച് താരം

രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. ഈ സാഹചര്യത്തിൽ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. ലോക്ഡൗണില്‍ കാക്കനാട്ടെ ഫ്ലാറ്റിലാണ് നടി മഞ്ജു പത്രോസ്. ലോക്ഡൗണില്‍ പുറത്തിറങ്ങിയ തനിക്കു പറ്റിയൊരു അബദ്ധം പ്രേക്ഷകരുമായി പങ്കുവയ്ക്കാനായിരുന്നു നടി ലൈവിൽ എത്തിയത്.

ഫ്ലാറ്റിന് ഒന്നരകിലോമീറ്റര്‍ അകലെയുളള ചെറിയൊരു സൂപ്പർമാർക്കറ്റിൽ നിന്നാണ് വീട്ടിലേയ്ക്കുള്ള സാധനങ്ങൾ മേടിക്കുന്നത്. ഡ്രൈവിങ് അറിയില്ലാത്തതിനാൽ അച്ഛന്റെ കൂടെ മാർക്കറ്റിൽ പോകാന്‍ താരം തീരുമാനിച്ചു. അങ്ങനെ വണ്ടിയെടുത്ത് കുറച്ചുദൂരം ചെന്നപ്പോൾ പൊലീസ് ചെക്ക് പോസ്റ്റ്. രണ്ട് പേരെ വണ്ടിയിൽ കണ്ടതും അവർ തടഞ്ഞെന്ന് മഞ്ജു പറയുന്നു.

ഈ സമയത്ത് രണ്ട് പേർ പോകാന്‍ പറ്റില്ലെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണസാധനങ്ങൾ മേടിക്കാൻ വേണ്ടി പുറത്തിറങ്ങിതാണെന്നും അതുകൊണ്ടാണ് രണ്ട് പേർ വന്നതെന്നും ഞാൻ പറഞ്ഞു. സത്യവാങ് മൂലം ഉണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. സാധനങ്ങൾ മേടിക്കാൻ പോകാൻ സത്യവാങ് മൂലം വേണമെന്നും എനിക്ക് അറിയില്ലായിരുന്നു. സാധനങ്ങള്‍ മേടിക്കാനുള്ള ലിസ്റ്റ് അച്ഛന്റെ കയ്യിൽ കൊടുത്തുവിട്ടാൽ മതിയെന്നും രണ്ട് പേർ യാത്ര ചെയ്യരുതെന്നും പറഞ്ഞു. സത്യത്തിൽ അപ്പോഴാണ് എനിക്ക് പറ്റിയ തെറ്റ് മനസ്സിലായത്. നിങ്ങൾ ചിലപ്പോൾ നേരായി തന്നെയാകും ചെയ്യുന്നത്.’–മഞ്ജു പറഞ്ഞു.

‘പക്ഷേ എന്റെ ശ്രദ്ധക്കുറവ് കൊണ്ട് അങ്ങനെയൊരു അബദ്ധം പറ്റി. ഈ കാലത്ത് ഇങ്ങനെയുളള ചെറിയ ചെറിയ അബദ്ധങ്ങൾ സംഭവിച്ചേക്കാം. പുറത്തുപോയാൽ കൈ നിർബന്ധമായും സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കഴുകണം.’–മഞ്ജു പറയുന്നു.

manju pathros

Continue Reading
You may also like...

More in Malayalam

Trending