Connect with us

ടെലിവിഷന്‍ അവതാരക അവതാരമെടുത്ത് ദേവിയായി; കാല്‍ക്കല്‍ വീണ് അനുഗ്രഹം തേടി ആയിരങ്ങള്‍; പൊലീസ് അന്വേഷണം തുടങ്ങിയതോടെ ‘ദൈവം’ മുങ്ങി

News

ടെലിവിഷന്‍ അവതാരക അവതാരമെടുത്ത് ദേവിയായി പ്രത്യക്ഷപ്പെട്ടപ്പോള്‍ കാല്‍ക്കല്‍ വീണ് അനുഗ്രഹം തേടാന്‍ ആയിരങ്ങള്‍. കുടുംബ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന തമിഴിലെ പേരുകേട്ട ടിവി പരിപാടിയായ’സൊല്‍വതെല്ലാം ഉണ്‍മൈ’ എന്ന പരിപാടിയില്‍ പങ്കെടുത്ത താരമായ ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണിയാണ് പുതിയ ‘അവതാരമായി’ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പീഠത്തില്‍ ഉപവിഷ്ഠയായ അന്നപൂര്‍ണിക്ക് ദൈവസിദ്ധിയുണ്ടെന്ന പ്രചരണത്തില്‍ ആയിരങ്ങളാണ് വീണുപോയത്. അനുയായികള്‍ കാല്‍ക്കല്‍വീണ് പൊട്ടിക്കരയുന്നതും ദേവിയായി അണിഞ്ഞൊരുങ്ങി ഇരിക്കുന്ന അവര്‍ അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ചെങ്കല്‍പേട്ട് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.

ഇതോടെ ആള്‍ദൈവം മുങ്ങി. അതേസമയം ടിവി പരിപാടിയിലൂടെ നേടിയ പ്രസിദ്ധി കൈമുതലാക്കി ആളുകളെ പറ്റിക്കുകയാണ് അന്നപൂര്‍ണിയെന്നാണു സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.

More in News

Trending

Recent

To Top