Connect with us

മമാട്ടിക്കുട്ടിയെ കാണാന്‍ ഫ്‌ളാറ്റിലേയ്ക്ക് ഓടിയെത്തി ആരാധകര്‍, എല്ലാവരോടും പിണങ്ങി ദിലീപിനെയും കാവ്യയെയും കയ്യില്‍ നിന്ന് ഇറങ്ങാലെ വാശിപ്പിടിച്ച് മഹാലക്ഷ്മി; വൈറലായി വീഡിയോ

Malayalam

മമാട്ടിക്കുട്ടിയെ കാണാന്‍ ഫ്‌ളാറ്റിലേയ്ക്ക് ഓടിയെത്തി ആരാധകര്‍, എല്ലാവരോടും പിണങ്ങി ദിലീപിനെയും കാവ്യയെയും കയ്യില്‍ നിന്ന് ഇറങ്ങാലെ വാശിപ്പിടിച്ച് മഹാലക്ഷ്മി; വൈറലായി വീഡിയോ

മമാട്ടിക്കുട്ടിയെ കാണാന്‍ ഫ്‌ളാറ്റിലേയ്ക്ക് ഓടിയെത്തി ആരാധകര്‍, എല്ലാവരോടും പിണങ്ങി ദിലീപിനെയും കാവ്യയെയും കയ്യില്‍ നിന്ന് ഇറങ്ങാലെ വാശിപ്പിടിച്ച് മഹാലക്ഷ്മി; വൈറലായി വീഡിയോ

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാലരും സന്തോഷിച്ചിരുന്നു. വിവാദങ്ങള്‍ തുടര്‍ക്കഥയായപ്പോഴും ദിലീപിന്റെ ആരാധകര്‍ എന്നു അദ്ദേഹത്തെ പിന്തുണച്ചിട്ടേയുള്ളൂ. സോഷ്യല്‍ മീഡിയയിലടക്കം നിരവധി സൈബര്‍ അറ്റാക്കുകള്‍ നടന്നപ്പോഴും തക്കത്തായ മറുപടികളുമായി ഫാന്‍സ് എത്തിയിരുന്നു.

ദിലീപിനെയെയും കാവ്യയെയും പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് മകള്‍ മഹാലക്ഷ്മിയും. കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറില്ലെങ്കിലും ഇടയ്ക്കിടെ ഫാന്‍സ് പേജുകളിലൂടെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ മഹാലക്ഷ്മിയുടെയും. ദുബായ് എക്‌സ്‌പോയില്‍ പങ്കെടുക്കാനാണ് കുടുംബസമേതം ദിലീപ് ദുബായില്‍ എത്തിയിരിക്കുന്നത്. എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതിന് ഇടയിലുള്ള രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരു ജംഗ്ഷനില്‍ പങ്കെടുക്കുന്ന കാവ്യയുടേയും ദിലീപിന്റെയും കയ്യില്‍ ആരോടും മിണ്ടാതെ പിണങ്ങിയിരിക്കുന്ന മഹാലക്ഷ്മി ആണ് വീഡിയോയിലെ താരം. മഹാലക്ഷ്മിയെ കളിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ആരോടും മിണ്ടാതെ അല്പം ഗൗരവത്തിലാണ് മഹാലക്ഷ്മിയുടെ ഇരുപ്പ്. ഏതായാലും വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. താരദമ്പതിമാരുടെ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റും ആരാധകര്‍ മാമാട്ടിക്കുട്ടിയുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

സാധാരണ വീഡിയോകളില്‍ ഓടിക്കളിച്ച് കുറുമ്പ് കാട്ടുന്ന മഹാലക്ഷ്മിയെ ആണ് ആരാധകര്‍ കാണുന്നത് എന്നാല്‍ ഇത്തവണ
മഹാലക്ഷ്മിയോടൊപ്പം സമയം പങ്കിടാന്‍ എത്തിയിട്ട് നിരാശയോടെയാണ് എല്ലാവര്‍ക്കും മടങ്ങേണ്ടി വന്നുവെന്നാണ് തോന്നുന്നതെന്നും എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോള്‍ മഹാലക്ഷ്മിയുടെ മൂഡ് മാറിയതായിരിക്കും എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്. അടുത്തിടെയായി മഹാലക്ഷ്മിയുടെ വിശേഷങ്ങള്‍ക്ക് നിറയെ ആരാധകര്‍ ആണ്. കാവ്യ സിനിമയിലും സോഷ്യല്‍ മീഡിയയിലും സജീവമല്ലാത്തത് കൊണ്ടുതന്നെ മഹാലക്ഷ്മിയുടെ ചിത്രങ്ങളൊന്നും തന്നെ പങ്കുവെയ്ക്കാറില്ല. അതിനിടയിലാണ് കുറിമ്പുകള്‍ കാട്ടി മഹാലക്ഷ്മി എത്തിയത്. തന്റെ മുടി കെട്ടി തരാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് മഹാലക്ഷ്മി വീഡിയോയില്‍ എത്തിയിരുന്നത്.

കുഞ്ഞ് മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ താരങ്ങള്‍ അധികം പങ്കുവെയ്ക്കാറില്ല. ജനിച്ചതിന് ശേഷം ഒന്നാം പിറന്നാളിനാണ് കുഞ്ഞിന്റെ ചിത്രം താരങ്ങള്‍ പങ്കുവെയ്ക്കുന്നത്. വളരെ അപൂര്‍വമായി മാത്രമേ മഹാലക്ഷ്നിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കാറുള്ളു. ഓണത്തിന് മീനാക്ഷിയ്ക്കും മഹാലക്ഷ്മിക്കും ഒപ്പമുള്ള ചിത്രം ദിലീപ് പങ്കുവെച്ചിരുന്നു. ഇത് വൈറലായിരുന്നു. അച്ഛന്‍ ദിലീപിന്റെ മടിയിലിരുന്ന് മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അതേസമയം കുറച്ച് നാളുകള്‍ക്ക് മുമ്പ് മഹാലക്ഷ്മിയുടെയും കാവ്യയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വിമാനത്താവളത്തില്‍ വെച്ച് ആരാധകര്‍ പകര്‍ത്തിയ വീഡിയോ ആണ് ദിലീപ് ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പുറത്തുവന്നത്. മഹാലക്ഷ്മിയുടെ കൈപിടിച്ച് കാവ്യ നടന്നുപോവുന്നതാണ് വീഡിയോയില്‍ കാണാനാവുക. തൊട്ടുപിന്നിലെ ദിലീപുമുണ്ട്. എന്നാല്‍ എവിടെ നിന്നുള്ളതാണ് ദിലീപ് കുടുംബത്തിന്റെ വീഡിയോ എന്നത് വ്യക്തമല്ല. കാവ്യയുടെ കൈയ്യില്‍ തൂങ്ങി നടന്നുപോകുന്ന മഹാലക്ഷ്മിയുടെ വീഡിയോ കൗതുകം പകരുന്നതാണ്. എന്നാല്‍ ഇവര്‍ക്കൊപ്പം ദിലീപിന്റെ മൂത്ത മകള്‍ മീനാക്ഷിയുണ്ടായിരുന്നില്ല. കാവ്യ ഡാര്‍ക്ക് ഗ്രേ കളര്‍ ചുരിദാറാണ് കാവ്യ ധരിച്ചിരിയ്ക്കുന്നത്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു.

2018 ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ‘പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം’ എന്നാണ് മഹാലക്ഷ്മി ജനിച്ച വിവരം ദിലീപ് ആരാധകരെ അറിയിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ചതിനാലാണ് മകള്‍ക്ക് മഹാലക്ഷ്മിയെന്ന് ഇരുവരും നല്‍കിയ പേര്. മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നായിരുന്നു വിവാഹിതരായത്.

More in Malayalam

Trending

Recent

To Top