Connect with us

ഞാന്‍ ചിലപ്പോള്‍ വാക്‌സ് ചെയ്യും, ചിലപ്പോള്‍ ചെയ്യാതെയും ഇരിക്കും; രോമങ്ങളില്ലാതെ തിളങ്ങുന്ന ശരീരം എന്ന കാഴ്ചപ്പാടുകള്‍ക്കെതിരെ ചിത്രവുമായി തിലോത്തമ ഷോം

Malayalam

രോമങ്ങളില്ലാതെ തിളങ്ങുന്ന ശരീരം എന്ന കാഴ്ചപ്പാടുകള്‍ക്കെതിരെയുള്ള നിലപാട് പ്രഖ്യാപിച്ച് തിലോത്തമ ഷോം. ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചിത്രം പങ്കുവെച്ചതോടെ ഇത് വൈറലായി മാറിയിരിക്കുകയാണ്. അണ്‍ അപ്പോളജറ്റിക് എന്ന് കുറിച്ച ടീ ഷര്‍ട്ട് ആണ് തിലോത്തമ ധരിച്ചിരിക്കുന്നത്.

‘ഞാന്‍ ഒരുപാട് ക്ഷമ പ്രകടിപ്പിക്കാറുണ്ട്. ആരുടെയെങ്കിലും ക്ഷമാപണം പ്രതീക്ഷിച്ച് ഞാന്‍ ക്ഷമ ചോദിക്കുന്നതാണ് ഇതിലെ ഏറ്റവും മോശമായ കാര്യം. ഒരു ഹലോ പറയുന്നത് പോലെ. ഞാന്‍ നല്ലത് എന്തെങ്കിലും ചെയ്തുവെങ്കില്‍ ക്ഷമ ചോദിക്കുന്നു.’

‘എന്തുകൊണ്ടെന്നാല്‍ എനിക്ക് അത് അല്‍പ്പം കൂടി നന്നായി ചെയ്യാമായിരുന്നു. യുക്തിയ്ക്ക് നിരക്കാത്ത ഒന്ന്, നിശ്ശബ്ദതയില്‍ നമ്മുടെ വായില്‍ നിന്ന് അറിയാതെ പോകുന്നത്. ഈ ടീ ഷര്‍ട്ട് കുറച്ച് ഉപയോഗിക്കാനും കൂടുതല്‍ അര്‍ത്ഥമാക്കാനുമുള്ള ഓര്‍മ്മപ്പെടുത്തലാണ്.’

‘ഓ എന്റെ രോമങ്ങളെ കുറിച്ചാണെങ്കില്‍ അതില്‍ ഞാന്‍ ക്ഷമ ചോദിക്കില്ല. ഇതൊരു പ്രസ്താവനയല്ല. ഞാന്‍ ചിലപ്പോള്‍ വാക്‌സ് ചെയ്യും. ചിലപ്പോള്‍ ചെയ്യാതെയും ഇരിക്കും, ശുഭദിനം’ എന്നാണ് ചിത്രത്തോടൊപ്പം തിലോത്തമ കുറിച്ചിരിക്കുന്നത്.

More in Malayalam

Trending