Connect with us

ബയോടെക്‌നോളജി കമ്പനിയായ മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍; മികച്ച ജീവിതശൈലി തിരഞ്ഞെടുക്കുന്നതിനുള്ള ഉത്തമ മാതൃകയാണെന്ന് അദ്ദേഹമെന്ന് കമ്പനി

News

പൂനെ ആസ്ഥാനമായുള്ള ബയോടെക്‌നോളജി കമ്ബനിയായ മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനെ പുതിയ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. കൊവിഡ്-19 സ്വന്തമായി പരിശോധിക്കുന്നതിനുള്ള കൊവിസെല്‍ഫ് കിറ്റ് പുറത്തിറക്കി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് കമ്ബനി ബ്രാന്‍ഡ് അംബാസഡറെ നിയമിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായി വീട്ടിലിരുന്ന് കൊവിഡ് പരിശോധന നടത്തുന്നതിനുള്ള ഹോം കിറ്റ് പുറത്തിറക്കിയ സ്റ്റാര്‍ട്ട്അപ്പ് കമ്ബനിയാണ് മൈലാബ്. കൊവിസെല്‍ഫ് കിറ്റ് അടക്കമുള്ള മൈലാബ് ഉത്പന്നങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് അക്ഷയ് കുമാറുമായുള്ള പങ്കാളിത്തതിലൂടെ സാധിക്കുമെന്ന് കമ്ബനി പറഞ്ഞു.

ഉത്പന്നങ്ങളുടെ ഉപയോഗം, സുരക്ഷ, ഫലപ്രാപ്തി എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതില്‍ അക്ഷയ് സുപ്രധാന പങ്ക് വഹിക്കും. ഇതിലൂടെ കൊവിഡിനെതിരെ പോരാടാന്‍ ജനങ്ങളെ സജ്ജരാക്കുകയാണെന്ന് ലക്ഷ്യമെന്നും മൈലാബ് കൂട്ടിച്ചേര്‍ത്തു. ആരോഗ്യകരമായ ജീവിതത്തിന്റെ യഥാര്‍ത്ഥ വക്താവാണ് അക്ഷയ്. മികച്ച ജീവിതശൈലി തിരഞ്ഞെടുക്കുന്നതിനുള്ള ഉത്തമ മാതൃകയാണെന്ന് അദ്ദേഹം.

കൊവിഡ് പരിശോധന നടത്താന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും നേരത്തെയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അക്ഷയ് മികച്ച പ്രചോദനമാകുമെന്ന് ഉറപ്പുണ്ടെന്നും കമ്ബനി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) അനുമതി ലഭിച്ചതിന് ശേഷം 2021 മെയ് 20നാണ് മൈലാബ് കൊവിസെല്‍ഫ് അവതരിപ്പിച്ചത്.

More in News

Trending

Recent

To Top