Connect with us

‘ഈ മനോഹരമായ സിനിമയ്ക്ക് ആശംസകള്‍’; മിന്നല്‍ മുരളിയ്ക്ക് ആശംസകളുമായി ഹോളിവുഡ് സംഗീത സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ എലന്‍ സില്‍വെസ്ട്രി

Malayalam

‘ഈ മനോഹരമായ സിനിമയ്ക്ക് ആശംസകള്‍’; മിന്നല്‍ മുരളിയ്ക്ക് ആശംസകളുമായി ഹോളിവുഡ് സംഗീത സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ എലന്‍ സില്‍വെസ്ട്രി

‘ഈ മനോഹരമായ സിനിമയ്ക്ക് ആശംസകള്‍’; മിന്നല്‍ മുരളിയ്ക്ക് ആശംസകളുമായി ഹോളിവുഡ് സംഗീത സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ എലന്‍ സില്‍വെസ്ട്രി

ബേസില്‍ ജോസഫ് ടൊവിനോ കൂട്ടുക്കെട്ടില്‍ പുറത്തെത്തുന്ന മിന്നല്‍ മുരളിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങുന്ന ചിത്രം ഇതിനോടകം തന്നെ ലോക ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ഒരു വര്‍ഷം മുമ്പ് ‘എക്ട്രാക്ഷന്‍’ സിനിമയുടെ സംവിധായകന്‍ സാം ഹാര്‍ഗ്രേവ് മിന്നല്‍ മുരളിയുടെ ടീസര്‍ വെച്ചിരുന്നു.

ഇപ്പോഴിതാ ഹോളിവുഡ് സംഗീത സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ എലന്‍ സില്‍വെസ്ട്രിയും മിന്നല്‍ മുരളിയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. ഫോറസ്റ്റ് ഗംപ്’, ‘കാസ്റ്റ് എവേ’, ‘ദ അവഞ്ചേഴ്സ്’, ‘അവഞ്ചേഴ്സ്: ഇന്‍ഫിനിറ്റി വാര്‍’, ‘അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് എലന്‍ സില്‍വെസ്ട്രി.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ആശംസകളറിയിച്ചത്. മാത്രവുമല്ല, എലന്‍ മിന്നല്‍ മുരളിയുടെ ട്രെയ്ലറും പങ്കുവെച്ചിരുന്നു. ‘ഈ മനോഹരമായ സിനിമയ്ക്ക് ആശംസകള്‍ നേരുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്.

ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി ഡിസംബര്‍ 24 നാണ് നെറ്റ്ഫ്ളിക്സിലൂടെ ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുക.
കൊവിഡും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിലാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ്. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം-അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ്, ഗാനരചന-മനു മന്‍ജിത്, സംഗീതം-ഷാന്‍ റഹ്മാന്‍, സുഷില്‍ ശ്യാം.

More in Malayalam

Trending

Recent

To Top