Connect with us

ദിലീപ് തനിക്ക് സ്വന്തം ചേട്ടനെ പോലെയാണ്, ഞാന്‍ അങ്ങോട്ട് 10 പ്രാവശ്യം വിളിച്ചിട്ടുണ്ടെങ്കില്‍ പുള്ളി ഇങ്ങോട്ട് 25 പ്രാവശ്യം വിളിക്കും, അത്രയും സ്നേഹമുള്ളയാളാണ്; ജയിലിനു മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞു പോയതിനെ കുറിച്ച് ധര്‍മജന്‍

Malayalam

ദിലീപ് തനിക്ക് സ്വന്തം ചേട്ടനെ പോലെയാണ്, ഞാന്‍ അങ്ങോട്ട് 10 പ്രാവശ്യം വിളിച്ചിട്ടുണ്ടെങ്കില്‍ പുള്ളി ഇങ്ങോട്ട് 25 പ്രാവശ്യം വിളിക്കും, അത്രയും സ്നേഹമുള്ളയാളാണ്; ജയിലിനു മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞു പോയതിനെ കുറിച്ച് ധര്‍മജന്‍

ദിലീപ് തനിക്ക് സ്വന്തം ചേട്ടനെ പോലെയാണ്, ഞാന്‍ അങ്ങോട്ട് 10 പ്രാവശ്യം വിളിച്ചിട്ടുണ്ടെങ്കില്‍ പുള്ളി ഇങ്ങോട്ട് 25 പ്രാവശ്യം വിളിക്കും, അത്രയും സ്നേഹമുള്ളയാളാണ്; ജയിലിനു മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞു പോയതിനെ കുറിച്ച് ധര്‍മജന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനായ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. ഏഷ്യാനെറ്റ് പ്ലസ് അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്‌സ് എന്ന ഹാസ്യപരിപാടിയിലൂടെയാണ് ധര്‍മ്മജന്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് രമേശ് പിഷാരടിയ്‌ക്കൊപ്പം മിനിസ്‌ക്രീനില്‍ നിരവധി പ്രോഗ്രാമുകള്‍ ചെയ്യാന്‍ താരത്തിനായി. പിന്നീട് ഇവരുടെ കോമ്പോ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. അത്തരത്തില്‍ ബിഗ്‌സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കോമ്പോ ആണ് ദിലീപും ധര്‍മജനും. ദിലീപ്-കാവ്യ മാധവന്‍ നായക നായികന്മാരായി 2010 ല്‍ പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെയാണ് ധര്‍മജന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.

ചിത്രത്തിലെ കുട്ടാപ്പി എന്ന കഥാപാത്രവും ഡയലോഗുമെല്ലാം പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ദിലീപ് ചിത്രങ്ങളില്‍ സജീവമായിരുന്നു താരം. പിഷാരടിയെ പോലെ തന്നെ ദിലീപുമായും വളരെ അടുത്ത സൗഹൃദമാണ് ധര്‍മ്മജനുള്ളത്. സ്വന്തം ചേട്ടനെ പോലെയാണ് ദിലീപിനെ കാണുന്നതെന്ന് നടന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വളരെ വലിയ തോതില്‍ പ്രചരിച്ചിരുന്ന ഒരു വീഡിയോയെ കുറിച്ച് പറയുകയാണ് ധര്‍മജന്‍. ജയിലിന് മുന്നില്‍ നിന്ന് കരയാന്‍ ഇടയായ സാഹചര്യത്തെ കുറിച്ചാണ് ധര്‍മ്മജന്‍ പറയുന്നത്. മനോരമ ന്യൂസ് അവതരിപ്പിക്കുന്ന നേരേ ചോവ്വേ എന്ന പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്.

തിരഞ്ഞെടുപ്പ് സമയത്ത് ധര്‍മ്മജന്റെ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴാണ് ദിലീപുമായുള്ള അടുത്ത ബന്ധത്തെ കുറിച്ച് നടന്‍ വെളിപ്പെടുത്തിയത്. ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും താന്‍ അധികം ആലോചിക്കാറില്ലെന്നായിരുന്നു ധര്‍മ്മജന്റെ മറുപടി. ദിലീപ് തനിക്ക് സ്വന്തം ചേട്ടനെ പോലെയാണ്. അദ്ദേഹത്തെ താന്‍ വിശ്വസിക്കുന്നു. വീടിന്റെ പുറത്ത് പെയിന്റ് അടിച്ചോണ്ടിരിക്കുമ്പോഴാണ് ദിലീപേട്ടന്‍ പുറത്ത് വരുന്ന വിവരം നാദിര്‍ഷ വിളിച്ച് പറയുന്നത്. അപ്പോള്‍ അതേ വേഷത്തില്‍ തന്നെ വണ്ടിയും എടുത്ത് പോകുകയായിരുന്നു. അന്ന് ഞാന്‍ കുറച്ച് മദ്യപിച്ചിട്ടുണ്ടായിരുന്നു. അവിടെ ചെന്നപ്പോള്‍ സഹിക്കാന്‍ സാധിച്ചില്ല. അങ്ങനെയാണ് പോട്ടിക്കരഞ്ഞു പോയത്. അന്ന് അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും താരം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ഇതിനു മുമ്പും ദിലീപിനെ കുറിച്ച് ധര്‍മജന്‍ വാചാലനായിട്ടുണ്ട്. ആദ്യ സിനിമയായ പാപ്പി അപ്പച്ച മുതലുള്ള സൗഹൃദമാണെന്നും ഇതിന്റെ ചിത്രീകരണത്തിനിടയില്‍ ദിലീപിന്റെ കാരവാനില്‍ കിടുന്നുറങ്ങിപ്പോയതിനെക്കുറിച്ചും ധര്‍മ്മജന്‍ പറഞ്ഞിരുന്നു. ഈ രംഗത്ത് ധര്‍മ്മജനില്ലെന്ന് അസോസിയേറ്റ് പറഞ്ഞതോടെ അവിടെ നിന്ന് തിരിച്ചുവരികയായിരുന്നു. ഈ സമയത്താണ് ദിലീപേട്ടന്റെ കാരവാന്‍ തുറന്നത്. ഡ്രൈവര്‍ തമിഴനായിരുന്നു. ദിലീപേട്ടനൊപ്പം അഭിനയിക്കുന്നത് കണ്ട് താന്‍ വലിയ ഏതോ നടനാണെന്ന് കരുതിയായിരുന്നു അദ്ദേഹം വാതില്‍ തുറന്നത്. ഇതിന് ശേഷമായാണ് താന്‍ അകത്തേക്ക് കയറിയത്. തലേ ദിവസം പരിപാടിയുണ്ടായിരുന്നതിനാല്‍ ഉറങ്ങിയിരുന്നില്ല. അങ്ങനെ അവിടെ കിടന്നുറങ്ങുകയായിരുന്നു. സെറ്റില്‍ എന്നെ ആവശ്യം വന്നതോടെ എല്ലാവരും തിരക്കുന്നുണ്ടായിരുന്നു.

കുറേ സമയം അവിടെ നിന്ന് മുഷിഞ്ഞ ദിലീപേട്ടന്‍ അവന്‍ വന്നാല്‍ വിളിക്കെന്ന് പറഞ്ഞ് കാരവാനിലേക്ക് കയറുകയായിരുന്നു. അപ്പോഴാണ് അവിടെ ഉറങ്ങുന്ന എന്നെ കണ്ടത്. നിന്നെ എല്ലാവരും തിരക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട് ഷൂട്ടിന്റെ ഇടവേളകളിലെല്ലാം അദ്ദേഹം കാരവാനിലേക്ക് എന്നേയും കൂട്ടുമായിരുന്നു. അദ്ദേഹവുമായി അന്ന് തുടങ്ങിയ സൗഹൃദമാണ്. ഞാന്‍ അങ്ങോട്ട് 10 പ്രാവശ്യം വിളിച്ചിട്ടുണ്ടെങ്കില്‍ പുള്ളി ഇങ്ങോട്ട് 25 പ്രാവശ്യം വിളിക്കും. അത്രയും സ്നേഹമുള്ളയാളാണ്. എന്നെ സിനിമയില്‍ കൊണ്ടുവന്ന് നടനാക്കിയതിന്റെ കടപ്പാട് എന്നും അദ്ദേഹത്തോടുണ്ടാവും. ഒരു ജ്യേഷ്ഠനെപ്പോലെയാണ് അദ്ദേഹം. സിനിമയിലെത്തി 10 വര്‍ഷമായി ഇതിനകം 100 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമ തേടി വരുന്നുണ്ട്. അത് വലിയ സന്തോഷമാണ്.

മാവേലി കൊമ്പത്തില്‍ പങ്കെടുക്കുകയെന്നുള്ളത് ജീവിതത്തിലെ വലിയ അഭിലാഷമാണെന്ന് പറഞ്ഞ ഞാന്‍ അതേ ആളിനൊപ്പമാണ് സിനിമ ചെയ്തത്. അത് വലിയ സന്തോഷമുള്ള കാര്യമാണ്. ദേ മാവേലി കൊമ്പത്തിലേക്ക് ഇടയ്ക്ക് വിളിച്ചപ്പോള്‍ പോവാനായിരുന്നില്ല തിരക്ക് കാരണം. ഒരുപ്രാവശ്യം ഗള്‍ഫില്‍ പോവാനാഗ്രഹിച്ച ഞാന്‍ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ച് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ എല്ലാ നായകന്‍മാര്‍ക്കൊപ്പവും അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സുരേഷ് ഗോപി ചേട്ടനൊപ്പമുള്ള സിനിമ മാത്രമാണ് ഇടക്ക് വെച്ച് നിന്നുപോയത്. ഒപ്പത്തിലും പുലിമുരുകനിലുമൊക്കെ എനിക്ക് വേഷമുണ്ടായിരുന്നു. അത് ചെയ്യാന്‍ പറ്റിയിരുന്നില്ല എന്നുമാണ് ധര്‍മജന്‍ പറഞ്ഞത്.

More in Malayalam

Trending

Recent

To Top