Connect with us

മകള്‍ക്ക് തിരിച്ചറിവ് ഉണ്ടാകുന്നതു വരെ ചിത്രം പുറത്ത് വിടില്ല; കാരണം പറഞ്ഞ് വിരാട് കോഹ്‌ലി

News

മകള്‍ക്ക് തിരിച്ചറിവ് ഉണ്ടാകുന്നതു വരെ ചിത്രം പുറത്ത് വിടില്ല; കാരണം പറഞ്ഞ് വിരാട് കോഹ്‌ലി

മകള്‍ക്ക് തിരിച്ചറിവ് ഉണ്ടാകുന്നതു വരെ ചിത്രം പുറത്ത് വിടില്ല; കാരണം പറഞ്ഞ് വിരാട് കോഹ്‌ലി

ഏറെ ആരാധകരുള്ള താരങ്ങളാണ് വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌ക ശര്‍മയും. ഇരുവരുടെയും പ്രണവും വിവാഹവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കോഹ്ലി. തിരിച്ചറിവാകുന്നത് വരെ മകളുടെ ചിത്രം പുറത്തുവിടില്ല, പിന്നീട് അവളുടെ ഇഷ്ടം. ഇന്‍സ്റ്റഗ്രാമിലെ ‘ചോദ്യോത്തര’ പരിപാടിയിലാണ് ഒരു ആരാധകന്റെ ചോദ്യത്തോട് പ്രതികരിക്കവെ കോഹ് ലി ഇക്കാര്യത്തില്‍ ഉള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

സമൂഹമാധ്യമങ്ങളില്‍ സജീവമാണെങ്കിലും എന്തുകൊണ്ടാണ് കോഹ്ലിയോ അനുഷ്‌കയോ മകള്‍ വാമികയുടെ ചിത്രം ഇപ്പോഴും പുറത്തുവിടാത്തത് എന്ന ചോദ്യം ആരാധകര്‍ ചോദിച്ചിരുന്നു.

‘ചിത്രം കാണിക്കാന്‍ നിര്‍വാഹമില്ല. എന്താണ് സമൂഹമാധ്യമങ്ങളെന്ന് അവള്‍ക്ക് തിരിച്ചറിവ് ഉണ്ടാകുകയും സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ തീരുമാനിക്കാന്‍ സാധിക്കുകയും ചെയ്യും വരെ കുഞ്ഞിന്റെ ചിത്രങ്ങളൊന്നും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കേണ്ട എന്നാണ് ഞാനും ഭാര്യ അനുഷ്‌ക ശര്‍മയും താനും ഒന്നിച്ചെടുത്ത തീരുമാനം.’ കോലി കുറിച്ചു.

ലാക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇന്‍ഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പെടുന്ന പരമ്പരയ്ക്കുമായി പുറപ്പെടാനൊരുങ്ങുന്ന വിരാട് കോഹ്ലിയും സംഘവും, നിലവില്‍ മുംബൈയിലെ ഒരു ഹോടെലില്‍ ക്വാറന്റൈനിലാണ്. ഇതിനിടെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കാന്‍ വിരാട് കോലി സമയം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് കോഹ്ലിക്കും അനുഷ്‌കയ്ക്കും പെണ്‍കുഞ്ഞു പിറന്നത്.

More in News

Trending

Recent

To Top