Connect with us

തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് അഹാന കൃഷ്ണ; ആശംസകളുമായി ആരാധകരും

Malayalam

തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് അഹാന കൃഷ്ണ; ആശംസകളുമായി ആരാധകരും

തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് അഹാന കൃഷ്ണ; ആശംസകളുമായി ആരാധകരും

വളര കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ പുതിയൊരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.

അഹാന സംവിധായികയാവുന്നു എന്നാണ് പുതിയ വവിരം. സംഗീതം ഗോവിന്ദ് വസന്ദയും ഛായാഗ്രഹണം നിമിഷ് രവിയുമാണ് നിര്‍വ്വഹിക്കുകയെന്നും അഹാന അറിയിച്ചിട്ടുണ്ട്. അതേസമയം പ്രോജക്റ്റ് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ താരം നല്‍കിയിട്ടില്ല.

ഫസ്റ്റ് ലുക്ക് പോസ്റ്ററും കൂടുതല്‍ വിവരങ്ങളും വൈകാതെ അവതരിപ്പിക്കുമെന്നാണ് അഹാന അറിയിച്ചിരിക്കുന്നത്. അഹാനയുടെ പ്രഖ്യാപനത്തിന് ആരാധകര്‍ വലിയ സ്വീകരണമാണ് നല്‍കുന്നത്.

രാജീവ് രവി ചിത്രം ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ല്‍ ‘അഞ്ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി. അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. ഇതില്‍ ലൂക്കയുടെ ഛായാഗ്രഹണം നിമിഷ് രവി ആയിരുന്നു. നാന്‍സി റാണി, അടി എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ള ചിത്രങ്ങള്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top