Connect with us

ഇത് പോത്സാഹിപ്പിച്ചാല്‍ ഇതിലും വലിയ അബദ്ധവുമായി ഇനിയും വരും.., വിവാഹം കഴിഞ്ഞ് ടിവി പരിപാടിയ്‌ക്കെത്തിയ അപ്‌സരയ്‌ക്കെതിരെ തിരിഞ്ഞ് സഹതാരങ്ങള്‍; സങ്കടം സഹിക്ക വയ്യാതെ പൊട്ടിക്കരഞ്ഞ് നടി

Malayalam

ഇത് പോത്സാഹിപ്പിച്ചാല്‍ ഇതിലും വലിയ അബദ്ധവുമായി ഇനിയും വരും.., വിവാഹം കഴിഞ്ഞ് ടിവി പരിപാടിയ്‌ക്കെത്തിയ അപ്‌സരയ്‌ക്കെതിരെ തിരിഞ്ഞ് സഹതാരങ്ങള്‍; സങ്കടം സഹിക്ക വയ്യാതെ പൊട്ടിക്കരഞ്ഞ് നടി

ഇത് പോത്സാഹിപ്പിച്ചാല്‍ ഇതിലും വലിയ അബദ്ധവുമായി ഇനിയും വരും.., വിവാഹം കഴിഞ്ഞ് ടിവി പരിപാടിയ്‌ക്കെത്തിയ അപ്‌സരയ്‌ക്കെതിരെ തിരിഞ്ഞ് സഹതാരങ്ങള്‍; സങ്കടം സഹിക്ക വയ്യാതെ പൊട്ടിക്കരഞ്ഞ് നടി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് അപ്സര രത്നാകരന്‍. സാന്ത്വനം എന്ന പരമ്പരയിലെ ‘ജയന്തി’ എന്ന കഥാപാത്രത്തിലൂടെയാണ് അപ്സര പ്രേക്ഷക മനസ്സിലേയ്ക്ക് ചേക്കേറിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അപ്സരയുടെ വിവാഹം. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെ പുതിയ വിശേഷങ്ങളില്‍ ഒന്ന്. ചോറ്റാനിക്കരയില്‍ വച്ചായിരുന്നു അപ്സരയും സംവിധായകനും നടനുമായ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും വളരെക്കുറച്ച് സഹപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഇപ്പോഴിതാ ഒരു ചാനല്‍ പരിപാടിയില്‍ വെച്ച് അപ്സര പൊട്ടിക്കരയുന്ന വീഡിയോയും വൈറലായിരിക്കുകയാണ്. ടെലിവിഷന്‍ താരങ്ങളെ മുന്‍നിര്‍ത്തി നടത്തുന്ന കിച്ചണ്‍ മാജിക് എന്ന പരിപാടിയിലെ രംഗങ്ങളാണ് പുറത്ത് വന്നത്. അപ്സര കരയുന്നതും ചുറ്റുമുള്ളവരെല്ലാം ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണിച്ചിരുന്നു. കൂട്ടുകാരെല്ലാം ചേര്‍ന്ന് ഒരുക്കിയ തമാശയ്‌ക്കൊടുവിലാണ് അപ്‌സര പൊട്ടിക്കരഞ്ഞത്. വിവാഹം കഴിഞ്ഞ് വന്ന അപ്സരയ്ക്ക് വേണ്ടി ഒരുക്കിയ സര്‍പ്രൈസ് പാര്‍ട്ടി ആയിരുന്നിത്.

മാസങ്ങള്‍ക്ക് മുന്‍പാണ് എലീന പടിക്കല്‍ അവതാരകയായിട്ടെത്തുന്ന സെലിബ്രിറ്റി കിച്ചണ്‍ മാജിക് ആരംഭിച്ചത്. ടെലിവിഷനിലൂടെ ശ്രദ്ധേരായ കിഷോര്‍, ജിഷിന്‍ മോഹന്‍, സരിത ബാലകൃഷ്ണന്‍, സരിഗ, ബൈജു ജോസ്, അപ്സര എന്നിങ്ങനെയുള്ള താരങ്ങളാണ് ഷോയില്‍ ഉള്ളത്. താരങ്ങളുടെ രസകരമായ കലാപരിപാടികളും മറ്റുമെല്ലാം കോര്‍ത്തിണക്കിയാണ് ഷോ മുന്നോട്ട് കൊണ്ട് പോവുന്നത്. അത്തരത്തില്‍ കിഷോറും അപ്സരയും തമ്മിലുള്ള ഡാന്‍സ് ആണ് എപ്പിസോഡില്‍ കാണിക്കുന്നത്. ഒരു പൂ മാത്രം ചോദിച്ചു എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ഇരുവരും മനോഹരമായി തന്നെ കളിക്കുകയും ചെയ്തു.

ഡാന്‍സ് അവസാനിച്ചതിന് ശേഷം അടിപൊളി പാട്ട് എന്ന് പറഞ്ഞ് കൊണ്ടാണ് എലീന സംസാരിച്ചത്. ഇതോടെ ബ്ലാക്ക് നിറത്തിലുള്ള വസ്ത്രം ഇട്ട് വന്നപ്പോള്‍ പെട്ടെന്ന് റൊമാന്‍സ് വന്നു എന്നായിരുന്നു അപ്‌സരയുടെ മറുപടി. നമ്മള്‍ റൊമാന്‍സ് ഒന്നും ഇതില്‍ കണ്ടില്ലല്ലേ എന്ന് സരിഗ പറഞ്ഞു. പിന്നാലെ സഹതാരങ്ങളെല്ലാം ഇതേറ്റ് പറഞ്ഞു. റൊമാന്‍സ് എന്ന് പറഞ്ഞാല്‍ ഇതാണോ? അപ്‌സര ഡാന്‍സ് ചെയ്യുമ്പോള്‍ പൊതുവെ ഒരു പ്രതീക്ഷയുണ്ടാവുമല്ലോ. അത് കിട്ടിയില്ല. ഇതൊരു ഡാന്‍സായി പോലും തോന്നിയില്ല, എന്തൊക്കെയോ കാണിച്ചുകൂട്ടി. കിഷോറേട്ടനെങ്കിലും ആലോചിച്ച് ചെയ്തൂടേ എന്നും ചോദിച്ചു.

സ്‌പോട്ട് കോറിയോഗ്രാഫി ആണെങ്കില്‍ അപ്‌സര നന്നായി ചെയ്യാറുണ്ടായിരുന്നു. നിങ്ങള്‍ക്ക് അറിയാന്‍ പാടില്ലെങ്കില്‍ കളിക്കണ്ടായിരുന്നു, ഇത് പോത്സാഹിപ്പിച്ചാല്‍ ഇതിലും വലിയ അബദ്ധവുമായി ഇനിയും വരും എന്നൊക്കെ പറഞ്ഞതോടെ കിഷോറും അപ്സരയ്ക്ക് നേരെ തിരിഞ്ഞു. നീ സ്റ്റെപ്പ് തെറ്റിച്ചതല്ലേ എന്നൂടി കിഷോര്‍ ചോദിച്ചതോടെ അപ്‌സര കരഞ്ഞ് തുടങ്ങി. പെട്ടെന്ന് തന്നെ എല്ലാവരും ഒളിപ്പിച്ച് വെച്ചിരുന്ന കേക്ക് പുറത്തെടുത്തു. കേക്ക് കണ്ടപ്പോഴാണ് തന്നെ എല്ലാവരും കൂടി പറ്റിച്ചതാണെന്നുള്ള കാര്യം നടി മനസിലാക്കുന്നത്. എങ്കിലും കരച്ചില്‍ അടക്കാന്‍ സാധിച്ചിരുന്നില്ല.

നമ്മുടെ കൂട്ടത്തില്‍ നിന്നും വീണ്ടുമൊരാളെ കൂടി കെട്ടിച്ച് വിടുകയാണെന്ന് എലീന പറയുന്നു. നമ്മളെന്തൊക്കെ എങ്ങനെയൊക്കെ നോക്കിയാലും അപ്‌സര പോസിറ്റീവായിട്ടേ നില്‍ക്കുകയള്ളൂ. അവസാനം നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും അടിയിട്ടു. ആ സമയത്ത് ഇവള്‍ കുടുകുടാ കരഞ്ഞെന്നാണ് താരങ്ങള്‍ അപ്സരയെ കുറിച്ച് പറയുന്നത്. ‘അനിയത്തിപ്രാവിന് പ്രിയരിവര്‍ നല്‍കും’ എന്ന് തുടങ്ങുന്ന ഗാനവും എല്ലാവരും കൂടി ആലപിച്ച് കൊണ്ടാണ് കേക്ക് മുറിച്ചത്. ഞങ്ങളെല്ലാം ഒരു കുടുംബം പോലെ കഴിയുന്നവരാണ്. വിവാഹ സമയത്ത് ഒന്നിനെക്കുറിച്ചും ടെന്‍ഷനടിക്കേണ്ടി വന്നിരുന്നില്ല. എല്ലാ കാര്യങ്ങളും നോക്കി അവര്‍ കൂടെയുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് പിറ്റേ ദിവസം വരെ എല്ലാവരും ഒപ്പമുണ്ടായിരുന്നു. സഹോദരന്‍മാരില്ലാത്ത വിഷമം അവരിലൂടെയാണ് മാറുന്നതെന്നായിരുന്നു കിഷോറിനേയും ബൈജു ജോസിനേയും മറ്റുള്ളവരെ കുറിച്ചും അപ്‌സര പറഞ്ഞത്.

രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു നവംബര്‍ 29ന് ഇരുവരുടേയും വിവാഹം. ‘ഉള്ളതു പറഞ്ഞാല്‍’ എന്ന മിനിസ്‌ക്രീന്‍ പരമ്പരയ്ക്കിടെയായിരുന്നു ഇരുവരും പരിചയപ്പെടുന്നതും അടുക്കുന്നതും. അപ്സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളതു പറഞ്ഞാല്‍’ പരമ്പരയുടെ സംവിധായകനായിരുന്നു ആല്‍ബി. ഇരുപതിലധികം പരമ്പരകളില്‍ വേഷമിട്ട അപ്സര ആദ്യമായി മുഖ്യ വേഷം കൈകാര്യം ചെയ്തതും ‘ഉള്ളത് പറഞ്ഞാല്‍’ എന്ന പരമ്പരയിലായിരുന്നു. അതിനുതന്നെ മികച്ച മിനിസ്‌ക്രീന്‍ നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും അപ്സര നേടി. തിരവനന്തപുരം സ്വദേശിനിയാണ് അപ്സര. തൃശ്ശൂര്‍ സ്വദേശിയായ ആല്‍ബിന്‍ പത്ത് വര്‍ഷത്തോളമായി മിനിസ്‌ക്രീന്‍ അണിയറയില്‍ സജീവമാണ്.

തിരുവനന്തപുരം സ്വദേശിനിയായ അപ്സര 8 വര്‍ഷമായി അഭിനയരംഗത്തുണ്ട്. 22 ലധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. അപ്സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകന്‍ ആല്‍ബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

More in Malayalam

Trending

Recent

To Top