Connect with us

പെറ്റമ്മയായ മഞ്ജുവിന്റെ പിറന്നാളിന് ഒരു ആശംസ പോസ്റ്റ് പോലും ചെയ്യാത്ത മീനാക്ഷി രണ്ടാനമ്മയായ കാവ്യയുടെ പിറന്നാളിന് കൊടുത്ത സര്‍പ്രൈസ് കണ്ടോ…!; അമ്മയോട് ഇത്ര ദേഷ്യം എന്തിനാണെന്ന് സോഷ്യല്‍ മീഡിയ

Malayalam

പെറ്റമ്മയായ മഞ്ജുവിന്റെ പിറന്നാളിന് ഒരു ആശംസ പോസ്റ്റ് പോലും ചെയ്യാത്ത മീനാക്ഷി രണ്ടാനമ്മയായ കാവ്യയുടെ പിറന്നാളിന് കൊടുത്ത സര്‍പ്രൈസ് കണ്ടോ…!; അമ്മയോട് ഇത്ര ദേഷ്യം എന്തിനാണെന്ന് സോഷ്യല്‍ മീഡിയ

പെറ്റമ്മയായ മഞ്ജുവിന്റെ പിറന്നാളിന് ഒരു ആശംസ പോസ്റ്റ് പോലും ചെയ്യാത്ത മീനാക്ഷി രണ്ടാനമ്മയായ കാവ്യയുടെ പിറന്നാളിന് കൊടുത്ത സര്‍പ്രൈസ് കണ്ടോ…!; അമ്മയോട് ഇത്ര ദേഷ്യം എന്തിനാണെന്ന് സോഷ്യല്‍ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി എത്തി നായികയായി തിളങ്ങിനില്‍ക്കുകയായിരുന്നു താരം. മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ കാവ്യയ്ക്ക് കഴിഞ്ഞിരുന്നു. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് നടി. എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് പേജുകള്‍ വഴി വൈറലാകാറുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. അഭിനയത്തിന് പുറമെ മികച്ചൊരു നര്‍ത്തകി കൂടിയാണ് കാവ്യ മാധവന്‍.

ഇപ്പോഴിതാ തന്റെ 37ാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് കാവ്യ മാധവന്‍. ദിലീപിന്റെ മകള്‍ മീനൂട്ടിയും കാവ്യയ്ക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ഫോട്ടോസും അതിന് താഴെ ജന്മദിനസന്ദേശവും മീനൂട്ടി അറിയിച്ചത്. ഒപ്പം നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു എന്നും താരപുത്രി എഴുതിയിരുന്നു. കാവ്യയ്ക്ക് പിന്നാലെ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന നടി നമിത പ്രമോദിനുള്ള ആശംസകളും മീനാക്ഷി അറിയിച്ചിരുന്നു.

എന്നാല്‍ ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സ്വന്തം അമ്മയായ മഞ്ജു വാര്യരുടെ പിറന്നാള്‍ സെപ്റ്റംബര്‍ പത്തിനായിരുന്നു. എന്നാല്‍ അമ്മയെ ആശംസകള്‍ അറിയിച്ച് പോലും മീനാക്ഷി പോസ്റ്റുകളൊന്നും ചെയ്തിരുന്നില്ല. മകള്‍ മീനാക്ഷി മഞ്ജുവിന് പിറന്നാള്‍ ആശംസ നേര്‍ന്നോ എന്നാണ് സോഷ്യല്‍ മീഡിയ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമായ മീനാക്ഷി മഞ്ജുവിന് പിറന്നാള്‍ ആശംസ നേര്‍ന്നുള്ള ഒരു പോസ്റ്റ് പോലും ഇട്ടിട്ടില്ല.

ദിലീപിന് ഒപ്പമുള്ള ഓണ ആഘോഷ ചിത്രങ്ങളാണ് മീനാക്ഷി അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം. മീനാക്ഷിയുടെ പിറന്നാളിന് മഞ്ജുവും ആശംസ നല്‍കിയിരുന്നില്ല. കുറച്ച് നാള്‍ മുന്‍പായിരുന്നു മീനാക്ഷിയുടെ പിറന്നാള്‍. ആശംസ അറിയിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് ഒന്നും തന്നെ മഞ്ജുവും പങ്കുവച്ചിരുന്നില്ല. ഇതോടെ അമ്മയും മകളും വഴക്കാണോ എന്നാണ് സോഷ്യല്‍ മീഡിയ സംശയിക്കുന്നത്. ഇപ്പോള്‍ അമ്മയുടെ പിറന്നാളിന് ആശംസ അറിയാക്കാത്ത മീനാക്ഷി രണ്ടാനമ്മയായ കാവ്യയ്ക്ക് പിറന്നാള്‍ അറിയിച്ച് എത്തിയതോടെ ആ സംശത്തിന്റെ ആക്കം കൂട്ടിയിരിക്കുകയാണ്. അമ്മയോട് എന്തിനാണ് ഇത്രയും ദേഷ്യം എന്നാണ് കൂടുതല്‍ പേരും തിരക്കുന്നത്.

അതേസമയം കാവ്യ മാധവനുള്ള ആശംസകളുമായി ആരാധകരും എത്തിയിരിക്കുകയാണ്. മലയാളത്തില്‍ മാത്രം അഭിനയിച്ചത് കൊണ്ടാണ് കാവ്യയുടെ കരിയര്‍ എങ്ങുമെത്താതെ പോയതെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. ”ചെറിയ പ്രായത്തില്‍ തന്നെ അഭിനയം, നൃത്തം, കലാപരിപാടി. ഒരുപാട് വലിയ കഴിവുള്ള നടിയാണ് കാവ്യ. പക്ഷേ മോളിവുഡിന് പുറത്തേക്ക് ഇവര്‍ അധികം ശ്രമിച്ചില്ല. അതുകൊണ്ടാണ്. അല്ലെങ്കില്‍ തെന്നിന്ത്യയിലൊട്ടാകെ തിളങ്ങി നിന്നേനെ. ചിലപ്പോള്‍ നയന്‍താരയെക്കാളും ഉയരത്തിലേക്ക് എത്തുമെന്നായിരുന്നു ഒരു ട്രോള്‍.

ഇതിന് താഴെ കാവ്യയെ അനുകൂലിച്ച് കൊണ്ടും വിമര്‍ശിച്ച് കൊണ്ടും നിരവധി പേരാണ് എത്തിയിരിക്കുന്നത്. ‘നയന്‍താര ചെയ്ത കഥാപാത്രങ്ങളും കാവ്യയുടെ കഥാപാത്രങ്ങളും ഒന്ന് താരതമ്യം ചെയ്തു നോക്കു. നയന്‍താരക്ക് എല്ലാ തരത്തിലുള്ള റോളുകളും ഇണങ്ങും, കാവ്യ നല്ല അഭിനേത്രി തന്നെ ആണ്, എങ്കിലും പല തരത്തിലുള്ള റോളുകളും ചെയ്യാന്‍ കാവ്യക്കു പരിമിതി ഉണ്ട് എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആണ് ‘കിലുക്കം കിലുകിലുക്കം’ എന്ന സിനമയാണെന്ന് ഒരു ആരാധകന്‍ പറയുന്നു.

1999 മുതല്‍ 2016 വരെ 17 വര്‍ഷം ഒരു ഇന്‍ഡസ്ട്രിയില്‍ മാത്രം നായിക ആയി നില്‍ക്കുക എന്നത് നിസ്സാര കാര്യം അല്ല. കാവ്യയെ എത്ര അടിച്ച് താഴ്ത്തി കമന്റ് ഇട്ടാലും അവര്‍ മലയാളം ഇന്‍ഡസ്ട്രിയിലെ ടോപ് നടി ആയിരുന്നു. പിന്നെ ദിലീപിന്റെ കൂടെ മാത്രമല്ല അവര്‍ അഭിനയിച്ചത്. അക്കാലത്ത് മലയാളത്തില്‍ ഉണ്ടായിരുന്ന എല്ലാ സ്റ്റാറുകളുടെയും പെയര്‍ ആയി അഭിനയിച്ച് വിജയം നേടിയ നടിയാണ് കാവ്യ മാധവന്‍. എണ്‍പതോളം സിനിമകളില്‍ അവര്‍ അഭിനയിച്ചെന്ന് പറയുന്നതും നിസാരമല്ലെന്നാണ് ചിലര്‍ സൂചിപ്പിക്കുന്നത്

ഇപ്പോള്‍ ഒന്നാമത് കാവ്യയെ പണ്ട് ഇഷ്ട്ടപെട്ടു നടന്നവര്‍, ഇന്നിപ്പോ തള്ളിപ്പറയുന്നതിന്റ കാര്യം ദിലീപിനെ ഇഷ്ടം അല്ലെന്നുള്ളതാണ്. കൂടെ ദിലീപിന്റെ ഭാര്യ കൂടി ആയതും സഹിക്കുന്നില്ല. ഒരാളുടെ അഭിനയവും വ്യക്തി ജീവിതവും തമ്മില്‍ കൂട്ടി ചേര്‍ക്കുന്നത് എന്തിനാണ്. ഒരാളുമായി പൊരുത്തപെട്ടു പോകാന്‍ പറ്റില്ലെങ്കില്‍ ഡിവോഴ്സ് ചെയ്തു മാറണം എന്ന് പറയുന്നവര്‍ ആണ് ഇപ്പോള്‍ ദിലീപ് കാവ്യയെ കുറ്റം പറയുന്നത്. പിന്നെ കാവ്യ മലയാളം സിനിമയില്‍ അവരുടെ രീതിക്ക് അനുസരിച്ചു നല്ല നല്ല കഥപത്രങ്ങള്‍ അഭിനയിച്ചു സ്റ്റേറ്റ് അവാര്‍ഡ് വരെ വാങ്ങിയ നടിയാണെന്ന കാര്യവും മറന്ന് പോവരുത്.

ഇനി എങ്കിലും കാവ്യയെ അവരുടെ വഴിക്ക് വിടത്തില്ലേ. എന്തിനാ ചുമ്മാ വലിച്ച് ഇഴക്കുന്നത്. നല്ല ഒരു പിടി കഥാപാത്രങ്ങള്‍ കാവ്യ മലയാളികള്‍ക്ക് തന്നിട്ടുണ്ട്. പിന്നെ അന്യഭാഷ തമിഴനും തെലുങ്കനും കന്നഡക്കാരനും ഒക്കെ ഗ്ലാമര്‍ ആണ് വേണ്ടത്. അതിന് കാവ്യയെ കിട്ടില്ല എന്ന് അവറ്റകള്‍ക്ക് നന്നായി അറിയാം. എന്നാലും തമിഴ് ചിത്രത്തില്‍ ഒക്കെ നായികയായി കാവ്യ അഭിനയിച്ചിട്ടുണ്ട്. നയന്‍താരയെ പോലെയുള്ളവര്‍ അവരുടെ ഇഷ്ടത്തിനും കാവ്യ കാവ്യയുടെ ഇഷ്ടത്തിനുമല്ലേ ജീവിക്കുന്നതെന്ന് മറ്റൊരാള്‍ ചോദിക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top