Connect with us

സ്റ്റാർട്ട് ക്യാമറ ആക്ഷൻ പറഞ്ഞ് കഴിഞ്ഞാൽ എനിക്ക് റംസാനെ പേടിയാണ്, പിന്നെ അവന്റെ ദേഹത്ത് നിന്ന് ആ ബാധ പോകണം; ദില്‍ഷ

Movies

സ്റ്റാർട്ട് ക്യാമറ ആക്ഷൻ പറഞ്ഞ് കഴിഞ്ഞാൽ എനിക്ക് റംസാനെ പേടിയാണ്, പിന്നെ അവന്റെ ദേഹത്ത് നിന്ന് ആ ബാധ പോകണം; ദില്‍ഷ

സ്റ്റാർട്ട് ക്യാമറ ആക്ഷൻ പറഞ്ഞ് കഴിഞ്ഞാൽ എനിക്ക് റംസാനെ പേടിയാണ്, പിന്നെ അവന്റെ ദേഹത്ത് നിന്ന് ആ ബാധ പോകണം; ദില്‍ഷ

ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ദില്‍ഷ പ്രസന്നനും റംസാന്‍ മുഹമ്മദും എല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരായത്. തുടര്‍ന്ന് ഒരുപാട് ടിവി ഷോകളിലും സ്‌റ്റേജ് ഷോകളിലും ഇരുവരും ഒന്നിച്ച് എത്തി. ഇപ്പോള്‍ റീല്‍സ് വീഡിയോസിലും മറ്റ് സ്റ്റേജ് ഷോയിലും എല്ലാം ദില്‍ഷ – റംസാന്‍ ജോഡികള്‍ കൈയ്യടി നേടുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ ഒന്നിച്ചുള്ള​ ചിത്രങ്ങളും വീഡിയോകളും മറ്റും പങ്കുവെയ്ക്കാറുണ്ട്. സിമ്പു സിനിമ വെന്ത് തനിന്തത് കാടിലെ മല്ലിപ്പൂ സോങിന് ഇരുവരും ചേർന്ന് ചെയ്ത റീൽസ് വൈറലായിരുന്നു. പാട്ടിന്റെ സം​ഗീത സംവിധായകൻ എ.ആർ റഹ്മാൻ വരെ ഇരുവരുടേയും റീൽസ് റി ഷെയർ ചെയ്ത് എത്തിയിരുന്നു. ‍

ഡി ഫോർ ഡാൻസിലൂടെ സുഹൃത്തുക്കളായ ഇരുവരും ഷോ കഴിഞ്ഞതോടെ രണ്ട് വഴിക്ക് പിരിഞ്ഞിരുന്നു. റംസാൻ അഭിനയവും കൊറിയോ​ഗ്രഫിയും എല്ലാമായി തിരക്കിലായി അക്കൂട്ടത്തിൽ ബി​ഗ് ബോസ് സീസൺ ത്രിയിൽ മത്സരാർഥിയായി എത്തി. നല്ല സപ്പോർട്ട് ബി​ഗ് ബോസിലെത്തിയപ്പോഴും റംസാന് ലഭിച്ചിരുന്നു.

റംസാൻ ബി​ഗ് ബോസിന് ശേഷം മമ്മൂട്ടിയുടെ ഭീഷ്മപർവത്തിൽ അഭിനയിച്ചും കൈയ്യടി വാങ്ങിയിരുന്നു. ദിൽഷയെ വളരെ നാളുകൾക്ക് ശേഷം ബി​ഗ് ബോസ് സീസൺ ഫോറിൽ മത്സരാർഥിയായി എത്തിയപ്പോഴാണ് പ്രേക്ഷകർ വീണ്ടും കണ്ടത്. റിയാലിറ്റി ഷോ വിട്ട ശേഷം പല്ലിന് കമ്പിയിട്ടതിനാൽ ദിൽഷ ലൈം ലൈറ്റിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു

ഒപ്പം ബാം​ഗ്ലൂരിൽ ജോലിയും ചെയ്യുന്നുണ്ടായിരുന്നു. ബി​ഗ് ബോസ് സീസൺ ഫോർ ടൈറ്റിൽ വിന്നർ ദിൽഷയാണ്. ബി​ഗ് ബോസിൽ പ്രവേശിച്ച അന്ന് മുതൽ ജീവിതം പാടെ മാറി മറിഞ്ഞ മത്സരാർഥിയും ദിൽഷയാണ്. റോബിനുമായുള്ള സൗഹൃദം ഉപേക്ഷിച്ച ശേഷം നിരവധി ഹേറ്റേഴ്സിനേയും ദിൽഷയ്ക്ക് കിട്ടി. ഇപ്പോൾ നൃത്തവും അഭിനയവും മോഡലിങുമെല്ലാമായി തിരക്കിലാണ് താരം.

അതേസമയം വിഷു സ്പെഷ്യലായി വെറൈറ്റി മീഡിയ എന്ന യുട്യൂബ് ചാനലിന് റംസാനും ദിൽഷയും നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. റംസാനൊപ്പം റീൽസ് ചെയ്യുമ്പോഴുള്ള അവസ്ഥയെ കുറിച്ചെല്ലാം ദിൽഷ അഭിമുഖത്തിൽ വാചാലയായി.റീൽസ് എടുക്കു‌മ്പോൾ റംസാൻ ചീത്ത പറയുമെന്നാണ് ദിൽഷ പ്രസന്നൻ പറയുന്നത്. ‘റംസാന് പെൺകുട്ടികളാണ് ഫാൻസായി കൂടുതൽ. എനിക്ക് ആൺകുട്ടികളും. റംസാൻ ശരിക്കും കള്ളകൃഷ്ണൻ തന്നെയാണ്. ഡി ഫോർ ഡാൻസിൽ‌ വെച്ചാണ് പരിചയം തുടങ്ങിയത്. ഫസ്റ്റ് എപ്പിസോഡിലാണ് ആദ്യം പരിചയപ്പെടുന്നത്. റീൽസ് എടുക്കുമ്പോൾ റംസാൻ ചീത്ത പറയും.’

‘ആ സമയത്ത് എനിക്ക് ഇവനെ നല്ല പേടിയാണ്. സ്റ്റാർട്ട് ക്യാമറ ആക്ഷൻ പറഞ്ഞ് കഴിഞ്ഞാൽ എനിക്ക് റംസാനെ പേടിയാണ്. പിന്നെ അവന്റെ ദേഹത്ത് നിന്ന് ആ ബാധ പോകണം’ ദിൽഷ പറയുന്നു. വെറുതെ വഴക്ക് പറയുന്നതല്ലെന്നും കാര്യങ്ങൾ കൃത്യസമയത്ത് പറയില്ല, ചിന്തിച്ച് ചെയ്യില്ല എന്നൊക്കെയുള്ള സിറ്റുവേഷൻ വരുമ്പോഴാണ് തനിക്ക് വഴക്ക് പറയേണ്ടി വരേണ്ടത് എന്നാണ് റംസാൻ മറുപടിയായി പറ‍ഞ്ഞത്.ഡി ഫോർ ഡാൻസിന് ശേഷം ഞങ്ങൾ മെൻഡ് ഉണ്ടായിരുന്നില്ല.

ദിൽഷയ്ക്ക് എന്നെ ഓർമയുണ്ടോയെന്ന് അറിയില്ലാത്തത് കൊണ്ട് ഡിസ്റ്റർബ് ചെയ്യാൻ പോയില്ല. ആളാകെ മാറിയെന്ന് കരുതിയിരുന്നു. മുടിയൊക്കെ ഒരു സൈഡ് കട്ട് ചെയ്തുള്ള ഫോട്ടോയൊക്കെ ഞാൻ കണ്ടിരുന്നു.ശേഷം ബി​​ഗ് ബോസ് കണ്ടപ്പോൾ എനിക്ക് മനസിലായി ​​ദിൽഷയ്ക്ക് ഒരു മാറ്റവുമില്ലെന്ന്. ദിൽഷ ബി​ഗ് ബോസ് ഹൗസിൽ വളരെ റോയായിട്ടാണ് നിന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളതെന്നും റംസാൻ പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top