Connect with us

ആദ്യ ദിവസങ്ങളില്‍ ആരെയും അറിയാത്തത് കൊണ്ട് ഞാന്‍ മാറി നില്‍ക്കുകയായിരുന്നു, എന്നാല്‍ മമ്മൂട്ടി സര്‍ തന്നെ മുന്‍കൈ എടുത്ത് എന്നോട് ഇങ്ങോട്ട് വന്ന് സംസാരിക്കുകയായിരുന്നു; സിമ്പിളും സ്വീറ്റും ഹംബിളുമായ മനുഷ്യനാണ് മമ്മൂട്ടിയെന്ന് രമ്യ പാണ്ഡ്യന്‍

Malayalam

മമ്മൂട്ടി ലിജോ ജോസ് ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ രമ്യ പാണ്ഡ്യന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മമ്മൂട്ടിയോടൊപ്പം പ്രധാന വേഷമാണ് രമ്യ പാണ്ഡ്യന്‍ ചെയ്യുന്നത്. ഇപ്പോള്‍ മമ്മൂട്ടിക്കൊപ്പം മലയാള സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ചും ആദ്യമായി ലിജോയുടെ സിനിമയിലെ നായികയായി മാറിയ അനുഭവവും പങ്കുവച്ചിരിക്കുകയാണ് രമ്യ പാണ്ഡ്യന്‍.

‘മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്തതോടെ എന്റെ സ്വപ്നം സഫലമായി. ആദ്യത്തെ ദിവസങ്ങളില്‍ എനിക്ക് ടീമിലെ ആരെയും അറിയാത്തത് കൊണ്ട് ഞാന്‍ മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ മമ്മൂട്ടി സര്‍ തന്നെ മുന്‍കൈ എടുത്ത് എന്നോട് ഇങ്ങോട്ട് വന്ന് സംസാരിക്കുകയായിരുന്നു.

സിമ്പിളും സ്വീറ്റും ഹംബിളുമായ മനുഷ്യനാണ് മമ്മൂട്ടി സര്‍. നല്ല ഹ്യൂമര്‍ സെന്‍സും ഉണ്ട്. ഷൂട്ടിങ് സമയത്ത് ഞങ്ങള്‍ ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. നേരത്തെ ഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടി എന്നെ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ ആ സിനിമ സംഭവിച്ചില്ലെന്നും പിന്നീട് ബിഗ് ബോസ് തമിഴില്‍ എന്നെ കണ്ടപ്പോഴാണ് ഈ സിനിമയിലേക്ക് വിളിക്കാന്‍ തിരുമാനിച്ചതെന്നും മമ്മൂട്ടി സര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയില്‍ എനിക്കും അഭിനയിക്കാന്‍ അവസരം ലഭിച്ചത്’ എന്ന് രമ്യ പാണ്ഡ്യന്‍ പറയുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ‘രാമേ ആണ്ടാളും രാവണെ ആണ്ടാളും’ ചിത്രത്തിലെ രമ്യയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ബി?ഗ് ബോസ് തമിഴ് സീസണ്‍ 4ലെ മൂന്നാം റണ്ണറപ്പായിരുന്നു രമ്യ പാണ്ഡ്യന്‍.

‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. നവംബര്‍ 7ന് വേളാങ്കണ്ണിയില്‍ ചിത്രീകരണമാരംഭിച്ച സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനി ആയിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവും മമ്മൂട്ടിയാണ്.

More in Malayalam

Trending

Recent

To Top