Connect with us

രണ്ടു വയസ്സുകാരിയുടെ വലിയ ആഗ്രഹം, സാധ്യമാക്കി കൊടുത്ത് മഞ്ജു; ഇതാണ് ആ സ്നേഹം

Malayalam

രണ്ടു വയസ്സുകാരിയുടെ വലിയ ആഗ്രഹം, സാധ്യമാക്കി കൊടുത്ത് മഞ്ജു; ഇതാണ് ആ സ്നേഹം

രണ്ടു വയസ്സുകാരിയുടെ വലിയ ആഗ്രഹം, സാധ്യമാക്കി കൊടുത്ത് മഞ്ജു; ഇതാണ് ആ സ്നേഹം

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറുകയായിരുന്നു ആറ് വയസുകാരിയായ ഫാത്തിമ നെഷ്വ. പ്രായം ആറേ ആയിട്ടുള്ളുവെങ്കിലും റേസിംഗ് ട്രാക്കില്‍ ഫാത്തിമ പറക്കുന്നത് കണ്ടാല്‍ ആരും അമ്പരക്കും. ബൈക്ക് സ്റ്റണ്ടിംഗില്‍ ഒരു അത്ഭുതമായി മാറുകയാണ് ഫാത്തിമ. ഫാത്തിമയുടെ വീഡിയോകള്‍ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

ഇപ്പോഴിതാ ഫാത്തിമയുടെ ഒരു ആഗ്രഹം സാധ്യമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഫാത്തിമ തന്റെ വലിയൊരു ആഗ്രഹം പങ്കുവച്ചിരുന്നു. താന്‍ മമ്മൂട്ടിയുടേയും മഞ്ജു വാര്യരുടേയും ആരാധികയാണെന്നും മഞ്ജുവിനെ കാണണമെന്നുമായിരുന്നു ഫാത്തിമ പറഞ്ഞിരുന്നത്. ആ ആഗ്രഹമിതാ സാധ്യമായിരിക്കുകയാണ്. വാര്‍ത്ത കണ്ട് മഞ്ജു തന്നെ ഫാത്തിമയെ വിളിച്ചിരിക്കുകയാണ്.

രണ്ടാം ക്ലാസില്‍ പഠിക്കുന്നയാളാണോ ഈ ബൈക്ക് ഒക്കെ ഓടിച്ച് നടക്കുന്നതെന്നായിരുന്നു മഞ്ജു ചോദിച്ചത്. ഫാത്തിമയെ കാണണമെന്ന് തനിക്കും തോന്നിയെന്നും അതുകൊണ്ടാണ് വിളിച്ചതെന്നും മഞ്ജു പറഞ്ഞു. മഞ്ജു ചേച്ചി ഭയങ്കര സുന്ദരിയാണെന്നും ഫോട്ടോ ഞാനും കണ്ടിരുന്നുവെന്നും ചെറിയ കുട്ടികളെ പോലെയുണ്ടെന്നും ഫാത്തിമ താരത്തോട് പറഞ്ഞു. നേരില്‍ കാണാമെന്ന് പറഞ്ഞാണ് മഞ്ജു പോയത്. മഞ്ജു തന്നെ വിളിച്ചുവെന്നത് വിശ്വസിക്കാനാകുന്നില്ലെന്നാണ് ഫാത്തിമ പറഞ്ഞത്.

പിതാവ് അബ്ദുള്‍ കലാം ആസാദ് തന്നെയാണ് ഫാത്തിമയുടെ പരിശീലകന്‍. നാലാം വയസ്സിൽ തന്നെ സൈക്കിൾ ചവിട്ടാൻ പഠിച്ച ഫാത്തിമ യൂട്യൂബ് വിഡിയോകളിലൂടെയാണ് ബൈക്ക് സ്റ്റണ്ടിംഗിനെക്കുറിച്ച് അറിഞ്ഞത്. വിഡിയോകളിൽ കാണുന്നതുപോലെയുള്ള സ്പോർട്സ് ബൈക്ക് വേണമെന്ന ആവശ്യവുമായി സമീപിച്ചപ്പോൾ മകളുടെ വെറും ഒരു കൗതുകം മാത്രമാണെന്നാണ് തുടക്കത്തിൽ മാതാപിതാക്കൾ കരുതിയത്. പെൺകുട്ടി ആയതുകൊണ്ടാണോ ബൈക്ക് വാങ്ങി തരാത്തത് എന്ന് ഫാത്തിമ ചോദിച്ചതോടെ ആ ആഗ്രഹം നടത്തിക്കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരുപാട് സ്ഥലങ്ങളിൽ തേടി നടന്ന ശേഷം ഒടുവിൽ ഫാത്തിമയ്ക്ക് ഉപയോഗിക്കാനാവുന്ന വലിപ്പത്തിൽ ബൈക്ക് കണ്ടെത്തി. ഡല്‍ഹിയില്‍ നിന്നുമാണ് ഫാത്തിമയുടെ ബൈക്ക് വരുത്തിച്ചത്

അച്ഛൻ തന്നെയാണ് ഫാത്തിമയെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചത്. ഓടിച്ചു പരിശീലിക്കാനായി ഗ്രൗണ്ടും നിർമ്മിച്ചു. ചെരിവുള്ള ഭാഗത്തിലൂടെ ഫാത്തിമ അനായാസമായി ബൈക്ക് ചാടിക്കുന്നത് കണ്ടതോടെയാണ് മകൾക്ക് ഇതിൽ പ്രത്യേക കഴിവുണ്ട് എന്ന് തിരിച്ചറിഞ്ഞത്. അതോടെ പ്രാക്ടീസ് ചെയ്യാനായി ഉയർച്ചയും താഴ്ചയുമുള്ള രീതിയിൽ ട്രാക്കും ഒരുക്കിക്കൊടുത്തു. ഇപ്പോൾ രാവിലെയും വൈകുന്നേരവും ഫാത്തിമ കൃത്യമായി ബൈക്ക് സ്റ്റണ്ടിങ് പരിശീലനം നടത്തുന്നുണ്ട്

കാണുന്നവരെല്ലാം ഏറെ അതിശയത്തോടെയാണ് മകളുടെ ഈ കഴിവിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് ഫാത്തിമയുടെ അച്ഛൻ പറയുന്നു. പ്രൊഫഷണലായി ബൈക്ക് സ്റ്റണ്ടിങ് ചെയ്യുന്നവരെപ്പോലെ ബൈക്കിൽ എല്ലാ അഭ്യാസങ്ങളും കാണിക്കണമെന്നാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം.

പറവൂർ കവല ഹോളി ഗോസ്റ്റ് സ്കൂളിലെ വിദ്യാർഥിനിയാണ് ഫാത്തിമ. ബൈക്ക് സ്റ്റണ്ടിംഗ് കൂടാതെ സ്കേറ്റിങും ഡാൻസുമാണ് ഫാത്തിമയുെട മറ്റ് ഇഷ്ടങ്ങൾ. ചേച്ചി ഹയയാണ് ഇതിൽ രണ്ടിലും ഫാത്തിമയുെട ഗുരു. അഹമ്മദ് ഹമ്പൽ എന്ന ഒരു കുഞ്ഞനുജനുമുണ്ട് ഫാത്തിമയ്ക്ക്. കൊയമ്പത്തൂരില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുകയാണ് ലക്ഷ്യം.

More in Malayalam

Trending

Recent

To Top