Connect with us

എൻ്റെ ഭർത്താവ് നീ ആരോടും മിണ്ടരുതെന്ന് പറയുകയാണെങ്കിൽ ഞങ്ങൾ കല്യാണം കഴിക്കാൻ പാടില്ലായിരുന്നു എന്നേ ആദ്യം ചിന്തിക്കൂ ശിൽപ ബാല പറയുന്നു!

Malayalam

എൻ്റെ ഭർത്താവ് നീ ആരോടും മിണ്ടരുതെന്ന് പറയുകയാണെങ്കിൽ ഞങ്ങൾ കല്യാണം കഴിക്കാൻ പാടില്ലായിരുന്നു എന്നേ ആദ്യം ചിന്തിക്കൂ ശിൽപ ബാല പറയുന്നു!

എൻ്റെ ഭർത്താവ് നീ ആരോടും മിണ്ടരുതെന്ന് പറയുകയാണെങ്കിൽ ഞങ്ങൾ കല്യാണം കഴിക്കാൻ പാടില്ലായിരുന്നു എന്നേ ആദ്യം ചിന്തിക്കൂ ശിൽപ ബാല പറയുന്നു!

നടിയും അവതാരകയുമായ തിളങ്ങി നിൽക്കുന്ന താരമാണ് ശിൽപ ബാല .ഇപ്പോൾ സജീവമായ യൂട്യൂബറും കൂടിയാണ്
ശില്പ . കുഞ്ഞ് തക്കിട്ടുവിനൊപ്പമുള്ള സുന്ദര നിമിഷങ്ങളും വീട്ടു വിശേഷങ്ങളുമൊക്കെ ശിൽപ തങ്ങളുടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ശിൽപ വിവാഹ ജീവിതത്തിൽ ഭാര്യാ – ഭർതൃ ബന്ധം എങ്ങനെയായിരിക്കണം എന്ന് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശിൽപ ഇക്കാര്യങ്ങൾ പറഞ്ഞത്. ശിൽപയുടെ വാക്കുകളിലേക്ക്.എൻ്റെ കല്യാണത്തിന് കൂട്ടുകാരൊക്കെ കരഞ്ഞപ്പോൾ ഇവരൊക്കെ എന്തിനാണ് കരയുന്നതെന്ന് ആലോചിച്ചിട്ടുണ്ട്. ‘ഇനി ഇവളെ കിട്ടില്ല, വേണ്ട സമയത്ത് സംസാരിക്കാൻ പറ്റില്ല’ എന്നതൊക്കെയായിരുന്നു അവരുടെ സങ്കടത്തിന് കാരണം.

പക്ഷേ അതിലൊന്നും ഒരു കാര്യവുമില്ലല്ലോ. പക്ഷേ സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ കല്യാണത്തിന് മുൻപത്തേക്കാളേറെ ഞാനിപ്പോൾ എൻ്റെ സുഹൃത്തുക്കളെ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ശിൽപ പറഞ്ഞു.കല്യാണത്തിന് ശേഷവും ഞാൻ എൻ്റേതായ സമയം കണ്ടെത്തുന്നുണ്ട്. കല്യാണത്തിനു മുൻപത്തേതിനേക്കാൾ കൂട്ടുകാരുമായി കൂടുതൽ സമയം ചെലവഴിക്കുന്നത് കല്യാണത്തിനു ശേഷമാണ്. അതൊക്കെ ചെയ്യാനായി വീട്ടുകാരുടെ സപ്പോർട്ട് വലിയൊരു ഘടകമാണ്.

അവരുടെ ഒപ്പം നിന്നുകൊണ്ട് നമുക്ക് ഇതെല്ലാം ചെയ്യാവുന്നതേയുള്ളൂ. നാളെ എൻ്റെ ഭർത്താവ് നീ ആരോടും മിണ്ടരുതെന്ന് പറയുകയാണെങ്കിൽ ഞങ്ങൾ കല്യാണം കഴിക്കാൻ പാടില്ലായിരുന്നു എന്നേ ആദ്യം ചിന്തിക്കൂ. മറിച്ചാണ് ചിന്തിക്കേണ്ടി വരുന്നതെങ്കിൽ നിങ്ങൾ വലിയൊരു അബദ്ധം കാണിച്ചെന്നേ പറയാൻ പറ്റു.കല്യാണത്തിന് മുൻപുണ്ടായിരുന്നത് പോലെ തന്നെ ലൈഫിൽ ഒരു വിലക്കുകളുമില്ലാതെ മുന്നോട്ട് പോകാൻ സാധിക്കുകയാണ് എങ്കിൽ അവർക്ക് കല്യാണത്തിന് ശേഷമുള്ള ജീവിതവും ഒരുപോലെ ആസ്വദിക്കാൻ പറ്റും. അങ്ങനെ അല്ലാത്തവർ ആ ജീവിതം ഇട്ടെറിഞ്ഞ് പോകുക തന്നെ വേണം. അതിന് അവർ കാണിക്കുന്നതാണ് ധൈര്യം. ആ ധൈര്യം പെൺകുട്ടികൾക്ക് ഉണ്ടാകണം.

എൻ്റെ ഭർത്താവുമായുള്ള ബോണ്ട് ഓരോ വർഷവും മെച്ചപ്പെട്ട് വരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അത് അങ്ങനെ ആവുക തന്നെ വേണം. മറിച്ചാണെങ്കിൽ അത് വഷളാകും. ഭാര്യ – ഭർത്താവ് അഡൽട്ട് കോമഡികൾ വായിക്കേണ്ട അവസ്ഥ വരുമ്പോൾ അവിവാഹിതരായവർക്ക് നമ്മൾ കൊടുക്കുന്നത് തെറ്റായ കാഴ്ചപ്പാടല്ലേ എന്നാണ് ഞാൻ ചിന്തിക്കുക.വീട്ടിലെത്തുമ്പോൾ ശല്യമാണെന്ന കൺസപ്റ്റ് ഷെയർ ചെയ്യുന്നത് എന്തിനാണെന്നും ശിൽപ ബാല ചോദിക്കുന്നു. ഇത് മാറേണ്ട ഒരു കാര്യമാണ്. അതേസമയം ഭാര്യാ ഭർത്താക്കന്മാർക്കിടയിലുണ്ടാകുന്ന മണ്ടത്തരങ്ങളിലൂടെയും പൊട്ടത്തരങ്ങളിലൂടെയും തമാശകൾ ഉണ്ടാക്കാമല്ലോ. തങ്ങൾക്കിടയിലെ അനുഭവങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെക്കാറുണ്ടെന്നും ശിൽപ ബാല പറഞ്ഞു.

ABOUT SHILPA BALA

Continue Reading
You may also like...

More in Malayalam

Trending

Recent

To Top