Movies
കാത്തിരിപ്പുകൾക്ക് വിരാമം, മാളികപ്പുറം ഒടിടിയിലേക്ക്! റിലീസ് പ്രഖ്യാപിച്ചു
കാത്തിരിപ്പുകൾക്ക് വിരാമം, മാളികപ്പുറം ഒടിടിയിലേക്ക്! റിലീസ് പ്രഖ്യാപിച്ചു
ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറം ഇപ്പോഴും തീയറ്ററിൽ നിറഞ്ഞ പ്രദർശനം നേടി മുന്നേറുകയാണ്. ചിത്രം
100 കോടി ക്ലബ്ബിലും ഇടം നേടി. ഇപ്പോഴിതാ മാളികപ്പുറം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. എന്നാല്‍ ഉടന്‍ എത്തും എന്ന അറിയിപ്പല്ലാതെ കൃത്യം റിലീസ് തീയതി പ്ലാറ്റ്ഫോം അറിയിച്ചിട്ടില്ല. ഒരു ചെറു ടീസര്‍ പുറത്തുവിട്ടുകൊണ്ടാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ പ്രഖ്യാപനം.
ഡിസംബര്‍ 30 ന് കേരളത്തിലെ 145 സ്ക്രീനുകളിലെ റിലീസോടെ പ്രദര്‍ശനം ആരംഭിച്ച ചിത്രം പിന്നാലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ മാര്‍ക്കറ്റുകളിലേക്കും എത്തുകയായിരുന്നു. മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രവുമാണിത്. ഫലം കേരളത്തില്‍ 145 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം നാലാം വാരത്തിലേക്ക് കടന്ന സമയത്ത് പ്രദര്‍ശനം 233 സ്ക്രീനുകളിലേക്ക് വര്‍ധിപ്പിച്ചതായി അണിയറക്കാര്‍ അറിയിച്ചിരുന്നു.
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്‍റര്‍ടെയ്നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് വിഷ്ണു ശശിശങ്കര്‍. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.