Connect with us

നോട്ട് ബുക്കിലെ ശ്രീദേവിയെ ഓര്‍മ്മയുണ്ടോ…!?; മരിയ റോയിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെയാണ്!

Malayalam

നോട്ട് ബുക്കിലെ ശ്രീദേവിയെ ഓര്‍മ്മയുണ്ടോ…!?; മരിയ റോയിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെയാണ്!

നോട്ട് ബുക്കിലെ ശ്രീദേവിയെ ഓര്‍മ്മയുണ്ടോ…!?; മരിയ റോയിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെയാണ്!

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു നോട്ട്ബുക്ക്. റോമ, പാര്‍വതി, മരിയ റോയ് എന്നിവരാണ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചത്. നോട്ട്ബുക്കില്‍ ശ്രീദേവി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് മരിയ റോയ് അവതരിപ്പിച്ചത്.

മരിയ റോയിയുടെ ജീവിതത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് അധികമൊന്നും അറിയില്ല. കാരണം മരിയ റോയ് സിനിമയില്‍ അത്ര സജീവമല്ല. കോട്ടയം സ്വദേശിനിയാണ് മരിയ റോയ്. നോട്ട്ബുക്കില്‍ അഭിനയിക്കുമ്‌ബോള്‍ മരിയയ്ക്ക് 19 വയസ്സായിരുന്നു പ്രായം. മരിയയുടെ ആദ്യ സിനിമയായിരുന്നു നോട്ട്ബുക്ക്.

പ്രശസ്ത വനിത ക്ഷേമ പ്രവര്‍ത്തകയും വിദ്യാഭ്യാസ വിദഗ്ധയുമായ മേരി റോയിയുടെ കൊച്ചുമകളാണ് മരിയ. ലോക പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി മറിയയുടെ പിതാവിന്റെ സഹോദരിയാണ്. കുട്ടിക്കാലം മുതലേ ഡാന്‍സില്‍ അതീവ താല്‍പര്യമുള്ള വ്യക്തിയായിരുന്നു മരിയ. നൃത്തം പഠിക്കുകയും ചെയ്തിട്ടുണ്ട്.

ഹോട്ടല്‍ കാലിഫോര്‍ണിയ, മുംബൈ പൊലീസ് എന്നീ സിനിമകളിലാണ് മരിയ പിന്നീട് അഭിനയിച്ചിരിക്കുന്നത്. 2015 ല്‍ ബിസിനസുകാരനായ സ്മിത്തിനെ മരിയ വിവാഹം കഴിച്ചു. വിവാഹശേഷം അഭിനയരംഗത്തു നിന്ന് മരിയ പൂര്‍ണമായി ബ്രേക്ക് എടുത്തു. ഇപ്പോള്‍ നൃത്തവിദ്യാലയവും കുടുംബജീവിതവുമായി സന്തോഷത്തോടെ മുന്നോടു പോകുകയാണ് താരം.

More in Malayalam

Trending

Recent

To Top