Connect with us

ആ നടിയുമായി നടന്ന പ്രശ്‌നങ്ങളെ തുടര്‍ന്ന് പുതിയ സിനിമകള്‍ വേണ്ടെന്ന് വെച്ചു, മലയാളത്തേക്കാള്‍ ഭേദം തമിഴ് സിനിമയാണെന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍

Malayalam

ആ നടിയുമായി നടന്ന പ്രശ്‌നങ്ങളെ തുടര്‍ന്ന് പുതിയ സിനിമകള്‍ വേണ്ടെന്ന് വെച്ചു, മലയാളത്തേക്കാള്‍ ഭേദം തമിഴ് സിനിമയാണെന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍

ആ നടിയുമായി നടന്ന പ്രശ്‌നങ്ങളെ തുടര്‍ന്ന് പുതിയ സിനിമകള്‍ വേണ്ടെന്ന് വെച്ചു, മലയാളത്തേക്കാള്‍ ഭേദം തമിഴ് സിനിമയാണെന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍

അവതാരകയായും നടിയായും, നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ലക്ഷ്മി രാമകൃഷ്ണന്‍. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെയാണ് ലക്ഷ്മി മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത കുടുംബ ചിത്രത്തില്‍ ആദ്യം മുതല്‍ അവസാനം വരെ നിറഞ്ഞുനിന്ന ഒരു കഥാപാത്രം കൂടിയാണ് ലക്ഷ്മിയുടെത്.  ചിത്രത്തിലെ ഷേര്‍ളി ജേക്കബ് എന്ന കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിച്ചിരുന്നത്. 

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സിനിമയിലെ സമത്വത്തെ കുറിച്ച് ലക്ഷ്മി പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്. ‘ഫിലിം ഇന്‍ഡസ്ട്രിയിലെ സ്ത്രീകളുടെ നില ഇപ്പോള്‍ എങ്ങനെയാണ്?, പണ്ടത്തേതില്‍ നിന്നും ഇപ്പോള്‍ കാര്യങ്ങള്‍ കുറെ മാറിയോ?, ഇപ്പോ ഒരു ഇക്വാലിറ്റിയുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തിന് അങ്ങനെ ഒന്നും ഇല്ലെന്നാണ് നടി മറുപടി നല്‍കിയത്.
‘സിനിമയില്‍ സമത്വം ഒന്നും ഇല്ല. അത് മലയാളം ഇന്‍ഡസ്ട്രിയെന്ന് പറയരുത് കേട്ടോ. ഞാനൊരു വീഡിയോ കണ്ടു. അതില് പദ്മപ്രിയ, രേവതി, പാര്‍വതി എല്ലാവരും ഇരുന്ന് പറയുന്നത്, മുന്‍നിര താരങ്ങളായ നായികമാര്‍ വന്ന് പരിചയപ്പെടുത്തുമ്പോള്‍ അഭിനേത്രികള്‍, നടികള്‍ എന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് പേരുണ്ടെന്ന് അവരെല്ലാം പറഞ്ഞു’.

‘അവര് പറയേണ്ട ഒരു സ്റ്റേജിലാണ് നമ്മള്‍ ഇന്നും ഉളളത്. സിനിമയിലെ സമത്വത്തിന്റെ കാര്യത്തില്‍ തമിഴ്നാട് ആണ് ഇവിടത്തെക്കാള്‍ നല്ലതെന്നും’ ലക്ഷ്മി രാമകൃഷ്ണന്‍ പറഞ്ഞു. ‘കുറെ മേഖലകളില്‍ പ്രവര്‍ത്തിച്ച ആളായതുകൊണ്ട് തന്നെ തനിക്ക് ഫിലിം മേക്കര്‍ എന്ന നിലയില്‍ കൂടുതല്‍ അറിയപ്പെടാനാണ് താല്‍പര്യം എന്ന്’ നടി പറഞ്ഞു.

‘ഒരു സ്റ്റോറി ടെല്ലറായും, റൈറ്ററായും അറിയപ്പെടാന്‍ താല്‍പര്യം ഉണ്ട്. പിന്നെ തമിഴില്‍ ചെയ്ത ഷോകള്‍ കുറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്’ എന്നും നടി പറഞ്ഞു. ‘പുതിയ പ്രോജക്ടുകളെ കുറിച്ച് ചോദിച്ചപ്പോള്‍ വന്ന പടങ്ങളൊന്നും ചെയ്തില്ലെന്ന് നടി പറഞ്ഞു. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ ഡയറക്ടറുടെ പടമൊക്കെ മിസ് ചെയ്തു. മലയാളത്തില്‍ നിന്നും നല്ല ഒരുപാട് സിനിമകള്‍ വന്നിരുന്നു. എന്നാലത് ചെയ്തില്ല. കഴിഞ്ഞ വര്‍ഷം ഒരു നടിയുമായി നടന്ന പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ സിനിമകള്‍ വേണ്ടെന്ന് വെച്ചത്’, എന്നും അഭിമുഖത്തില്‍ ലക്ഷ്മി രാമകൃഷ്ണന്‍ അറിയിച്ചു.

ലോഹിതദാസ് സംവിധാനം ചെയ്ത ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി രാമകൃഷ്ണന്‍ തുടങ്ങിയത്. പിന്നാലെ പ്രണയകാലം, ജൂലായ് 4, നോവല്‍, വയലിന്‍, പിയാനിസ്റ്റ് ഉള്‍പ്പെടെയുളള മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമകള്‍ ചെയ്ത താരമാണ് നടി. അഭിനേത്രി എന്നതിലുപരി തിരക്കഥാകൃത്തായും സംവിധായികയായും ഫാഷന്‍ ഡിസൈനറായും എല്ലാം ലക്ഷ്മി രാമകൃഷ്ണന്‍ പ്രവര്‍ത്തിച്ചു.

അതേസമയം, അമ്മ വേഷവും സഹനടിയുമൊക്കെയായി സിനിമയില്‍ സജീവമായ ലക്ഷ്മി രാമകൃഷ്ണന്‍ ചാനല്‍ പരിപാടിയ്ക്കായും സമയം മാറ്റി വെക്കാറുണ്ട്. താരം അവതാരകയായെത്തുന്ന പരിപാടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു. തമിഴില്‍ ഏറെ പ്രേക്ഷകപ്രീതിയുള്ള സൊല്‍വതെല്ലാം ഉണ്‍മൈ എന്ന പരിപാടിയുടെ അവതാരകയായിരുന്നു ലക്ഷ്മി രാമകൃഷ്ണന്‍. മലയാളത്തില്‍ വിധു ബാല നയിക്കുന്ന കഥയല്ലിത് ജീവിതം എന്ന പരിപാടിയുടെ തമിഴ് പതിപ്പാണിത്. 

വ്യക്തികളുടെ ജീവിതപ്രശ്നം പരിഹരിക്കുകയെന്ന ലക്ഷ്യമാണ് ഈ പരിപാടികള്‍ മുന്നോട്ട് വെക്കുന്നത്. കുടുംബകലഹവും തര്‍ക്കവുമൊക്കെ വേദിയില്‍ ചര്‍ച്ചയ്ക്ക് വെക്കാറുണ്ട്. നിയമസഹായവും കൗണ്‍സലിങ്ങും നല്‍കാനുള്ള സഹായമൊക്കെ പരിപാടിയിലൂടെ ലഭ്യമാക്കുന്നുണ്ട്. അതേസമയം, സാധാരണക്കാരുടെ ജീവിതത്തിലെ പ്രശ്നം ഉപയോഗിച്ച് ചാനല്‍ റേറ്റിങ്ങ് വര്‍ധിപ്പിക്കുന്നുവെന്നും, ബന്ധപ്പെട്ടവരെ അപമാനിക്കുന്നുവെന്നും, സ്വകാര്യത കണക്കിലെടുക്കാതെ എല്ലാവിധ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്ന വേദിയായി പരിപാടി മാറിയെന്നും  ആരോപിച്ച് പരാതി ഉയര്‍ന്നതോടെ പരിപാടി നിര്‍ത്തിവെയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറുന്നുവെന്ന തരത്തില്‍ അവതാരകയായ ലക്ഷ്മിയ്‌ക്കെതിരെയും ചാനലിനെതിരെയും തുടക്കം മുതലേ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. അതാത് വ്യക്തികളിലോ കുടുംബത്തിലോ തീര്‍ക്കേണ്ട വിഷയം എന്തിനാണ് പബ്ലിക് പ്ലാറ്റ് ഫോമില്‍ ചര്‍ച്ച വെയ്ക്കുന്നതെന്ന സംശയം ഉന്നയിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. പരസ്പരം പഴി ചാരിയും കുറ്റപ്പെടുത്തിയും അവനവന്റെ ഭാഗം ന്യായീകരിക്കാനായി ബുദ്ധുമുട്ടുന്നവരെ പരിപാടിയില്‍ കാണാവുന്നതാണ്. ഇത്തരത്തിലുള്ള പ്രസഹനങ്ങള്‍ അരങ്ങേറുന്നതിനായി ചാന്ല്‍ വേദിയൊരുക്കുന്നുവെന്നായിരുന്നു വിവാദം. 

More in Malayalam

Trending

Recent

To Top