സൂരജേട്ടന്റെ കൂടെ ഗോസിപ്പ് വരാനായിരിക്കും കൂടുതൽ സാധ്യത, ഞങ്ങളുടെ കോംബോ എല്ലാവർക്കും ഇഷ്ടമായിരുന്നു; മനീഷ
സോഷ്യല്‍ മീഡിയയിലും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയിലും ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ഒരു പരമ്പരയായിരുന്നു പാടാത്ത പൈങ്കിളി. ബംഗാളി സീരിയലിന്റെ മലയാളം പതിപ്പായ പാടാത്ത പൈങ്കിളി 2020ല്‍ ആയിരുന്നു മലയാളത്തില്‍ ആരംഭിക്കുന്നത്. മികച്ച സ്വീകാര്യതയായിരുന്ന തുടക്കത്തില്‍ ലഭിച്ചിരുന്നത്. മനീഷയും സൂരജുമായിരുന്നു സീരിയലില്‍ പ്രധാന കഥാപാത്രങ്ങളായ ദേവയേയും കണ്‍മണിയേയും അവതരിപ്പിച്ചത്. സീരിയൽ ടുഡേ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സീരിയൽ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മനീഷ.
നായകൻമാർ മാറി വരുന്നതിനെക്കുറിച്ചും സീരിയിലൂടെ ലഭിക്കുന്ന പ്രേക്ഷക സ്വീകാര്യതയെക്കുറിച്ചും മനീഷ മഹേഷ് സംസാരിച്ചു. പാടാത്ത പൈങ്കിളിയുടെ സെറ്റ് ഒരു ഫാമിലി പോലെയാണ്. ഒരുപാട് അങ്കിൾമാൻമാർ എനിക്കുണ്ട്. സെറ്റിലെ നിമിഷങ്ങൾ തനിക്കേറെ ഏറെ ഇഷ്ടമാണെന്നും മനീഷ പറയുന്നു. നെഗറ്റീവ്, കോമഡി വേഷങ്ങൾ തുടങ്ങി എല്ലാത്തരത്തിലുള്ള വേഷങ്ങളും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും നടി വ്യക്തമാക്കി.
പാടാത്ത പൈങ്കിളിയിൽ ഒരുപാട് ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചു. അതിൽ മടി തോന്നിയിട്ടില്ല. ആ സീൻ നന്നായി ചെയ്യണമെന്നേയുള്ളൂ. സിനിമയിൽ ലിപ് ലോക്ക് സീനുകൾ വന്നാൽ ചെയ്യില്ല എന്നാണ് ഇപ്പോഴത്തെ തീരുമാനം. പിന്നീട് ചെയ്യുമോ എന്നറിയില്ല. സീരിയലുകളിൽ അത്തരം സീനുകളുണ്ടാവില്ലെന്നും മനീഷ വ്യക്തമാക്കി.
പാടാത്ത പൈങ്കിളിയിൽ ഇടയ്ക്കിടെ നായകൻമാർ മാറിയതിനെക്കുറിച്ചും മനീഷ സംസാരിച്ചു. വയ്യായ്ക മൂലവും ജോലി കാരണവുമൊക്കെയാണ് നായകൻമാർ മാറിയത്. മൂന്ന് പേരും എന്നോട് ഫ്രണ്ട്ലിയായിരുന്നു. അനിയത്തിക്കുട്ടിയെ പോലെയാണ് എന്നെ കാണുന്നത്.
താനെല്ലാവരോടും കംഫർട്ടബിളാണെന്നും മനീഷ മഹേഷ് പറഞ്ഞു. ആദ്യത്തെ നായകൻ സൂരജ് നടുവിന് എന്തോ പ്രശ്നമായാണ് പോയത്. സൂരജേട്ടന്റെ കൂടെ ഗോസിപ്പ് വരാനായിരിക്കും കൂടുതൽ സാധ്യത. ഞങ്ങളുടെ കോംബോ എല്ലാവർക്കും ഇഷ്ടമായിരുന്നു. നിങ്ങൾ കല്യാണം കഴിക്കൂ എന്ന് വരെ പറഞ്ഞിട്ടുണ്ട്. ചേട്ടൻ കല്യാണം കഴിച്ചതാണ്. ആൾക്കാർക്ക് അറിയില്ലായിരുന്നു. രണ്ടാമത് വന്ന നായകൻ ലക്ജിത്ത് കാണുന്നത് പോലെയല്ല. 23 വയസ്സെങ്ങാനേ പ്രായമുള്ളൂ. കുട്ടിത്തമാണെന്നും നടി പറഞ്ഞു.
തന്റെ മുമ്പത്തെ പ്രണയത്തിൽ താൻ തേച്ച് പോവുകയായിരുന്നെന്നും നടി തുറന്ന് പറഞ്ഞു. അഡ്ജസ്റ്റ് ചെയ്ത് പോവുന്ന ആളല്ല ഞാൻ. ഒരുപാട് വർഷങ്ങളുള്ള പ്രണയമാെന്നും എനിക്കില്ല. ചിലപ്പോൾ പത്ത് ദിവസമായിരിക്കും. ഞാൻ മാക്സിമം അവരെ മനസ്സിലാക്കാൻ നോക്കും. എനിക്ക് ഓക്കെ അല്ലെന്ന് തോന്നിയാൽ ഞാൻ വിടും. അവർ പറയുന്നത് ഞാൻ തേച്ചെന്നാണ്. എനിക്കതിലൊന്നും തോന്നിയിട്ടില്ല. എനിക്കൊരിക്കലും അഡ്ജസ്റ്റ്മെന്റ് ലൈഫിലേക്ക് പോവാൻ പറ്റില്ല, മനീഷ പറഞ്ഞു.
സൂരജ് സൺ ആയിരുന്നു പാടാത്ത പൈങ്കിളിയിലെ ആദ്യ നായകൻ. ഇദ്ദേഹത്തിന്റെ ആദ്യ സീരിയലായിരുന്നു ഇത്. കാരണം പറയാതെയായിരുന്നു സൂരജിന്റെ പിൻമാറ്റം. ഇത് പ്രേക്ഷകർക്കിടയിൽ ചർച്ചയായതോടെ സൂരജ് വിശദീകരണം നൽകി. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് താൻ പിൻമാറിയതെന്നാണ് സൂരജ് വ്യക്തമാക്കിയത്.
പിന്നീട് ലക്ജിത്ത് സൈനി എന്ന നടൻ നായകനായെത്തി. ഈ നായകനെയും പ്രേക്ഷകർ സ്വീകരിച്ചു. എന്നാൽ പിന്നീട് ഈ നടനും നായക സ്ഥാനത്ത് നിന്ന് മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് സീരിയലിൽ നിന്ന് മാറുന്നതെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. പുതിയ നായകനെ പ്രേക്ഷകർ ഇഷ്ടപ്പെട്ട് വരികെയായിരുന്നു പിൻമാറ്റം.
ഈ സീരിയലിൽ നിന്നും ഏറ്റവും കൂടുതൽ ജനസ്വീകാര്യത ലഭിച്ചത് സൂരജിനാണ്. സൂരജിന്റെ പിൻമാറ്റത്തിൽ പ്രേക്ഷകർ നിശാശപ്പെട്ടിരുന്നു. സൂരജ് മാറിയതിന്റെ ആദ്യ നാളുകളിൽ സീരിയൽ റേറ്റിംഗിൽ പിന്നോട്ട് പോയി. എന്നാൽ കുറച്ച് നാളുകൾക്കുള്ളിൽ ലക്ജിത്ത് ആരാധക വൃന്ദം സൃഷ്ടിച്ചു.