Connect with us

‘ബാഹുബലി ബിഫോര്‍ ദി ബിഗിനിങ്ങ്’ ; നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസില്‍ നയന്‍താരയും; ഷൂട്ടിങ്ങ് തീയതി തീരുമാനിച്ചു !

Malayalam

‘ബാഹുബലി ബിഫോര്‍ ദി ബിഗിനിങ്ങ്’ ; നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസില്‍ നയന്‍താരയും; ഷൂട്ടിങ്ങ് തീയതി തീരുമാനിച്ചു !

‘ബാഹുബലി ബിഫോര്‍ ദി ബിഗിനിങ്ങ്’ ; നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസില്‍ നയന്‍താരയും; ഷൂട്ടിങ്ങ് തീയതി തീരുമാനിച്ചു !

ആഗോളതലത്തിൽ വിജയമായിരുന്ന രാജമൗലിയുടെ ബാഹുബലിയെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സ് ഒരുക്കുന്ന വെബ് സീരീസ് സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങാനൊരുങ്ങുന്നു . ‘ബാഹുബലി ബിഫോര്‍ ദി ബിഗിനിങ്ങ്’ എന്നാണ് സീരീസിന് നൽകിയിരിക്കുന്ന പേര് .

സീരീസില്‍ ശിവകാമി ദേവിയുടെ ചെറുപ്പം അഭിനയിക്കുന്നത് നടി വാമിഖ ഗബ്ബിയാണെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ബാഹുബലിയില്‍ നയന്‍താരയും വേഷമിടുന്നുണ്ടെന്ന വാർത്തയാണ് അറിയുന്നത് . ലെറ്റ്‌സ് ഒടിടി ഗ്ലോബലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആനന്ദ് നീലകണ്ഠന്റെ ”ദി റൈസ് ഓഫ് ശിവകാമിയുടെ” പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്. ദേവകട്ടയും പ്രവീണ്‍ സറ്ററും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. 200 കോടി ബജറ്റില്‍ ഒരുങ്ങുന്ന സീരീസ് രാജമൗലിയും പ്രസാദ് ദേവനിനിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

മഹിഷ്മതി സാമ്രാജ്യത്തിലേക്കുള്ള ശിവകാമി ദേവിയുടെ പ്രയാണമാണ് സീരിസിന്റെ ഇതിവൃത്തം. ആറ് സീസണുകളായി ഒരുങ്ങുന്ന സീരിസിന്റെ ആദ്യ സീസണില്‍ ഒന്‍പത് എപ്പിസോഡുകളാണ് ഉള്ളത്. സുനില്‍ പല്‍വാലാണ് സീരിസില്‍ കട്ടപ്പയായി എത്തുന്നത്. രാഹുല്‍ ബോസ്, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരും പ്രധാന കഥാപാത്രനാകയി എത്തുന്നുണ്ട്.

രണ്ട് ഭാഗങ്ങളുള്ള ചലച്ചിത്ര പരമ്പരയായി തെലുങ്കിലും തമിഴിലുമായാണ് ബാഹുബലി ചിത്രീകരിച്ചത്. ഇംഗ്ലീഷ്, തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിലെക്ക് ആനിമേറ്റഡ് സീരീസ്, ഗ്രാഫിക് നോവല്‍, ഇംഗ്ലീഷില്‍ ഒരു ട്രൈയോളജി നോവല്‍ സീരീസ് എന്നിങ്ങനെ ചിത്രം സഞ്ചരിച്ച വഴികള്‍ ഏറെയാണ്. 60 മില്യണ്‍ യുഎസ് ഡോളര്‍ നിര്‍മ്മാണ ചിലവിലാണ് രണ്ട് സിനിമകള്‍ ആഗോളതലത്തില്‍ റിലീസിനെത്തിയത്.

about bahubali

More in Malayalam

Trending

Recent

To Top