Malayalam
കുറഞ്ഞ കാലം കൊണ്ട് സീരിയലിലൂടെ ലഭിച്ച പ്രശസ്തി; കുടുംബവിളക്കിലെ അനിരുദ്ധിൻ്റെ പേരിൽ കിട്ടിയ പണിയെ കുറിച്ച് പറഞ്ഞ് നടൻ ശ്രീജിത്ത് വിജയുടെ വെളിപ്പെടുത്തൽ !
കുറഞ്ഞ കാലം കൊണ്ട് സീരിയലിലൂടെ ലഭിച്ച പ്രശസ്തി; കുടുംബവിളക്കിലെ അനിരുദ്ധിൻ്റെ പേരിൽ കിട്ടിയ പണിയെ കുറിച്ച് പറഞ്ഞ് നടൻ ശ്രീജിത്ത് വിജയുടെ വെളിപ്പെടുത്തൽ !
രതി നിര്‍വ്വേദം സിനിമയും പപ്പുവും മലയാളികൾക്ക് മറക്കാനാവാത്ത സിനിമയും കഥാപാത്രവുമാണ്. രണ്ട് കാലഘട്ടത്തില്‍ ഒരേ കഥ സിനിമയാക്കിയിരുന്നു. രണ്ടാം തവണ പപ്പു ആകാന്‍ ഭാഗ്യം ലഭിച്ചത് നടന്‍ ശ്രീജിത്ത് വിജയിയ്ക്ക് ആയിരുന്നു. ശ്വേത മേനോന്‍ നായികയായി അഭിനയിച്ച സിനിമയിലെ ശ്രീജിത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴും പപ്പു എന്ന പേരില്‍ തന്നെയാണ് ശ്രീജിത്തിനെ പലരും തിരിച്ചറിയുന്നത്. ഇതിനിടെ സീരിയലിലേക്ക് കൂടി ചുവടുവെച്ച താരം കുടുംബവിളക്കിലെ അനിരുദ്ധ് ആയി അഭിനയിച്ചിരുന്നു. വളരെ പെട്ടെന്ന് ആ വേഷം ഒഴിവാക്കുകയും ചെയ്തു. കുറഞ്ഞ കാലം കൊണ്ട് സീരിയലിലൂടെ ലഭിച്ച പ്രശസ്തിയെ കുറിച്ച് തുറന്നുപറയുകയാണ് ശ്രീജിത്ത്.
കുടുംബവിളക്ക് പരമ്പര മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള സീരിയലാണ്. അമ്മയോട് കൂടുതലും വഴിക്കുടന്ന, അനാവശ്യമായി പ്രശ്‌നങ്ങളെ അമ്മയ്ക്ക് നേരെ തുറന്ന് വിടുന്ന ഒരാളാണ് ഡോ. അനിരുദ്ധ്. ആ ക്യാരക്ടര്‍ ചെയ്യുന്ന സമയത്ത് എനിക്ക് സ്വയം തോന്നിയത് റിയല്‍ ലൈഫില്‍ ഞാന്‍ എന്റെ അമ്മയോട് എത്രത്തോളം അറ്റാച്ചഡ് ആണെന്നാണ്. എന്നിട്ടും കഥാപാത്രത്തിന് വേണ്ടി പറയേണ്ടി വരുന്ന ചില ഡയലോഗുകള്‍ ചിലപ്പോഴെങ്കിലും എന്നെ ഒന്ന് ചിന്തിപ്പിക്കും. ആ സീരിയല്‍ ചെയ്യുന്ന സമയത്ത് ഒരു കടയില്‍ പോയപ്പോള്‍ ഒരു ചേച്ചി വന്ന് എന്നെ നന്നായി ചീത്ത പറഞ്ഞു.
അമ്മയോട് ഒട്ടും സ്‌നേഹമില്ലാത്ത മകന്‍ എന്നൊക്കെ പറഞ്ഞ് എന്റെ അടുത്ത് ചൂടായി. അതെന്റെ കഥാപാത്രമാണെന്ന് ഞാന്‍ ആ ചേച്ചിയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. അത് മനസിലാക്കിയത് കൊണ്ടാണോ എന്നറിയില്ല, ഒരു ചിരിയും പാസ് ആക്കിയാണ് ആ ചേച്ചി തിരിച്ച് പോയത്. പിന്നീട് ആലോചിച്ചപ്പോള്‍ തോന്നി ആ ചേച്ചിയ്ക്ക് അത്രയും ദേഷ്യം വന്നിരുന്നു എങ്കില്‍ ഞാന്‍ ഡോക്ടര്‍ അനിരുദ്ധായി മാറുന്നതില്‍ അത്രയും വിജയിച്ചുവെന്നാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ ഏതൊരു കലാകാരനും ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം പ്രേക്ഷകര്‍ നല്‍കുന്ന പ്രതികരണങ്ങള്‍ തന്നെയാണെന്ന് കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ശ്രീജിത്ത് പറയുന്നു.
ഏതൊരു കലാകാരന്റെയും ഏറ്റവും വലിയ സ്വത്ത് പ്രേക്ഷകരുടെ സ്‌നേഹം തന്നെയാണ്. സിനിമ ചെയ്യുമ്പോഴാണെങ്കിലും സീരിയല്‍ ചെയ്യുമ്പോള്‍ ആണെങ്കിലും പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് എനിക്ക് കിട്ടി കൊണ്ടിരിക്കുന്ന സ്‌നേഹം ഏറെ വലുതാണ്. പ്രേക്ഷകരുടെ സ്‌നേഹവും അംഗീകാരവുമില്ലാതെ ഒരു കലാകാരനും നിലനില്‍പ്പില്ല. സോഷ്യല്‍ മീഡിയയില്‍ കുറേ മെസേജ് അയക്കുന്നവരുണ്ട്. ഒരിക്കല്‍ ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്ന് വിളിച്ച് എന്നെ ഒരുപാട് ഇഷ്ടമാണ്. ആരാധനയാണ് എന്നൊക്കെ പറഞ്ഞു. എന്റെ നമ്പര്‍ എങ്ങനെ സംഘടിപ്പിച്ചു എന്ന് അറിയില്ല. എന്റെ ഫോട്ടോയ്ക്ക് മുന്നില്‍ വിളക്ക് വച്ച് ആരാധിക്കാറുണ്ടായിരുന്നത്രേ. ഞാന്‍ സ്തംഭിച്ച് പോയി.
എന്നെ സ്‌നേഹിക്കുന്നതിലും എന്റെ സിനിമ കാണുന്നതിലുമൊക്കെ സന്തോഷം. പക്ഷേ എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നത്. ഇനി അങ്ങനെ ചെയ്യരുതെന്നും ഞാന്‍ പറഞ്ഞിരുന്നു. പിന്നീടൊരിക്കല്‍ കൊച്ചിയിലെത്തിയിട്ട് എന്നെ വിളിച്ചു. ഞാന്‍ കൊച്ചിയില്‍ ഷൂട്ടിങ്ങ് സെറ്റിലുണ്ടെന്ന് അറിഞ്ഞ് വരികയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും എന്നെ കാണാന്‍ വേണ്ടി മാത്രം കൊച്ചിയിലെത്തിയ ഒരാള്‍. ഞാന്‍ ഷൂട്ടിങ് സെറ്റിലേക്കുള്ള വഴി പറഞ്ഞ് കൊടുത്തു. ലൊക്കേഷനില്‍ എത്തി എന്നെ കണ്ടതും അദ്ദേഹം എന്റെ കാല്‍ക്കലേക്ക് വീണു. ഞാന്‍ ഞെട്ടി പോയി. ലൊക്കേഷനില്‍ ഉള്ളവരെല്ലാം കണ്ട് കൊണ്ടിരിക്കുകയല്ലേ. പിന്നെ ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് കാര്യങ്ങളൊക്കെ സംസാരിച്ചതിന് ശേഷമാണ് പിരിഞ്ഞത്
സിനിമയില്‍ ഒരു അവസരത്തിന് വേണ്ടി എത്രയോ കാലം നടന്നു. രതിനിര്‍വ്വേദം വലിയൊരു ബ്രേക്ക് ആയിരുന്നു. വെറും 22 ദിവസങ്ങള്‍ കൊണ്ടാണ് ആ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തികരിച്ചത്. ഒരു തുടക്കകാരനായിരുന്നിട്ടും സംവിധായകന്റെയും കൂടെയുള്ള എല്ലാവരുടെയും പിന്തുണ നന്നായി കിട്ടി. ഇപ്പോഴും എന്നെ പലരും പപ്പു എന്ന് പറഞ്ഞാണ് തിരിച്ചറിയുന്നത്. പുറത്ത് പോകുമ്പോള്‍ ചിലര്‍ ദേ രതിനിര്‍വ്വേദത്തിലെ പപ്പു പോകുന്നു എന്ന് ചൂണ്ടി കാണിക്കും. അങ്ങനെ കരുത്തുറ്റ കഥാപാത്രം കരിയറില്‍ ലഭിക്കുക എന്നത് ഏതൊരു അഭിനേതാവിന്റെയും ജീവിതത്തിലെ വലിയ ഭാഗ്യമാണെന്നാണ് ശ്രീജിത്ത് അഭിപ്രായപ്പെടുന്നത്.
കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ താന്‍ മോഡലിങ് രംഗത്ത് ഉണ്ടെന്നാണ് ശ്രീജിത്ത് പറയുന്നത്. മോഡലിങ്ങിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. ഓരോ അവസരങ്ങള്‍ക്ക് വേണ്ടിയും ഓഡിഷന്‍ പരസ്യങ്ങളൊക്കെ കൃത്യമായി ഫോളോ ചെയ്തിരുന്നു. ഒരിക്കല്‍ ഒരു കൂട്ടല്‍ അവസരം വാഗ്ദാനം ചെയ്തു. ഓഡിഷനൊക്കെ നടത്തി. നായക കഥാപാത്രമാണെന്നൊക്കെ പറഞ്ഞ് പ്രതീക്ഷ നല്‍കുകയും ചെയ്തു. ഷൂട്ടിങ്ങ് ഉടനെ തുടങ്ങുമെന്ന് പറഞ്ഞെങ്കിലും കുറച്ച് നാള്‍ കഴിഞ്ഞ് ഒരു ഫോണ്‍ കോള്‍ വന്നു.
എല്ലാം റെഡിയാണ്, പക്ഷേ സിനിമയ്ക്ക് ഫണ്ടിന്റെ ചെറിയൊരു പ്രശ്‌നമുണ്ട്. ഒരു ഒന്നരലക്ഷം രൂപ ശ്രീജിത്ത് ഇന്‍വെസ്റ്റ് ചെയ്യണമെന്ന്. അത് കേട്ടതോട് കൂടി എന്റെ എന്റെ പ്രതീക്ഷകളും തകര്‍ന്നു. പക്ഷേ കിട്ടിയ അവസരം എങ്ങനെ കളയുമെന്നായി ചിന്ത. വീട്ടില്‍ കാര്യം അവതരിപ്പിച്ചെങ്കിലും കാശ് കൊടുത്തുള്ള അവസരം വേണ്ടെന്നായിരുന്നു അവരുടെ നിലപാട്. അങ്ങനെ ആകെ മൊത്തം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് അത് ഒരു തട്ടിപ്പ് സംഘമാണെന്ന് അറിയുന്നത്. ഇന്ന് ചതികുഴികള്‍ ഒരുപാടുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഏറെ ശ്രദ്ധിക്കണമെന്നും താരം പറയുന്നു.
അച്ഛനും അമ്മയും ഭാര്യയും അടങ്ങുന്ന ചെറിയ കുടുംബമാണ് തന്റേതെന്നും ശ്രീജിത്ത് പറയുന്നു. ഭാര്യ അര്‍ച്ചന കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ഡോലി ചെയ്യുന്നു. ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഒന്നിച്ചത്. ഏതൊരു കലാകാരന്റെ ജീവിതത്തിലും ഏറെ വലുത് അവരുടെ കുടുംബത്തിന്റെ പിന്തുണയാണ്. ആ കാര്യത്തില്‍ ഞാന്‍ അനുഗ്രഹീതനാണ്. ഇനിയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താനെന്നും ശ്രീജിത്ത് പറയുന്നു.
about sreejith
