‘ഇങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ല’, സഹായിയെ വിളിച്ചു വരുത്തി വെള്ളത്തിലേയ്ക്ക് തള്ളിയിട്ട് സെയ്ഫ് അലിഖാന്റെ മകള്‍ സാറ അലിഖാന്‍; വീഡിയോ വൈറലായതോടെ വിമര്‍ശനം

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സെയ്ഫ് അലിഖാന്‍. താരത്തിന്റെ മകളും നടിയുമായ സാറ അലിഖാനും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സാറയുടെ പ്രാങ്ക് വിഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകുന്നത്. ഒപ്പം വിമര്‍ശനത്തിനും ഇടയാകുന്നത്. സ്വിമ്മിങ് പൂളിനരികില്‍ നിന്ന് തനിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത സഹായിയെ നടി വെള്ളത്തിലേയ്ക്ക് തള്ളിയിടുകയാണ്.
പറ്റിക്കാനായാണ് ചെയ്തതെങ്കിലും നടിക്കു നേരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്വിമ്മിങ്ങ് പൂളിനരികെ ഫോട്ടോയ്ക്ക് പോസ് ചെയ്യാനെന്ന വ്യാജേന സഹായിയായ ജാരുവിനെ ചേര്‍ത്ത് പിടിച്ച താരം പെട്ടെന്ന് അവരെ പൂളിലേക്ക് തള്ളിയിടുകയായിരുന്നു.
ഇവര്‍ ഭയന്ന് കൈകാലിട്ടടിക്കുന്നതും സാറ കൂടെ ചാടി അവരെ ചേര്‍ത്ത് പിടിച്ച് പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ ഇങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ല, ഇത് താമശയല്ല, അവര്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചിരുന്നു എങ്കില്‍ എന്ത് ചെയ്‌തേനേ എന്ന് തുടങ്ങി ആധാകാരിമായി തന്നെ ചിലര്‍ ഇതിനെ വിമര്‍ശിക്കുന്നുണ്ട്.
ധനുഷും അക്ഷയ്കുമാറും ഒന്നിച്ച ആത്രംഗി രേ ആണ് സാറയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിക്കി കൗശല്‍ നായകനായെത്തുന്ന പേരിടാത്ത ചിത്രമാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രം കഴിഞ്ഞ ദിവസമാണ് പാക്കപ്പ് ആയത്.
മിഷോങ് ചുഴലിക്കാറ്റും കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങള്‍ ദുരിതത്തിലാഴ്ന്നിരുന്നു. ജനങ്ങള്‍ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങുന്നേയുള്ളൂ. ഈ അവസരത്തില്‍...
ബിഗ് ബോസ് മലയാളം സീസണ് ത്രീയില്‍ പങ്കെടുത്ത് പ്രശസ്തരായ താര ദമ്പതികളായിരുന്നു ഫിറോസ് ഖാനും സജ്നയും. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വേര്‍പിരിഞ്ഞുവെന്ന...