Connect with us

കല്യാണം ആയോ എന്ന ചോദ്യത്തിന് ഉത്തരം; വീഡിയോയുമായി ലക്ഷ്മി നക്ഷത്ര, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Malayalam

കല്യാണം ആയോ എന്ന ചോദ്യത്തിന് ഉത്തരം; വീഡിയോയുമായി ലക്ഷ്മി നക്ഷത്ര, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

കല്യാണം ആയോ എന്ന ചോദ്യത്തിന് ഉത്തരം; വീഡിയോയുമായി ലക്ഷ്മി നക്ഷത്ര, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

അവതാരകയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക്ക് പോലുളള ഷോകളിലൂടെയാണ് ലക്ഷ്മി എല്ലാവരുടെയും ഇഷ്ടതാരമായത്. റെഡ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷനിലേക്ക് ചുവടുമാറ്റുകയായിരുന്നു. ഗായിക കൂടിയാണ് ലക്ഷ്മി. ടമാര്‍ പഠാര്‍ വലിയ വിജയമായതിന് പിന്നാലെ ഫ്ളവേഴ്സിലെ സ്റ്റാര്‍ മാജിക്കിലും താരം എത്തിയത്. പരിപാടിയുടെ മിക്ക എപ്പിസോഡുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

അടുത്തിടെയായി മോഡലിങ്ങിലും ഭാഗ്യപരീക്ഷണംനടത്തിയിരുന്നു ലക്ഷ്മി നക്ഷത്ര. വേറിട്ട ലുക്കിലുള്ള വിവിധ കോസ്റ്റ്യൂമുകളിട്ട് പലതരത്തിലുള്ള ഫോട്ടോഷൂട്ടും ലക്ഷ്മി നക്ഷത്ര അടുത്തിടെ നടത്തുന്നുണ്ട്. ഇതിന്റെയൊക്കെ ചിത്രങ്ങള്‍ ലക്ഷ്മി പങ്കുവെക്കാറുമുണ്ട്. ലക്ഷ്മി എപ്പോഴാണ് വിവാഹിതയാവുക, പ്രണയമുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ എല്ലായിപ്പോഴും ഉയര്‍ന്ന് വരാറുണ്ട്. കല്യാണം ആയോ എന്ന ചോദ്യത്തിന് ഉത്തരം എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

കല്യാണം ആയോ എന്ന ചോദ്യത്തിന് തൃശൂര്‍കാര്‍ക്ക് ഒറ്റമറുപടിയേ ഉണ്ടാവുള്ളൂ. പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആവാനുള്ള അവസരം ലഭിച്ചതിനെക്കുറിച്ചും ലക്ഷ്മി പറഞ്ഞിരുന്നു. കവര്‍ ഗേളാവണം, മുഖചിത്രം വരണം, പരസ്യത്തില്‍ അഭിനയിക്കണം അങ്ങനെ കുറേ ആഗ്രഹങ്ങളുണ്ടായിരുന്നു. ജിജെ ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറായി.

കല്യാണ സീസണൊക്കെയായി. ലേറ്റസ്റ്റായിട്ടുള്ള ട്രെന്‍ഡി ആഭരണ കലക്ഷനുകളും ലക്ഷ്മി കാണിച്ചിരുന്നു. സ്വര്‍ണം വാങ്ങാന്‍ വന്നവരുമായും ലക്ഷ്മി സംസാരിച്ചിരുന്നു. ഡിംപിള്‍ റോസിനേയും കുടുംബത്തേയും ലക്ഷ്മി വീഡിയോയില്‍ കാണിച്ചിരുന്നു. കുഞ്ഞിന് സ്വര്‍ണ്ണം മേടിക്കാനായി വന്നതാണ്, ആദ്യമായാണ് ഇവിടേക്ക് വന്നതെന്നായിരുന്നു ഡിംപിള്‍ പറഞ്ഞത്. ഭയങ്കര ഹാപ്പിയായാണ് പോവുന്നതെന്ന് ഡിംപിള്‍ ലക്ഷ്മിയോട് പറഞ്ഞത്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് പട്ടുസാരിയും ആഭരണങ്ങളും മുല്ലപ്പൂവും ചൂടി അതീവ സുന്ദരിയായുള്ള ലക്ഷ്മി നക്ഷത്രയുടെ വീഡിയോയായും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഭക്തിസാന്ദ്രമായി പ്രാര്‍ത്ഥിക്കുകയും തന്റെ സ്വപ്നം സലമായതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. വീഡിയോ വൈറലായി മാറിയതോടെയാണ് ലക്ഷ്മിയുടെ വിവാഹം കഴിഞ്ഞോയെന്ന് ചോദിച്ചാണ് അന്നും ആരാധകരെത്തിയത്.

രഹസ്യ വിവാഹമാണോ, എന്നായിരുന്നു, ആരാണ് വരന്‍ തുടങ്ങിയ ചോദ്യങ്ങളായിരുന്നു പലരും ഉന്നയിച്ചത്. വിവാഹമല്ല നടന്നതെന്ന് കണ്ടുപിടിച്ചതും ആരാധകരാണ്. കണ്ടമംഗലത്തെ ക്ഷേത്രത്തില്‍ നടത്തിയ നാരീപൂജയിലാണ് ലക്ഷ്മി നക്ഷത്ര പങ്കെടുത്തതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. എന്നാല്‍ കാര്യമറിയാതെ പലരും ലക്ഷ്മിയ്ക്ക് ആശംസകള്‍ അറിയിക്കുന്നതിനൊപ്പെ വിവാഹം അറിയിക്കാത്തതിലുള്ള നിരാശയും പങ്കുവെയ്ക്കുന്നുണ്ട്.

നാരീപൂജയെക്കുറിച്ചായിരുന്നു പിന്നീടുള്ള ചര്‍ച്ചകള്‍. നാരിയുടെ പാദം കഴുകി പരിശുദ്ധമാക്കുകയെന്നതാണ് ഈ പൂജയിലെ പ്രധാന ചടങ്ങ്. നാരീപൂജയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ ക്ഷേത്രത്തിനകത്ത് 3 ദിവസം വ്രതാനുഷ്ഠമായി താമസിക്കാറുമുണ്ട്. ദേവിയോടുള്ള തന്റെ ഭക്തി അറിയിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നുമായിരുന്നു സംശയം ചോദിച്ചവര്‍ക്ക് ലഭിച്ച മറുപടി. നാരീപൂജയ്ക്ക് പിന്നിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

ചക്കുളത്ത് കാവ് ക്ഷേത്രത്തില്‍ മുന്‍പ് നടത്തിയ നാരീപൂജയില്‍ മഞ്ജു വാര്യരും ഉര്‍വശിയും ഉള്‍പ്പടെ നിരവധി പ്രമുഖര്‍ പങ്കെടുത്തിട്ടുണ്ടെന്നുള്ള വിവരങ്ങളുമായും ചിലരെത്തിയിരുന്നു. ഒരു സ്ത്രീക്ക് എന്തൊക്കെ സമ്പത്തും നേട്ടങ്ങളുമുണ്ടായാലും ഏറ്റവും അധികം അവള്‍ സന്തോഷിക്കുന്നത് സ്‌നേഹിക്കപ്പെടുമ്പോഴും ആദരിക്കപ്പെടുമ്പോഴുമാണെന്നായിരുന്നു അന്ന് മഞ്ജു വാര്യര്‍ പ്രതികരിച്ചത്. ഇതേക്കുറിച്ചുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്. തന്റെ ജീവിതത്തിലെ വലിയൊരു കാര്യമാണ് നടന്നതെന്നായിരുന്നു ലക്ഷ്മിയും പ്രതികരിച്ചത്.

അടുത്തിടെയായി മോഡലിങ്ങിലും ഭാഗ്യപരീക്ഷണം നടത്തിയിരുന്നു ലക്ഷ്മി നക്ഷത്ര. വേറിട്ട ലുക്കിലുള്ള വിവിധ കോസ്റ്റ്യൂമുകളിട്ട് പലതരത്തിലുള്ള ഫോട്ടോഷൂട്ടും ലക്ഷ്മി നക്ഷത്ര പങ്കുവെച്ചിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് താന്‍ വണ്ണംകുറച്ച കഥ പറഞ്ഞ് രസകരമായൊരു വിഡിയോയും ലക്ഷ്മി പങ്കുവെച്ചിരുന്നു. കളിയാക്കിയവരോടുള്ള തന്റെ പ്രതികാരമാണ് വണ്ണം കുറയ്ക്കാനുള്ള തീരുമാനമെന്ന് ലക്ഷ്മി പറയുന്നു. ശരീരത്തിന്റെ ഭാരവും അളവും എടുത്ത ശേഷമാണ് ചിട്ടയോടെയുള്ള വര്‍ക് ഔട്ടിലേക്ക് ലക്ഷ്മി കടക്കുന്നത്. തന്റെ ഒഫീഷ്യല്‍ യൂ ട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങള്‍ പങ്കുവച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top