Connect with us

സുരേഷ് ഗോപിയില്‍ നിന്ന് വിഷുക്കൈനീട്ടം വാങ്ങി കാല്‍തൊട്ട് വന്ദിച്ച് സ്ത്രീകളും കുട്ടികളും; വീഡിയോ വൈറലായതോടെ വിമര്‍ശനം

Malayalam

സുരേഷ് ഗോപിയില്‍ നിന്ന് വിഷുക്കൈനീട്ടം വാങ്ങി കാല്‍തൊട്ട് വന്ദിച്ച് സ്ത്രീകളും കുട്ടികളും; വീഡിയോ വൈറലായതോടെ വിമര്‍ശനം

സുരേഷ് ഗോപിയില്‍ നിന്ന് വിഷുക്കൈനീട്ടം വാങ്ങി കാല്‍തൊട്ട് വന്ദിച്ച് സ്ത്രീകളും കുട്ടികളും; വീഡിയോ വൈറലായതോടെ വിമര്‍ശനം

മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പാണ് സുരേഷ് ഗോപി വിഷു കൈനീട്ടം നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും വിവാദമാകുന്നതും. തൃശൂരില്‍ വഴിയരികില്‍ തന്റെ ആഡംബര വാഹനത്തിലിരുന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിഷുക്കൈനീട്ടം നല്‍കുന്ന സുരേഷ് ഗോപിയെ ആണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

വിഷുക്കൈനീട്ടം വാങ്ങുന്ന ചിലര്‍ നടന്റെ കാല്‍തൊട്ട് വന്ദിച്ച് പോകുന്നതാണ് വിവദമായത്. കൈനീട്ടം വാങ്ങിയ എല്ലാവരുമൊത്ത് സുരേഷ് ഗോപി ഫോട്ടോയെടുക്കുന്നുമുണ്ട്. എംപി എന്ന നിലയില്‍ ഇത് ഒഴിവാക്കാമായിരുന്നുവെന്നും തെറ്റായ സന്ദേശമാണ് വിഡിയോയിലൂടെ പങ്കുവെയ്ക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.

അതേസമയം, ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷുദിവസം കൈനീട്ടം കൊടുക്കാനെന്ന പേരില്‍ സുരേഷ് ഗോപി മേല്‍ശാന്തിമാര്‍ക്കു പണം കൊടുത്തതും വലിയ വിവാദമായിരുന്നു. ഇതിനെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് രംഗത്തെത്തുകയും ചെയ്തിരുന്നു. കൈനീട്ടനിധി മേല്‍ശാന്തിമാരെ ഏല്‍പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് സമമാണെന്നാണ് ബോര്‍ഡിന്റെ നിലപാട്.

സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിക്കാതെയാണ് ബോര്‍ഡ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ചില വ്യക്തികളില്‍നിന്ന് സംഖ്യ ശേഖരിക്കുന്നതില്‍ നിന്ന് മേല്‍ശാന്തിമാരെ വിലക്കുന്നു എന്ന് മാത്രമാണ് പത്രക്കുറിപ്പില്‍ പറയുന്നത്. വിഷുദിനത്തില്‍ കൈനീട്ടം നല്‍കാന്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് ഒരു രൂപയുടെ ആയിരം നോട്ടുകള്‍ സുരേഷ് ഗോപി നല്‍കിയതിനെ തുടര്‍ന്നാണ് വിവാദമുണ്ടായത്.

താന്‍ നല്‍കുന്ന പണത്തില്‍നിന്നു കൈനീട്ടം നല്‍കുന്നതില്‍നിന്ന് കുട്ടികളെ ഒഴിവാക്കരുതെന്നും അദ്ദേഹം മേല്‍ശാന്തിമാരോട് അഭ്യര്‍ഥിച്ചിരുന്നു. റിസര്‍വ് ബാങ്കില്‍നിന്നു വാങ്ങിയ ഒരു ലക്ഷം രൂപയുടെ പുത്തന്‍ ഒരു രൂപ നോട്ടുകളാണ് കൈനീട്ടത്തിനായി അദ്ദേഹം വിവിധ ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കു നല്‍കിയത്.

More in Malayalam

Trending

Recent

To Top