News
‘മഴ, ഇളയരാജ മെലഡീസ്’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഖുഷ്ബുവിന്റെ ചിത്രവും ക്യാപ്ഷനും
‘മഴ, ഇളയരാജ മെലഡീസ്’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഖുഷ്ബുവിന്റെ ചിത്രവും ക്യാപ്ഷനും
തമിഴ് സിനിമാ പ്രേമികള്‍ക്ക് മാത്രമല്ല, മലയാളികള്‍ക്കും ഏറെ ഇഷ്ടമുള്ള താരമാണ് ഖുശ്ബു. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും രാഷ്ട്രീയത്തിലും സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഖുശ്ബു. തന്റെയും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും എല്ലാം അവര്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഖുഷ്ബു പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. മഴ, ഇളയരാജ മെലഡീസ് എന്നാണ് ഖുശ്ബു ചിത്രത്തിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. കാറില്‍ ഇരിക്കുന്ന ഫോട്ടോയാണ് ഖുശ്ബു പങ്കുവെച്ചിരിക്കുന്നത്.
ഖുഷ്ബുവിന്റെ ചിത്രവും ക്യാപ്ഷനും വൈറലായതോടെ മലയാളികളും ഏറ്റുപിടിച്ചിരിക്കുകയാണ്. മഴ, ചായ, ജോണ്‍സണ്‍ മാഷ്, ആഹാ അന്തസ് എന്ന മലയാളികളുടെ ഡയലോഗ് കടം എടുത്തിരിക്കുകയാണ് ഖുഷ്ബു എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടു പിടിത്തം.
അതേസമയം, സംവിധായകനുമായ സുന്ദര്‍ സിക്കൊപ്പമുള്ള ഫോട്ടോ പലപ്പോഴും ഷെയര്‍ ചെയ്യാറുണ്ട്. ‘ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് ഈ ദിവസമാണ് നിങ്ങള്‍ എന്നോട് വിവാഹാഭ്യര്‍ഥന നടത്തിയത്. നമ്മുടെ കുഞ്ഞുങ്ങള്‍ ആരെപ്പോലെ ആയിരിക്കണം എന്നറിയാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു 25 വര്‍ഷങ്ങള്‍ക്കു ശേഷവും ഒന്നും മാറിയിട്ടില്ല.
ഞാന്‍ ഇപ്പോഴും അതുപോലെ നിങ്ങളെ സ്‌നേഹിക്കുന്നു. നിങ്ങള്‍? എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ എനിക്കിപ്പോഴും നാണം വരാറുണ്ട്. നിങ്ങള്‍ എന്നെ നോക്കി പുഞ്ചിരിക്കുമ്പോള്‍ ഞാന്‍ ഇപ്പോഴും ദുര്‍ബലയാകുന്നു. സുന്ദര്‍, എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മികച്ച കാര്യം നിങ്ങളാണ്. നിങ്ങളെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടതിന് നന്ദി.. ലവ് യു ഡാ,” എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് ഖുശ്ബു കുറിച്ചത്.
1980 കളില്‍ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ല്‍ ലാവാരിസ് എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തു.
പിന്നീട് നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസന്‍, സത്യരാജ്, പ്രഭു,സുരേഷ്ഗോപി,മോഹന്‍ലാല്‍,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങള്‍ ചെയ്തു. തമിഴ് ചിത്രങ്ങള്‍ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
