Connect with us

ഇതാണ് പ്രണയം എന്നുള്ളത് നിങ്ങളുടെ വെറും തോന്നലാണ്; ഒരുപാട് ലോകങ്ങൾ വായനയിലൂടെ കീഴടക്കാൻ സാധിക്കും; സഹയാത്രികനായി ഞാനും ഉണ്ടാകും; പ്രണയം തേടി നോവൽ ഇരുപത്തിയൊമ്പതാം ഭാഗം!

Malayalam

ഇതാണ് പ്രണയം എന്നുള്ളത് നിങ്ങളുടെ വെറും തോന്നലാണ്; ഒരുപാട് ലോകങ്ങൾ വായനയിലൂടെ കീഴടക്കാൻ സാധിക്കും; സഹയാത്രികനായി ഞാനും ഉണ്ടാകും; പ്രണയം തേടി നോവൽ ഇരുപത്തിയൊമ്പതാം ഭാഗം!

ഇതാണ് പ്രണയം എന്നുള്ളത് നിങ്ങളുടെ വെറും തോന്നലാണ്; ഒരുപാട് ലോകങ്ങൾ വായനയിലൂടെ കീഴടക്കാൻ സാധിക്കും; സഹയാത്രികനായി ഞാനും ഉണ്ടാകും; പ്രണയം തേടി നോവൽ ഇരുപത്തിയൊമ്പതാം ഭാഗം!

സനയുടെ പ്രണയം തേടിയുള്ള യാത്ര ഇരുപത്തിയൊമ്പതാം ഭാഗമായിരിക്കുകയാണ്. പ്രണയം തേടി എന്ന ഈ കുഞ്ഞു നോവൽ നിങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിൽ മെട്രോ സ്റ്റാർ യൂട്യൂബ് ചാനെൽ പ്ലെ ലിസ്റ്റിൽ പൂർണമായ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. കാണണം അഭിപ്രായങ്ങൾ അറിയിക്കണം.

തന്നെ എങ്ങനെയാണ് കണ്ടുപിടിച്ചതെന്ന് അറിയാൻ സന ആവുന്നതും ചോദിച്ചുനോക്കി,….

അപ്പോഴെല്ലാം ദത്തൻ ചിരിച്ചു. ഇത്രയുമൊക്കെ ഒപ്പിക്കുമെന്ന് കരുതിയില്ല, ആദ്യമേ കണ്ടുപിടിക്കാമായിരുന്നു പക്ഷെ അങ്ങോട്ടെന്തോ സംശയിക്കേണ്ട എന്ന് തോന്നിയിട്ടാണ്…. ദത്തൻ പറഞ്ഞു…

സാർ ഇനി കളിയാക്കാൻ തന്നെയാണ് തീരുമാനമെങ്കിൽ ഞാൻ ഫോൺ കട്ടാക്കും… സനയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.

അല്ല സനാ… ഹൈദരലി കാക്ക എപ്പോഴാണ് ഐ സി ഐ സി ബാങ്കിലെ മാനേജർ ആയത് ?

സന ആകെ ചമ്മി നിൽക്കുകയാണ്… അതിനു മുകളിൽ ഇതുപോലെ ചോദ്യങ്ങൾ…

സനയുടെ നിശബ്ദതയുടെ അളവ് കൂടിയപ്പോൾ ദത്തൻ പറഞ്ഞുതുടങ്ങി….
“താൻ ആദ്യം വിളിക്കുമ്പോൾ ഒരു ഐഡിയയും ഇല്ലായിരുന്നു. പിന്നെ ഞാൻ അന്ന് കൂട്ടുകാർക്ക് ഒപ്പമായതുകൊണ്ട് അവന്മാർ എനിക്ക് പണി തരുന്നതാണോ എന്ന് സംശയിക്കുകയും ചെയ്തു. പിന്നെ താൻ വിളിച്ചു സംസാരിച്ചു ഒന്ന് കൂട്ടായപ്പോൾ ഒന്നെനിക്ക് മനസിലായി എന്നെ കുറിച്ച് ഒന്നും അറിയാത്ത ഒരു പാവം കുട്ടിയാണെന്ന്.

എന്റെ സ്വഭാവം പോലും തനിക്ക് അറിയാൻ സാധ്യതയില്ല എന്നും എനിക്ക് മനസിലായി. പിന്നെ പിറന്നാളിന് സന വീട്ടിൽ വന്നപ്പോൾ ഞാൻ ഫോൺ ശ്രദ്ധിച്ചു. തന്റെ കൈയിൽ ഫോൺ ഇല്ല… എനിക്ക് വീണയുടെ കാളും വന്നില്ല….

” ഓ അപ്പോൾ അന്ന് പിറന്നാൾ ആണെന്ന് ഞാൻ പറഞ്ഞതുവച്ചിട്ടാണോ എന്നെ കണ്ടുപിടിച്ചത്…? സന പെട്ടന്ന് കയറി ചോദിച്ചു.

അതിനു ദത്തന്റെ മറുപടി ചിരി ആയിരുന്നു….

“അപ്പോൾ അത് തന്നെ അല്ലെ…. സന നിരാശയോടെ ചോദിച്ചു. “

“എന്റെ കുട്ടിയെ ഞാൻ ഒന്ന് പറയട്ടെ… അതൊന്നുമല്ല…. ” ദത്തനു സംസാരത്തിലുടനീളം ഒരു ചിരിയുണ്ടായിരുന്നു.

കണ്ടുപിടിച്ചത് കഴിഞ്ഞ ദിവസമാണ്…. തന്റെ ഫോണിൽ ബാലൻസ് തീർന്നില്ലേ? അപ്പോൾ താൻ അടുത്ത വീട്ടിലെ ലാൻഡ് ലൈനിൽ നിന്നും എന്നെ വിളിച്ചു… ആ സമയം ഞാൻ കോളേജിലായിരുന്നു. അപ്പോൾ വെറുതെ ലാബിൽ ഉള്ള കംപ്യൂട്ടറിൽ ചെന്ന് ആ ലാൻഡ് ലൈൻ ലൊക്കേഷൻ സെർച്ച് ചെയ്തു… അപ്പോൾ എന്റെ സംശയവും എല്ലാം കൂടി ചേർത്ത് വച്ചപ്പോൾ അതാ സനക്കുട്ടിയുടെ മുഖം എന്റെ മുന്നിൽ…. അങ്ങനെ ആണ്.. ഈ കണ്ണടച്ച് പാല് കുടിച്ച് എന്നെ പറ്റിച്ച കള്ളി വീണയെ ഞാൻ കണ്ടുപിടിച്ചത്…

സനയ്ക്ക് കൂടുതൽ ഒന്നും മനസിലായില്ല എങ്കിലും കംപ്യൂട്ടർ നോക്കി കണ്ടുപിടിച്ചു എന്ന് മനസിലായി. അവളുടെ നിരാശ കണ്ടപ്പോൾ ,” താൻ ഇനിയും വിളിക്കില്ലേ…..?”എന്ന് ദത്തൻ ചോദിച്ചു.

” ഇനിയെന്തിനാ വിളിക്കുന്നത്?” സനയുടെ ചോദ്യം.

” അപ്പോൾ ഇതുവരെ എന്തിനാണ് വിളിച്ചത്? അത് പറ ” ദത്തനും വിട്ടുകൊടുത്തില്ല…

” അത് ശരിക്കും അതിനു പിന്നിൽ ഒരു കാര്യം ഉണ്ട്…. പക്ഷെ സാർ അതിപ്പോൾ എങ്ങനെയാണ്… സന ചോദിക്കാൻ ആഗ്രഹിക്കുന്ന കാര്യത്തിൽ നിന്നും മടിച്ചു. “

പറയടോ…. ദത്തന് കേൾക്കാൻ തിടുക്കമായി…

ഞാൻ ഒരു കാര്യം ചോദിക്കട്ടെ……. സാർ പ്രണയിച്ചിട്ടുണ്ടോ? അത് ചോദിക്കുമ്പോൾ സേനയുടെ ശബ്ദം താഴ്ന്നു.

“പ്രണയം… അത് ചോദിക്കുമ്പോൾ സന എന്തിനാ ഭയക്കുന്നത് ? ദത്തൻ ചോദിച്ചു.

അയ്യേ എനിക്ക് പേടിയൊന്നുമില്ല.. ഞാൻ ചോദിച്ചതാണ് … സന നിസാരമാക്കി…

” ഹും… പ്രണയിച്ചിട്ടുണ്ട്… ഇന്നും പ്രണയിക്കുന്നു… എന്നും പ്രണയിക്കണം… എന്നാൽ മാത്രമേ എനിക്ക് സന്തോഷിക്കാൻ സാധിക്കൂ… ചിരിക്കാനും ചിരിപ്പിക്കാനും സാധിക്കൂ” ദത്തൻ പറഞ്ഞു..

” ആരെ….. ആരെയാണ് പ്രണയിക്കുന്നത്…. ? സനയുടെ അറിയാനുള്ള ആഗ്രഹം കുതിച്ചുചാടി…

” അതെന്റെ സ്വകാര്യതയാണ് സന… നിന്നോട് പറയാറാകുമ്പോൾ ഞാൻ പറയാം… പറ്റിയാൽ ഞാൻ കൊണ്ട് പോയി കാണിച്ചും തരാം…. ദത്തൻ അതുപറയുമ്പോൾ സനയ്ക്ക് എന്തെന്നില്ലാത്ത നിരാശ തോന്നി…

അൽപനേരം സന ഒന്നും മിണ്ടിയില്ല… പിന്നെ തുടർന്ന് അവൾ തന്നെ പറഞ്ഞു…

“ആശയ്ക്ക് സാറിനെ ഇഷ്ടമാണ്.. അങ്ങനെ എന്നോട് പറഞ്ഞു…അപ്പോൾ അത് സാറിനെ അറിയിക്കാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെ വിളിക്കേണ്ടി വന്നത്…” ഒരു താല്പര്യവും ഇല്ലാതെ സന പറഞ്ഞു.

ദത്തനും വലിയ ഗൗരവത്തിലായി എന്ന് ശബ്ദത്തിന്റെ കടുപ്പത്തിൽ നിന്നും സന മനസിലാക്കി.

” ഹും …. അത് സാരമില്ല.. ആശയോട് അങ്ങനെ ഒന്നും ചിന്തിക്കരുത് എന്ന് പറയണം… പ്രായത്തിന്റെ തോന്നലാണ്… ഇതാണ് പ്രണയം എന്നുള്ളത് നിങ്ങളുടെ വെറും തോന്നലാണ്. പഠിക്കാനുള്ള സമയമാണ് ഇപ്പോഴുള്ളത്. പെൺകുട്ടികൾ ആയതുകൊണ്ട് പഠനം മാത്രം മതി എന്ന് വീട്ടിൽ പറഞ്ഞിട്ടുണ്ടോ? ജോലി ഒന്നും വേണ്ട എന്നുണ്ടോ?” ദത്തൻ വളരെ ഉത്തരവാദിത്വ ബോധത്തോടെ ചോദിച്ചു.

” സന സാറിന് മുന്നിൽ നിൽക്കുന്ന കുട്ടിയെ പോലെ അച്ചടക്കത്തോടെ നിന്നു… ഒന്നും മിണ്ടിയില്ല….”

“ഏതായാലും ആശയോട് എനിക്ക് വേറെ സ്നേഹബന്ധം ഉണ്ടെന്നു പറയൂ… പഠിക്കാൻ നോക്ക്….. രണ്ടാളും… റിസൾട്ട് ഉടനെ വരും കേട്ടോ… അപേക്ഷയൊക്കെ ഈ വർഷം മുതൽ ഓൺലൈൻ ചെയ്യാം… ഒരു കംപ്യൂട്ടർ കഫെയിൽ പോയി പറഞ്ഞാൽ മതി… ഏകജാലകമാണ്…”ദത്തൻ പറഞ്ഞു..

” ഒന്നും മനസിലാകാത്തതു കൊണ്ട് സന മറുപടിയായി ഒന്ന് മൂളുക മാത്രമാണ് ചെയ്തത്. “

ശരി എന്നാ ഞാൻ പിന്നെ വിളിക്കാം ദത്തൻ പറഞ്ഞു…

സന അതിനും മിണ്ടിയില്ല…
സനാ… താൻ എന്താ മിണ്ടാത്തത്.

ഒന്നുമില്ല സാർ… സോറി സാർ… അതിൽ അടക്കിപ്പിടിച്ച അമർഷവും നിരാശയും എല്ലാമുണ്ട്..

” ഹേയ് പിന്നെയും സോറിയോ ? ശരി ഞാൻ ഒരു കാര്യം കൂടി ചോദിച്ചോട്ടെ…” ദത്തൻ ചോദിച്ചു…

സനയുടെ മൗനം സമ്മതമായി എടുത്തുകൊണ്ട്, ദത്തൻ തുടർന്നു…. ” തനിക്ക് എന്നോട് ഒന്നും പറയാനില്ലേ…?”

“ആർക്ക് ? സന തിരിച്ചു ചോദിച്ചു .

” ഞാൻ ഇപ്പോൾ തന്നോടല്ലേ സംസാരിക്കുന്നത്.. ഇടയിൽ വേറെയാരും ഇല്ലല്ലോ?” രോഷം നടിച്ചു കൊണ്ട് ദത്തൻ ചോദിച്ചു…

” എനിക്ക് എന്ത് പറയാൻ… ഞാൻ പറഞ്ഞല്ലോ ആശയ്ക്ക് വേണ്ടിയാണ് ഞാൻ വിളിച്ചത് എന്ന്… വേറെ ഒന്നുമില്ല സാർ…” സനയുടെ താല്പര്യം എവിടെയോ നഷ്ട്ടപ്പെട്ടു.

” ഓ അപ്പോൾ ആട് ജീവിതം നോവൽ വായിച്ചു കഴിഞ്ഞോ?” ദത്തൻ എന്തോ പ്രതീക്ഷിച്ചാണ് ചോദിക്കന്നത് എന്ന് സനയ്ക്ക് തോന്നി… പക്ഷെ എന്താണെന്ന് അവൾക്ക് മനസിലായയില്ല…

” വായിക്കണം… ഇനിയിപ്പോൾ വായിക്കാം… ഫോൺ ശ്രദ്ധിക്കണ്ടല്ലോ…. സന പറഞ്ഞു…

“ഹും.. അപ്പോൾ താൻ ഇനി എന്നെ വിളിക്കില്ലേ… ” നിരാശ നിഴലിച്ച സ്വരത്തിൽ ദത്തൻ ചോദിച്ചു.

“ഇനി എന്തിനു വിളിക്കണം….അല്ല ഞാൻ ഇനി വിളിക്കണോ?” സനയുടെ ചോദ്യം..

” തനിക്ക് ഇഷ്ടമുള്ളത് ചെയ്യാം… പക്ഷെ വായിക്കണം… താൻ മിടുക്കിയാണ്… തനിക്ക് ഒരുപാട് ലോകങ്ങൾ വായനയിലൂടെ കീഴടക്കാൻ സാധിക്കും… തനിക്ക് മുന്നിലെ തടസ്സങ്ങളെ തട്ടിമാറ്റാനും… ഒരു സഹയാത്രികനായി ഞാൻ കൂടെയുണ്ടാകും… ” ദത്തൻ ആ പറഞ്ഞത് സനയ്ക്ക് സന്തോഷം കൊടുത്തു…

സാർ…. സന എന്തോ ചോദിക്കാനെന്നോണം വിളിച്ചു, “ഹും… പറയാനുള്ള അനുമതി കൊടുത്തുകൊണ്ട് ദത്തനും മൂളി…

” എന്നോടെന്തെങ്കിലും സാറിന് പറയാനുണ്ടോ?അല്ലാ അന്ന് പിറന്നാളിന് വീട്ടിൽ വന്നപ്പോൾ അങ്ങനെ എന്തോ എനിക്ക് തോന്നി.. അതുകൊണ്ട് ചോദിച്ചന്നെ ഉള്ളു…”

സനയുടെ ആ സംസാരത്തിനു ദത്തൻ ചിരിച്ചു… “നീ അറിയുന്നതെന്തോ അതിലൂടെ നീ സഞ്ചരിക്കുക… പുറത്തുകടക്കുമ്പോൾ നിനക്കെല്ലാം മനസിലാകും….” ദത്തൻ പറഞ്ഞ വാക്കുകൾ ഒന്നും സേനയ്ക്ക് മനസിലാകുന്നുണ്ടായിരുന്നില്ല .

“ശരി എന്നാ…. എനിക്ക് ഒന്നും മനസിലായില്ല… ഞാൻ പോകുന്നു… സന പറഞ്ഞു… “

“ശരി സനാ ഞാൻ വിളിക്കാം…അവർ ഫോൺ ഡിസ്കണക്ട് ചെയ്തു..

ഒരു ദീർഘ നിശ്വാസത്തോടെ സന ഫോൺ മാറ്റിവച്ചു….

സനയുടെ മുഖത്ത് നിരാശ നിഴലിച്ചു. പെട്ടന്നാണ് അവളുടെ ഫോൺ വീണ്ടും ശബ്‌ദിച്ചത്, അതൊരു മെസ്സേജ് ആയിരുന്നു….

” ദത്തൻ സാർ,,,
The best love is the one you feel for a person whom you have never seen. To fall in love without seeing it, makes other feelings become active… appearance is not attached to any meaning….”

അവൾ അത് വായിച്ച ശേഷം ആലോചിച്ചു… ഇത് ഇന്നലെയും സാർ പറഞ്ഞു…. ഇതിന്റെ അർഥം അതുതന്നെയല്ലേ..അതോ മറ്റെന്തിങ്കിലും… പരസ്പരം കാണാതെ പ്രണയിക്കുക….. അവളുടെ ശ്വാസം എവിടെയോ ഉടക്കിയിരിക്കുംപോലെ അനുഭവപ്പെട്ടു …..

വേണ്ട സന വേണ്ടാ…. അധികം പോകേണ്ട… പടച്ചോൻ പൊറുക്കില്ല…. വേഗം ഫോൺ വച്ചിട്ട് അവിടെ നിന്നും നോവലും എടുത്തുകൊണ്ട് മുറിയിലേക്ക് നടന്നു..(തുടരും)

about pranayam thedi

Continue Reading
You may also like...

More in Malayalam

Trending