Connect with us

ചാമിക്കിഷ്ടം പുട്ടും കടലയും, വൃതശുദ്ധിയില്‍ നോമ്പ് നോറ്റു അയ്യനെക്കാണാന്‍ ചാമി കാത്തിരിക്കുന്നു; സോഷ്യല്‍ മീഡിയയിലെ ‘വനിത’ ട്രോളുകളില്‍ നിറഞ്ഞ് ചാമിയും കാലകേയനും

Malayalam

ചാമിക്കിഷ്ടം പുട്ടും കടലയും, വൃതശുദ്ധിയില്‍ നോമ്പ് നോറ്റു അയ്യനെക്കാണാന്‍ ചാമി കാത്തിരിക്കുന്നു; സോഷ്യല്‍ മീഡിയയിലെ ‘വനിത’ ട്രോളുകളില്‍ നിറഞ്ഞ് ചാമിയും കാലകേയനും

ചാമിക്കിഷ്ടം പുട്ടും കടലയും, വൃതശുദ്ധിയില്‍ നോമ്പ് നോറ്റു അയ്യനെക്കാണാന്‍ ചാമി കാത്തിരിക്കുന്നു; സോഷ്യല്‍ മീഡിയയിലെ ‘വനിത’ ട്രോളുകളില്‍ നിറഞ്ഞ് ചാമിയും കാലകേയനും

നടിയെ ആക്രമിച്ച കേസിനു പിന്നാലെ പോയിരുന്ന സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചെന്ന് എത്തിയിരിക്കുന്നത് വനിതകളുടെ സുഹൃത്തും വഴികാട്ടിയുമായ ‘വനിത’ യുടെ മുന്നിലാണ്. ദിലീപിന്റെ കുടുംബ ചിത്രം കവര്‍ ഫോട്ടോയായി വന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തിയത്. ബോളിവുഡില്‍ നിന്നടക്കം നാണക്കേട് പിടിച്ച് വാങ്ങുകയാണ് വനിത മാസിക. എന്നാല്‍, നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കുടുംബസമേതമുള്ള ഫോട്ടോ പങ്കുവെച്ച് പിന്തുണ അറിയിച്ചും രംഗത്തെത്തിയത് നിരവധി പേരാണ്.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് 2017ല്‍ പങ്കുവെച്ച പോസ്റ്റാണ്. ബിനു രാജ് എന്ന യുവാവിന്റെ പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ പോസ്റ്റ് കുത്തിപൊക്കുമ്പോള്‍ സോഷ്യല്‍ മീഡിയയ്ക്ക് ഒന്നടങ്കം ആശ്ചര്യം തന്നെയാണ്. വൈറലായ കുറിപ്പ് ഇങ്ങനെയാണ്…

‘രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് വനിത, ഗൃഹലക്ഷ്മി പോലെയുള്ള പ്രസിദ്ധീകരണങ്ങളില്‍ കാണാന്‍ സാധ്യതയുള്ളത്- കവര്‍ പേജായി ദിലീപും കാവ്യയും പിന്നെ ഓമനത്തമുള്ള ഒരു കുഞ്ഞും ഒപ്പം ചിലപ്പോള്‍ മീനാക്ഷിയും ഉണ്ടാകും. ”ആ അഗ്‌നിപരീക്ഷ ഞങ്ങള്‍ അതിജീവിച്ചു” എന്നായിരിക്കും തലക്കെട്ട്. ”ആരോടും പരാതിയില്ല ആരോടും വിദ്വേഷവുമില്ല എല്ലാം ഒരു ദുസ്വപ്നം പോലെ തോന്നുന്നു. ചിലപ്പോള്‍ ദൈവം എനിക്കായി കരുതി വച്ചിരുന്ന പരീക്ഷണങ്ങളായിരിക്കും എല്ലാം. ദൈവത്തിന്റെ പേര് ഉള്ളവരെ അദ്ദേഹം വല്ലാതെ പരീക്ഷിക്കുമെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്.

എല്ലാം ഞങ്ങള്‍ സഹിച്ചു. കാവ്യ പതറാതെ കൂടെ നിന്നു. ഒപ്പം നിന്ന എല്ലാവര്‍ക്കും നിറഞ്ഞ നന്ദി. ഇപ്പോള്‍ എന്റെ ശ്രദ്ധ മുഴുവന്‍ ഞങ്ങളുടെ കുഞ്ഞിലാണ്. മറ്റൊന്നും എന്റെ മനസിലില്ല. അതെല്ലാം കഴിഞ്ഞ് സ്വസ്ഥമാകുമ്പോള്‍ സിനിമയെ കുറിച്ച് ആലോചിക്കാം. ഇപ്പോള്‍ ബിസിനസ് നന്നായി നടക്കുന്നു. ഉടനെ തന്നെ പുതിയ ഒരു ഹോട്ടല്‍ കൂടി തുറക്കുന്നുണ്ട്”.- ദിലീപ് പറഞ്ഞു നിര്‍ത്തി. അഭിമുഖം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ മുറ്റത്തെ തുളസിത്തറയില്‍ കാവ്യ തെളിയിച്ച ചെരാത് കെട്ടിരുന്നില്ല.

ഒരിക്കലും അണഞ്ഞുപോകാത്ത പ്രതീക്ഷയുടെ നാളം പോലെ.. അഴിമതിക്കാരെയും കൊലപാതകികളെയും ഒറ്റ രാത്രി കൊണ്ട് വെള്ള പൂശിയാലും നമ്മള്‍ അതങ്ങട് സഹിക്കും. നമ്മള്‍ അറിയാതെ അവരെ ന്യായീകരിക്കും. സംഘം ചേര്‍ന്ന ന്യായീകരിക്കല്‍ ഒരു സൈക്കോളജിക്കല്‍ പ്രക്രിയ കൂടിയാണ്. അവര്‍ ചെയ്യുമ്പോള്‍ ഞാനും കൂടെ ന്യായീകരിച്ചില്ലെങ്കില്‍ എന്തോ ഒരു കുറവ് പോലെ.

അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധിയും ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് ശേഷം നരേന്ദ്ര മോദിയും വനവാസത്തിനൊന്നും പോയില്ലല്ലോ. അഴിമതിക്കാരന്‍ മാണിയെ എങ്ങനെ വിശുദ്ധനാക്കാമെന്ന ഗവേഷണപ്രവര്‍ത്തനങ്ങളും നടക്കുന്നു. പിന്നെയാണ് ദിലീപ്! പുതിയ മാധ്യമതന്ത്രങ്ങള്‍ അങ്ങനെയാണ്. കൂട്ടമായ മസ്തിഷ്‌ക്കപ്രക്ഷാളനത്തില്‍ നമ്മള്‍ ആണ്ടുപോകും., അത് നമ്മള്‍ അറിയുക പോലുമില്ല.’ എന്ന് പറഞ്ഞു അവസാനിക്കുകയാണ്.

കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പങ്കിനെ കുറിച്ച് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്. ഈ അവസരത്തില്‍ തന്നെ വനിത ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ട്വിറ്ററിലും ഫേസ്ബുക്കിലും അടക്കം വനിതയ്ക്കെതിരെ പോസ്റ്റുകളുമായി പ്രമുഖരാണ് രംഗത്തെത്തുന്നത്. ദിലീപിന്റെ കവര്‍ചിത്രം വനിത പോലൊരു മാസികയ്ക്ക് നല്‍കിയത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നാണ് മിക്ക പോസ്റ്റുകളുടെയും ഉള്ളടക്കം. കൂടാതെ ട്രോളുകളും വനിതയ്ക്കെതിരെ പ്രത്യക്ഷപ്പെടുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട ചില ട്രോളുകള്‍ കാണാം.., കൂടുതലും പീഡനക്കേസില്‍ അകത്ത് കഴിയുന്ന ഗോവിന്ദ ചാമിയെ ഉള്‍പ്പെടുത്തികൊണ്ടാണ് ട്രോളുകള്‍. ജയിലില്‍ അനുസരണക്കാരനായി ചാമി, ചാമിക്കിഷ്ടം പുട്ടും കടലയും, വൃതശുദ്ധിയില്‍ നോമ്പ് നോറ്റു അയ്യനെക്കാണാന്‍ ചാമി കാത്തിരിക്കുന്നു, ജയില്‍ ജീവനക്കാരുടെ പ്രിയങ്കരന്‍ ചാമി, വെള്ള ലിനര്‍ ഷര്‍ട്ടില്‍ സാധാരണക്കാരനായി ചാമി, ഗോവിന്ദചാമിയുടെ കയ്യില്‍ കോടുകള്‍ ഉണ്ടായിരുന്നെങ്കില്‍ മനോരമയില്‍ വരേണ്ടിയിരുന്ന ചില തലക്കെട്ടുകളാണിത്. എന്ത് ചെയ്യാം ചാമിയുടെ കയ്യില്‍ കോടികളില്ലല്ലോ…! എന്നു തുടങ്ങി ബാഹുബലിയിലെ കാലകേയനും ജോളിയും എല്ലാം ട്രോളുകളില്‍ ഇടം പിടിക്കുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top