തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത രൂത്ത് പ്രഭു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ വശ്യസൗന്ദര്യത്തില്‍ ലയിച്ചിരിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് തെന്നിന്ത്യന്‍ നടി സമന്ത.
ഒരു പാറയുടെ മുകളില്‍ ഇരുന്ന് പ്രകൃതിയുടെ സൗന്ദര്യത്തെ ആസ്വദിക്കുന്ന ചിത്രങ്ങളാണ് നടി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
‘ജീവിതം അത് ആസ്വദിക്കു അല്ലെങ്കില്‍ അത് വരുന്നതും പോകുന്നതും അനുസരിച്ച് അനുഭവിക്കുക. അത് ഇങ്ങനെ ഒഴുകി ഒഴുകി കൊണ്ടിരിക്കും’ എന്ന അടികുറിപ്പ് നല്‍കിയാണ് സമന്താ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിന് പുറമെ നടി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ധ്യാനവതയായി ഇരിക്കുന്ന ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. മെഡിറ്റേഷന്‍ നിങ്ങളുടെ അസ്തിത്വത്തിന്റെ സൗന്ദര്യം തിരിച്ചറിയാനുള്ള ഒരു മാര്‍ഗമാണ് എന്ന സദ്ഗുരുവിന്റെ വാചകം കുറിപ്പായി നല്‍കിയാണ് നടി ഇന്‍സ്റ്റാ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണ കുമാറിന്റേത്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിൻറെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിൻറെ...