Connect with us

‘എല്ലാ വാതിലിനു പിന്നിലും നിങ്ങളുടെ ഭാവനയ്ക്കപ്പുറമുള്ള ഒരു ലോകമുണ്ട്’; മഞ്ജുവിന്റെ പോസ്റ്റിന് കമന്റുകളുമായി ആരാധകര്‍

Malayalam

‘എല്ലാ വാതിലിനു പിന്നിലും നിങ്ങളുടെ ഭാവനയ്ക്കപ്പുറമുള്ള ഒരു ലോകമുണ്ട്’; മഞ്ജുവിന്റെ പോസ്റ്റിന് കമന്റുകളുമായി ആരാധകര്‍

‘എല്ലാ വാതിലിനു പിന്നിലും നിങ്ങളുടെ ഭാവനയ്ക്കപ്പുറമുള്ള ഒരു ലോകമുണ്ട്’; മഞ്ജുവിന്റെ പോസ്റ്റിന് കമന്റുകളുമായി ആരാധകര്‍

ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. 1995 ല്‍ പുറത്തിറങ്ങിയ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല താരത്തിന്.

സുരേഷ് ഗോപി, ഗൗതമി, മുരളി തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. സല്ലാപത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ നായികയായി അരങ്ങേറിയത്. ദിലീപായിരുന്നു നായകന്‍. നായികയായി അരങ്ങേറിയ ആദ്യ സിനിമയിലെ നായകനെ ജീവിതപങ്കാളിയാക്കിയെങ്കിലും ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. വിവാഹമോചന ശേഷം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് പിന്നീട് മഞ്ജു വാര്യര്‍ നടത്തി.

മഞ്ജു വാര്യരുടെ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയിലേക്കുള്ള തിരിച്ചുവരവിന് ശേഷം വേറിട്ട കഥാപാത്രങ്ങളാണ് മഞ്ജു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഏറ്റവും പുതിയതായി ഫൂട്ടേജ് എന്ന സിനിമയുടെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന പുത്തന്‍ സിനിമയാണ് ഫൂട്ടേജ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

മഞ്ജുവടക്കമുള്ള താരങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രം കണ്ടതോടെ ആരാധകരും ഞെട്ടിയിരിക്കുകയാണ്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഫൂട്ടേഡ്. ചിത്രത്തില്‍ വിശാഖ് നായര്‍, ഗായത്രി അശോക് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘എല്ലാ വാതിലിനു പിന്നിലും നിങ്ങളുടെ ഭാവനയ്ക്കപ്പുറമുള്ള ഒരു ലോകമുണ്ട്.’ എന്നാണ് പോസ്റ്ററിന് മഞ്ജു എഴുതിയ ക്യാപ്ഷന്‍. അതേ സമയം പോസ്റ്ററില്‍ ഒരു ബെഡ്‌റൂമില്‍ നിന്നുള്ള രംഗമാണ് കാണിച്ചിരിക്കുന്നത്. നടന്‍ വിശാഖ് നായര്‍ നായികയുടെ നെഞ്ചില്‍ തലചായ്്ച്ച് നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. മാത്രമല്ല ഇരുവരും വസ്ത്രം ധരിച്ചിട്ടില്ലെന്ന് തോന്നിപ്പിക്കുന്ന ചിത്രവുമാണ്.

ഒറ്റനോട്ടത്തില്‍ പോസ്റ്ററിലുള്ളത് മഞ്ജു വാര്യരാണെന്ന് തോന്നിപ്പിക്കുമെന്നാണ് നടിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്. എന്നാല്‍ പോസ്റ്ററില്‍ വിശാഖിനൊപ്പം നടി ഗായത്രി അശോകാണ്. മഞ്ജു വാര്യര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തതിന് പിന്നാലെ അത് നടിയാണെന്ന് കരുതി ചിലര്‍ മഞ്ജുവിനെ പ്രശംസിച്ച് കൊണ്ട് വന്നപ്പോള്‍ മറ്റ് ചിലര്‍ നടിയെ മോശമാക്കി കൊണ്ടുള്ള കമന്റുകളും പങ്കുവെച്ചിട്ടുണ്ട്.

മഞ്ജു വാര്യര്‍ ഗംഭീരമാക്കുകയാണെന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്. പ്രേക്ഷകരുടെ ഹൃദയത്തില്‍ എന്നും തങ്ങിനില്‍ക്കുന്ന സിനിമകളാണ് നിങ്ങള്‍ എപ്പോഴും തിരഞ്ഞെടുക്കുന്നത്. ചില വിഷയങ്ങളെക്കുറിച്ചുള്ള അവബോധത്തിലേക്ക് വെളിച്ചം വീശുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സിനിമ പോലെയാണ് ഇതും കാണുന്നത്. ഈ ചിത്രം കാണാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആകാംഷ നല്‍കി കഴിഞ്ഞു. ഇനി കൂടുതല്‍ വിശേഷങ്ങള്‍ അറിയണമെന്നുണ്ട്. തുടങ്ങി സിനിമയെ പറ്റിയുള്ള ആകാംഷകള്‍ പറഞ്ഞാണ് കൂടുതല്‍ ആളുകളും കമന്റിട്ടിരിക്കുന്നത്. എന്നാല്‍ ചിത്രത്തിലുള്ള ബാക്ക്ഗ്രൗണ്ട് ചിത്രം കണ്ടതില്‍ അ ശ്ലീലത കണ്ടെത്തിയാണ് മറ്റ് ചിലരെത്തിയിരിക്കുന്നത്. മഞ്ജു ചേച്ചിുടെ ബിക്കിനി സീന്‍ കൂടി പ്രതീക്ഷിക്കുകയാണ്… തുടങ്ങി നിരവധി കമന്റുകളാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

മഞ്ജു വാര്യര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്‌തെന്നും വെച്ച് അത് മഞ്ജു വാര്യര്‍ സിനിമ ആവുമോ എന്നാണ് ആരാധകരുടെ ചോദ്യം. അതേസമയം, കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് മഞ്ജു. ഇപ്പോള്‍ ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെ ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും മഞ്ജു പ്രധാന കഥാപ്ത്രമായി എത്തുന്നുണ്ട്.

More in Malayalam

Trending

Recent

To Top