Connect with us

വിവാഹവുമായി ഇപ്പോൾ പ്രചരിക്കുന്നതൊക്കെയും കെട്ടിച്ചമച്ച കഥകളാണ്, ഗോസിപ്പുകൾക്ക് പുറകെ പോകാൻ താൽപര്യം ഇല്ല. വെറുക്കുന്നവർ വെറുക്കട്ടെ; മൃദുലയുടെ പോസ്റ്റ് വൈറലാകുന്നു

Malayalam

വിവാഹവുമായി ഇപ്പോൾ പ്രചരിക്കുന്നതൊക്കെയും കെട്ടിച്ചമച്ച കഥകളാണ്, ഗോസിപ്പുകൾക്ക് പുറകെ പോകാൻ താൽപര്യം ഇല്ല. വെറുക്കുന്നവർ വെറുക്കട്ടെ; മൃദുലയുടെ പോസ്റ്റ് വൈറലാകുന്നു

വിവാഹവുമായി ഇപ്പോൾ പ്രചരിക്കുന്നതൊക്കെയും കെട്ടിച്ചമച്ച കഥകളാണ്, ഗോസിപ്പുകൾക്ക് പുറകെ പോകാൻ താൽപര്യം ഇല്ല. വെറുക്കുന്നവർ വെറുക്കട്ടെ; മൃദുലയുടെ പോസ്റ്റ് വൈറലാകുന്നു

കഴിഞ്ഞ ആഴ്ച്ച ആയിരുന്നു മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മൃദുലയുടെയും – യുവ കൃഷ്ണയുടേയും വിവാഹം. ഇരുവരും ഇക്കഴിഞ്ഞ ജൂലൈ എട്ടിനാണ് വിവാഹിതരായത്. ഡിംസബറില്‍ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ ആറ് മാസത്തിന് ശേഷം വിവാഹം ഉണ്ടാവുമെന്ന് താരങ്ങള്‍ അറിയിച്ചിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായാണ് വിവാഹം നടത്തിയത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ ആയിരുന്നു താലികെട്ട്. രണ്ടുപേരുടെയും അമ്മയായി സ്‌ക്രീനിൽ എത്തിയ നടി രേഖ രതീഷ് വഴി എത്തിയ ബന്ധമാണ് വിവാഹത്തിലേക്ക് എത്തിയത്. രണ്ടുപേരെയും തമ്മിൽ യോജിപ്പിച്ചത് രേഖ ആണെന്നുള്ള ചർച്ചകളും മുൻപേ തന്നെ നടന്നിരുന്നു. എന്നാൽ വിവാഹത്തിന് രേഖ എത്താത്തത് എന്താണെന്ന ചോദ്യവും ഉയര്‍ന്നു. ഒടുവിൽ മറുപടിയുമായി രേഖ എത്തി.

എന്നെ അറിയിക്കുകയോ ക്ഷണിക്കുകയോ ഇരുവരും ചെയ്തില്ല. ഞാൻ അത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്ന ആളല്ലെന്ന് അവർക്ക് നന്നായി അറിയാം. ചിലപ്പോൾ അതാകാം. എന്നിരുന്നാലും, അവരെ തമ്മിൽ ഒന്നിപ്പിക്കുന്നതിൽ ഞാൻ ഭാഗം ആയതിൽ ഒരുപാട് സന്തോഷമുണ്ട്. എന്റെ കുട്ടികൾക്ക് എല്ലാ സന്തോഷവും നേരുന്നു. എന്റെ പ്രാർത്ഥന എപ്പോഴും അവരോടൊപ്പമുണ്ടാകുമെന്നായിരുന്നു രേഖ പറഞ്ഞത്

രേഖയുടെ തുറന്നുപറച്ചിലിനു പിന്നാലെ സോഷ്യൽ മീഡിയയിൽ താര ദമ്പതികൾക്ക് എതിരെ പ്രതിഷേധ കമന്റുകളും നിറയുകയുണ്ടായി. രേഖയെ കല്യാണം ഫോണില്‍ കൂടി പോലും വിളിച്ച് അറിയിക്കാത്തത് മോശം ആണ്. നിങ്ങളെ മക്കളെ പോലെ കണ്ട ആ സ്ത്രീയെ നിങ്ങള്‍ ഒഴിവാക്കിയത് മോശമായി പോയി എന്നുള്ള കമന്റുകൾ ആയിരുന്നു അധികവും.

ഇപ്പോൾ ഇതാ മൃദുലയുടെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

ഞങ്ങളുടെ വിവാഹവുമായി ഇപ്പോൾ പ്രചരിക്കുന്നതൊക്കെയും കെട്ടിച്ചമച്ച കഥകളാണ്. ഞങ്ങൾക്ക് ഗോസിപ്പുകൾക്ക് പുറകെ പോകാൻ താത്പര്യം ഇല്ല. വെറുക്കുന്നവർ വെറുക്കട്ടെ, പക്ഷെ ഞങ്ങൾ സമാധാനത്തോടെ ജീവിക്കും എന്നാണ് യുവയെ ടാഗ് ചെയ്തുകൊണ്ടുള്ള ഇൻസ്റ്റ സ്റ്റോറിയിൽ മൃദുല പ്രതികരിച്ചത്. അതെ സമയം രേഖയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആണോ മൃദുലയുടെ പ്രതികരണം എന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം.

More in Malayalam

Trending

Recent

To Top