Connect with us

ഫ്രാങ്കൊ മുളയ്ക്കലിന്റെയും ദിലീപിന്റെയും വക്കീല്‍ ഒരാളു തന്നെ!; വക്കീലിന്റെ വക്രബുദ്ധി അപാരം തന്നെ, പ്രതീക്ഷയോടെ താരം

Malayalam

ഫ്രാങ്കൊ മുളയ്ക്കലിന്റെയും ദിലീപിന്റെയും വക്കീല്‍ ഒരാളു തന്നെ!; വക്കീലിന്റെ വക്രബുദ്ധി അപാരം തന്നെ, പ്രതീക്ഷയോടെ താരം

ഫ്രാങ്കൊ മുളയ്ക്കലിന്റെയും ദിലീപിന്റെയും വക്കീല്‍ ഒരാളു തന്നെ!; വക്കീലിന്റെ വക്രബുദ്ധി അപാരം തന്നെ, പ്രതീക്ഷയോടെ താരം

ക്വട്ടേഷന്‍ നല്‍കി നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നടന്ന മിന്നല്‍ പരിശോധന അവസാനിച്ചു. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഏഴ് മണിയോടെ മടങ്ങി. പരിശോധന വിവരങ്ങള്‍ വെള്ളിയാഴ്ച കോടതിയെ അറിയിക്കും. ദിലീപിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കുകളും പിടിച്ചെടുത്തതായാണ് വിവരം. ദിലീപ് വീണ്ടും ജയിലില്‍ ആകുമോ ഇല്ലയോ എന്നൊക്കെയുള്ള വിവരങ്ങള്‍ ഇനി കണ്ട് തന്നെ അറിയണം.

ഇതിനിടെ മലയാളികളെ ഏറെ ഞെട്ടിച്ചു കൊണ്ടായിരുന്നു കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഞെട്ടിക്കുന്ന വിധി പുറത്തെത്തിയത്. കേസില്‍ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിടുകയായിരുന്നു. അതായത് ബിഷപ്പിന്റെ ബലാത്സംഗത്തിന് തെളിവില്ല എന്നാണ് കോടതിയുടെ ഭാഷ്യം. കോടതി വിധി കേട്ട് അക്ഷരാര്‍ഥത്തില്‍ പൊതുജനത്തെ പോലെ തന്നെ ഞെട്ടിയിരിക്കുകയാണ് പ്രോസിക്യൂഷന്‍ വിഭാഗവും.

അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത്. കേസിന്റെ സമയത്ത് ബിഷപ്പിനെതിരെ സാക്ഷി പറഞ്ഞ ഒരു സാക്ഷഇപോലും കൂറുമാറിയിട്ടില്ല. എല്ലാ തെളിവുകളും രേഖകളും കോടതിയില്‍ സമര്‍പ്പിച്ചതാണ്. എന്നിട്ടും എങ്ങനെ കേസിന്റെ വിധി മാറി മറിഞ്ഞു എന്ന് വിശ്വസിക്കാന്‍ ആകുന്നില്ല എന്നാണ് അഭിഭാഷകന്‍ പറയുന്നത്. 39 സാക്ഷികളെയായിരുന്നു കേസുമായി ബന്ധപ്പെട്ട് വിസ്തരിച്ചിരുന്നു. അതില്‍ ഒരു സാക്ഷി പോലും കൂറുമാറിയില്ല. എന്നാല്‍ കൂറുമാറാതെ തന്നെ മുഴുവന്‍ സാക്ഷികളും പറഞ്ഞത് കള്ളമാണെന്ന് കോടതിയില്‍ തെളിഞ്ഞു. ഒരു കുറ്റവും തെളിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇവിടുത്തെ ശ്രദ്ധേയമായ കാര്യം എന്തെന്നാല്‍ ഫ്രാങ്കോയെ രക്ഷിച്ച് പുറത്ത് കൊണ്ടു വന്നത് ദിലീപിന്റെ വക്കീലായ രാമന്‍പിള്ളയാണ്. അദ്ദേഹത്തിന്റെ വക്രബുദ്ധി തന്നെയാണ് ഫ്രാങ്കോയുടെ ഈ ഇറങ്ങി വരെവെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മാത്രമല്ല, ഫ്രാങ്കോ ഇത് പൈസ കൊടുത്ത് വാങ്ങിയ വിധിയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഇതിനു മുമ്പും രാമന്‍പിള്ളയുടെ കുബുദ്ധികള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്.

ഈ കേസില്‍ എന്തെങ്കിലും തരത്തിലുള്ള അട്ടമറികള്‍ നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു എന്നാണ് പലരും പറയുന്നത്. അഭയ കേസില്‍ സത്യം പുറത്ത് വരാന്‍ 28 വര്‍ഷം എടുത്തു അതുപോലെ ഈ കേസിലും സത്യം പുറത്ത് വരുമെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞത്. കോടതി തന്നെ കുറ്റക്കാരന് എന്ന് കണ്ടെത്തുമെന്നും പറയുകയുണ്ടായി.

ഈ കേസ് വരുന്നതിനും മുമ്പ്’ബലാത്സംഗത്തിനിരയായി എന്ന് പറയുന്ന കന്യാസ്ത്രീക്കെതിരെ ബിഷപ്പ് ഫ്രാങ്കോ ഒരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് രണ്ടുവര്‍ഷം പിന്നിട്ട ശേഷമാണ് കന്യാസ്ത്രീ ആരോപണം ഉന്നയിച്ചത്. എന്നാല്‍ കോടതിയില്‍ ഇത് തെളിയിക്കാന്‍ സാധിച്ചില്ല. അവര്‍ ഒരുപാട് പേരോട് ഇക്കാര്യം വെളിപ്പെടുത്തിയെന്ന് പറഞ്ഞു. എന്നാല്‍ കോടതിയിലും പോലീസിലും തങ്ങളോടൊന്നും പറഞ്ഞിട്ടില്ലെന്നാണ് ഇവരൊക്കെ പറഞ്ഞത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിച്ചത് സംശയത്തിന്റെ ആനുകൂല്യമാണ്. പ്രതിഭാഗത്തെ പിന്തുണച്ച് അഡ്വ. രാമന്‍പിള്ള നടത്തിയ നിര്‍ണായക വാദങ്ങളാണ് കോടതിയില്‍ ഫ്രാങ്കോയ്ക്ക് തുണയായത്. കന്യാസ്ത്രീ പീഡനം നടന്നെന്ന് ആരോപിക്കുന്ന തീയതിക്കുശേഷം ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഒപ്പമുണ്ടായിരുന്നെന്ന വാദം കോടതി അംഗീകരിച്ചു. ഇതോടെയാണ് ഫ്രാങ്കോ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടത്. ഇരയായ കന്യാസ്ത്രീയുടെ പരാതിയും മൊഴിയും വിശ്വാസീനമല്ലെന്നതായിരുന്നു പ്രതിഭാഗത്തിന്റെ മറ്റൊരു വാദം. താന്‍ നല്‍കിയ പരാതിയിലും പോലീസിന് നല്‍കിയ മൊഴികളിലും മജിട്രേസ്റ്റ് മുമ്പാകെ നല്‍കിയ മൊഴിയും കൃത്യമായും വ്യക്തമായും മൊഴി നല്‍കിയിട്ടുള്ളതാണെന്നും വ്യക്തമാക്കിയെങ്കിലും കന്യാസ്ത്രീയുടെ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. ഇതാണ് ഇപ്പോള്‍ ബിഷപ്പിനെ വിട്ടയക്കാന്‍ ഇടയാക്കിയത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാട് മഠത്തിലെ 20ാം നമ്പര്‍ മുറിയില്‍ വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 13 തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. ഇതില്‍ തന്നെ കുറഞ്ഞത് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാനുള്ള വകയുണ്ട്. 2018 ജൂണ്‍ 28 നാണ് കന്യാസ്ത്രീ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുന്നത്. ഇതിനു മുമ്പ് സഭയുമായി ബന്ധപ്പെട്ടവരെ അവര്‍ പരാതി അറിയിച്ചിരുന്നു. 2017 മാര്‍ച്ചില്‍ ആയിരുന്നു അത്. തുടര്‍ന്ന്, സഭയുടെ വക അനുരഞ്ജന ശ്രമങ്ങളും.

പിന്നാലെ നല്‍കിയ പരാതിയുടെ തുടര്‍ച്ചയായി കന്യാസ്ത്രീയും അവരെ പിന്തുണയ്ക്കുന്ന മറ്റ് കന്യാസ്ത്രീകളും സമരത്തിനിറങ്ങി. വിവിധ സംഘടനകളും മറ്റും പിന്തുണയുമായെത്തി. ഫ്രാങ്കോയെ പോലീസ് അറസ്റ്റ് ചെയ്ത് പാലാ ജയിലിലേക്ക് അയച്ചതോടെയാണ് കന്യാസ്ത്രീകള്‍ സമരം അവസാനിപ്പിച്ചത്. ഇതിനിടയില്‍ കേസില്‍ നിന്ന് പിന്മാറാന്‍ രൂപത അധികാരികള്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി സഹോദരനും പറഞ്ഞു.

വീണ്ടും കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങി. പിന്നാലെ കന്യാസ്ത്രീയ്ക്ക് നേരെ വധശ്രമവും ഉണ്ടായതായി അവര്‍ പരാതിപ്പെട്ടു. ബിഷപ്പിനെതിരെ മൊഴി നല്‍കിയ വൈദികനെ പഞ്ചാബിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്.

More in Malayalam

Trending

Recent

To Top