വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് പ്രണവ് മോഹന്‍ലാല്‍. വിനീത് ശാരീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം ആണ് പ്രണവിന്റെതായി റിലീസിന് ഒരുങ്ങുന്നത്. തന്റെ മകന് വിഹാന്റെ പ്രിയപ്പെട്ട നടനാണ് പ്രണവ് എന്നും അവന് മോഹന്‍ലാലിനെ അറിയില്ലെന്നുമാണ് വിനീത് ഇപ്പോള്‍ പറയുന്നത്.
രണ്ടു വര്‍ഷത്തോളമായി ഹൃദയത്തിന്റെ വര്‍ക്കുകളാണ് എപ്പോഴും വീട്ടില്‍. ഹൃദയത്തിന്റെ സംഗീതം ഒരുക്കാന്‍ തുടങ്ങിയ സമയത്ത് താന്‍ തന്റെ ഫ്ളാറ്റിനോട് ചേര്‍ന്ന് മറ്റൊരു ഫ്ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നു. അവിടെ ഒരു സ്റ്റുഡിയോ ഒക്കെ സെറ്റ് ചെയ്തിരുന്നു.
ഹൃദയം വര്‍ക്ക് നടക്കുന്നതിനാല്‍ പ്രണവ് ഇടയ്ക്കിടെ വീട്ടില്‍ വരും. അതുകൊണ്ട് അപ്പുവും മകന് വിഹാനും നല്ല കൂട്ടാണ്. വിഹാന് മോഹന്‍ലാല്‍ എന്നാല്‍ ആരാണെന്ന് അറിയില്ല. അതേസമയം അപ്പു അങ്കിളിനെ അവന് നന്നായി അറിയാം.
മാത്രമല്ല ഹൃദയം സിനിമ അപ്പു അങ്കിളിന്റേതാണ് എന്നാണ് അവന് വിശ്വസിച്ചിരിക്കുന്നത്. തനിക്ക് അതില്‍ എന്തെങ്കിലും പങ്കുണ്ട് എന്ന് അവന് വിശ്വസിക്കുന്നില്ല. ഹൃദയവുമായി ബന്ധപ്പെട്ട വീഡിയോകളോ കേട്ടാല്‍ വിഹാന് ഓടി വന്ന് അത് നമ്മുടെ കൂടെ കണ്ടിരിക്കും.
അവന് ഇപ്പോള്‍ അപ്പുവിന്റെ ഫാനാണ്. കാരണം അവന് ഓര്മ വെച്ചപ്പോള്‍ മുതല്‍ പ്രണവിനെ കാണുന്നുണ്ട് എന്നാണ് വിനീത് പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഹൃദയത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഇതിനിടെ വിഹാനെ മടിയിലിരുത്തി കൊഞ്ചിക്കുന്ന പ്രണവിന്റെ വീഡിയോ വൈറല്‍ ആയിരുന്നു.
നടി പാർവതി തിരുവോത്തിനെ വിമർശിച്ച് യുവാവ്. പാർവതി തിരുവോത്തിന്റെ ഒരു ലൊക്കേഷൻ ചിത്രമാണ് വിമർശനങ്ങൾക്ക് കാരണമായത്.ഷൂട്ടിങ് സമയത്ത് പാർവതി ഉപയോഗിച്ചിരുന്ന മാസ്ക്ക്...
കഴിഞ്ഞ ദിവസമായിരുന്നു നടിയും മോഡലുമായ ഷഹനയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഷഹനയുടെ ഭര്‍ത്താവ് പറമ്പില്‍ ബസാര്‍ സ്വദേശി സജാദിനെ...
സിനിമയെന്നാല്‍ ‘നുണ’യാണ്, അതിലെ ഓരോ ഫ്രെയിമും നുണകളുടെ കൂമ്പാരമാണെന്ന് നിര്‍മാതാവ് ജോളി ജോസഫ് കടം പറഞ്ഞും മറ്റുള്ളവരെ പ്രലോഭിപ്പിച്ചും ചൂഷണം ചെയ്തും...