Connect with us

നാലര വര്‍ഷത്തോളം തന്റെ ഭര്‍ത്താവുമായി കിടക്ക പങ്കിട്ട കങ്കണയെ എങ്ങനെ മകളെ പോലെ കാണാന്‍ സാധിക്കും, എല്ലാം കഴിഞ്ഞതിനു ശേഷം അതിനെ പീഡനമെന്ന് വിളിക്കരുത്!; സെറീന വഹാബ്

News

നാലര വര്‍ഷത്തോളം തന്റെ ഭര്‍ത്താവുമായി കിടക്ക പങ്കിട്ട കങ്കണയെ എങ്ങനെ മകളെ പോലെ കാണാന്‍ സാധിക്കും, എല്ലാം കഴിഞ്ഞതിനു ശേഷം അതിനെ പീഡനമെന്ന് വിളിക്കരുത്!; സെറീന വഹാബ്

നാലര വര്‍ഷത്തോളം തന്റെ ഭര്‍ത്താവുമായി കിടക്ക പങ്കിട്ട കങ്കണയെ എങ്ങനെ മകളെ പോലെ കാണാന്‍ സാധിക്കും, എല്ലാം കഴിഞ്ഞതിനു ശേഷം അതിനെ പീഡനമെന്ന് വിളിക്കരുത്!; സെറീന വഹാബ്

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് സെറീന വഹാബ്. ബോളിവുഡില്‍ സജീവമായിരുന്ന സെറീന മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസമായിരുന്നു താരം തന്റെ അറുപത്തി രണ്ടാം ജന്മദിനം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രിയ താരത്തിന് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.

അതേസമയം, സെറീനയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഭര്‍ത്താവ് ആദിത്യ പഞ്ചോളിയുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. നടനും സംവിധായകനും നിര്‍മാതാവുമായ ആദിത്യ പഞ്ചോളിയാണ് സെറീനയുടെ ഭര്‍ത്താവ്. സെറീനയേക്കാള്‍ ആറ് വയസ്സിനു ഇളയതാണ് ആദിത്യ. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 32 വര്‍ഷങ്ങള്‍ പിന്നിട്ടു. ഇപ്പോഴും ഇരുവരും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നു. എന്നാല്‍ വിവാഹശേഷം രണ്ട് തവണ ഭര്‍ത്താവിന്റെ ചില മോശം പ്രവര്‍ത്തികള്‍ക്കും നടി മാപ്പ് കൊടുക്കുകയും ചെയ്തിരുന്നു. ഈ കാര്യങ്ങളെല്ലാമാണ് വീണ്ടും ശ്രദ്ധേമാവുകയാണ്.

ഒരു മുസ്ലീം കുടുംബത്തിലായിരുന്നു സെറീന വഹാബ് 1959 ല്‍ ജനിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ പഠിച്ചിരുന്നു. അവിടെ നിന്നുമാണ് വെള്ളിത്തിരയില്‍ എത്തുന്നത്. പ്രശസ്ത നിര്‍മാതാവ് രാജ് കപൂറിനൊപ്പം ആദ്യ സിനിമയില്‍ സെറീന അഭിനയിച്ചു. ഹിന്ദിയില്‍ അഭിനയിക്കുന്നതിനൊപ്പം തെന്നിന്ത്യന്‍ സിനിമാലോകത്തും സജീവമായിരുന്നു. കലങ്ക് കാ ടിക എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ആദിത്യ പഞ്ചോളിയും സെറീനയും ആദ്യമായി കാണുന്നത്.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ആദിത്യ പഞ്ചോളി അഭിനയ ജീവിതം തുടങ്ങുന്നത്. നടന്‍ എന്നതിലുപരി സംവിധായകനും നിര്‍മാതാവുമായി നിരവധി സിനിമകളില്‍ ആദിത്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമായി കൊണ്ടിരിക്കുന്ന കാലത്താണ് സെറീനയുമായി ഒരുമിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിച്ചു എന്നത് മാത്രമല്ല സിനിമ വലിയ വിജയമായി മാറുകയും ചെയ്തു. സെറീനയെക്കാളും ആറ് വസയസിന് ഇളയത് ആണെങ്കിലും ചിത്രീകരണം നടക്കുന്ന കാലത്ത് തന്നെ ഇരുവരും പ്രണയത്തിലായി. ഒടുവില്‍ 1986 വിവാഹം കഴിക്കുകയും ചെയ്തു.

എന്നാല്‍ ആദിത്യയെ വിവാഹം കഴിക്കുന്നത് സെറീനയുടെ അമ്മയ്ക്ക് തീരെ ഇഷ്ടമായിരുന്നില്ല. പ്രായ വ്യത്യാസത്തിനപ്പുറം പല കാരണങ്ങള്‍ കൊണ്ടും താരമാതാവ് ഈ ബന്ധം എതിര്‍ത്തു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്താണ് സെറീനയും ആദിത്യയും ഒന്നാവുന്നത്. എന്നാല്‍ ഒന്നിലധികം അവിഹിത ബന്ധങ്ങളുടെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ നിറയുന്ന ഒരാളായി ആദിത്യ മാറി. വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദിത്യ പഞ്ചോളി മറ്റ് പ്രണയങ്ങളിലേക്ക് പോയി. നടി പൂജ ബേദിയുമായാണ് ആദിത്യയുടെ ആദ്യ പ്രണയം. പല രാത്രികളിലും പൂജയുടെ ഫ്‌ളാറ്റില്‍ ആദിത്യ ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചു. പൂജയുമായി ഇഷ്ടത്തിലായിരുന്ന കാലത്ത് അവരുടെ ജോലിക്കാരിയായ പെണ്‍കുട്ടി ആദിത്യയ്‌ക്കെതിരെ രംഗത്തെത്തിയതും വലിയ വിവാദമായിരുന്നു.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പൂജയുടെ ജോലിക്ക് നില്‍ക്കുന്ന പതിനഞ്ചു വയസുകാരിയായ പെണ്‍കുട്ടിയെ ആദിത്യ പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ഇതോടെ പൂജയുമായിട്ടും താരം തെറ്റി. എന്നാല്‍, ഇത്ര വലിയ ആരോപണങ്ങള്‍ക്കിടയിലും ഭര്‍ത്താവിനൊപ്പം ഉറച്ചുനില്‍ക്കുകയായിരുന്നു സെറീന വഹാബ് ചെയ്തത്. 2004 ലായിരുന്നു കങ്കണയും ആദിത്യയും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. കങ്കണയുടെ അരങ്ങേറ്റ സിനിമയായ ഗ്യാങ്സ്റ്ററില്‍ അഭിനയിക്കാന്‍ സഹായിച്ചത് ആദിത്യയാണ്. ഈ ബന്ധം പിന്നീട് ശക്തമായി. ഇരുവരും കടുത്ത പ്രണയത്തിലായി. നാലര വര്‍ഷത്തോളം ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നു. തന്റെ ഭര്‍ത്താവ് കങ്കണയുമായി കിടക്ക പങ്കിട്ടിരുന്ന കാര്യം സെറീന പില്‍ക്കാലത്ത് അറിഞ്ഞു.

2017 ലാണ് ആദിത്യയുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് കങ്കണ തുറന്നുപറഞ്ഞത്. ആദിത്യക്കെതിരെ ലൈംഗിക ആരോപണം എന്ന നിലയിലാണ് കങ്കണ ഇക്കാര്യം ഉന്നയിച്ചത്. 17 വയസ്സുള്ളപ്പോള്‍ തന്റെ പിതാവിന്റെ പ്രായമുള്ള ആദിത്യ പഞ്ചോളി തന്നെ ക്രൂരമായി മര്‍ദിച്ചു എന്നാണ് കങ്കണ അന്ന് പറഞ്ഞത്. ശാരീരികമായി ആക്രമിച്ചു. ആരും സഹായിക്കാന്‍ ഉണ്ടായിരുന്നില്ല. തലയില്‍ ശക്തിയായി അടിച്ചു. തന്റെ തലയില്‍ നിന്ന് രക്തം വരാന്‍ തുടങ്ങി. ഇതിനെതിരെ നിയമപരമായി പോകുമെന്നും അന്ന് കങ്കണ പറഞ്ഞിരുന്നു.തന്നെ ആദിത്യ ചൂഷണം ചെയ്തതായും അന്ന് 17 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നും കങ്കണ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ആദിത്യ തന്നെ ശാരീരികമായി മര്‍ദ്ദിച്ചെന്നും കങ്കണ ആരോപിച്ചിരുന്നു. സെറീനയ്ക്ക് കാര്യങ്ങള്‍ മനസിലാകുമെന്നും സെറീന തന്നെ ഒരു മകളെ പോലെയാണ് കാണുന്നതെന്നും അന്ന് കങ്കണ പറഞ്ഞിരുന്നു.

എന്നാല്‍, കങ്കണയുടെ ആരോപണങ്ങള്‍ക്കെല്ലാം സെറീനയാണ് രൂക്ഷ ഭാഷയില്‍ ആണ് മറുപടി നല്‍കിയത്. കങ്കണയുമായി തന്റെ ഭര്‍ത്താവ് ഡേറ്റിങ്ങില്‍ ആയിരുന്ന കാര്യം അറിയാമെന്ന് സെറീന പറഞ്ഞു. ആദിത്യയുമായുള്ള ബന്ധത്തില്‍ വിള്ളലേറ്റതിനു ശേഷമാണ് കങ്കണ ഇതൊരു ആരോപണമായി ഉന്നയിക്കുന്നതെന്ന് സെറീന പറഞ്ഞു. കാര്യങ്ങള്‍ എല്ലാം കഴിഞ്ഞ് ബന്ധം വേര്‍പ്പെട്ട ശേഷം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല എന്ന നിലപാടായിരുന്നു സെറീനയ്ക്ക്. തന്റെ ഭര്‍ത്താവുമായി കിടക്ക പങ്കിട്ട ഒരാളെ എങ്ങനെ മകളെ പോലെ കാണാന്‍ സാധിക്കുമെന്നും സെറീന പരസ്യമായി ചോദിച്ചു. കങ്കണയ്‌ക്കെതിരെ സെറീന അക്കാലത്ത് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

More in News

Trending

Recent

To Top