‘ഒരുപാട് സിനിമകളോട് നോ പറഞ്ഞിട്ടുണ്ട്, നോ പറഞ്ഞതിന്റെ പേരില്‍ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്, പക്ഷെ അത് പിന്നീട് ഗുണം ചെയ്തിട്ടേയുള്ളൂ’; തുറന്ന് പറഞ്ഞ് നിവിന്‍ പോളി

ഒരുപാട് സിനിമകളോട് നോ പറഞ്ഞിട്ടുണ്ടെന്ന് നടന് നിവിന്‍ പോളി. തന്റെ കരിയറിന്റെ വിജയത്തെ കുറിച്ചുള്ള ചോദ്യത്തോടാണ് നിവിന്‍ പ്രതികരിച്ചത്. പന്ത്രണ്ട് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നോ പറയേണ്ടിടത്ത് നോ പറയുകയും, യെസ് പറയേണ്ടിടത്ത് അത് പറയുകയും ചെയ്ത നടനാണ് നിവിന്‍.
ഇതാണോ കരിയറിന്റെ വിജയം എന്ന ചോദ്യത്തോടാണ് ഒരുപാട് സിനിമകളോട് നോ പറഞ്ഞിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയത്. ‘ഒരുപാട് സിനിമകളോട് നോ പറഞ്ഞിട്ടുണ്ട്. നോ പറഞ്ഞതിന്റെ പേരില്‍ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ അത് പിന്നീട് എനിക്ക് കരിയറില്‍ ഗുണം ചെയ്തിട്ടേയുള്ളൂ’ എന്ന് നിവിന്‍ പറയുന്നു.
‘എന്റെ ഇന്‍ഹിബിഷന്‍സ് അനുസരിച്ച് സിനിമകള്‍ ചെയ്യുന്ന ആളാണ് ഞാന്‍. മനസ് പറയുന്നതിനൊപ്പമാണ് പോകുന്നത്. ചിലപ്പോള്‍ അത് ശരിയായിരിക്കാം. ചിലപ്പോള്‍ തെറ്റും. പക്ഷെ എന്നെ സംബന്ധിച്ച് ആ തീരുമാനത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു’ എന്നാണ് ബിഹൈന്റ്വുഡ്സിന് നല്കിയ അഭിമുഖത്തില്‍ നടന് പറയുന്നത്.
പ്രിയദര്ശന് സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ വിളിച്ചിട്ട് നിവിന്‍ ഫോണ്‍ എടുത്തില്ലെന്നും, അഭിനയിക്കാന്‍ വിസമ്മതിച്ചു എന്നും നേരത്തെ വിവാദങ്ങളുണ്ടായിരുന്നു. ഇതിന്റെ പേരില്‍ നിവിന്‍ അടക്കമുള്ള പുതിയ നടന്മാരെ പ്രിയദര്ശന് വിമര്‍ശിച്ചതും വാര്‍ത്തയായിരുന്നു.
ക്രിസ്റ്റഫറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തില്‍ മമ്മൂട്ടി നടത്തിയ പരാമർശം വിവാദത്തിലായിരിക്കുകയാണ്. വെളുത്ത പഞ്ചസാര, കറുത്ത ശർക്കര പ്രയോഗമാണ് സമൂഹമാധ്യമത്തിൽ ചർച്ചകൾക്ക്...
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ഇന്ദ്രൻസ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങൾ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കായിരുന്നു ഇടയാക്കിയത്. ഡബ്ല്യൂ സി...