Connect with us

നാലു മണിക്കൂര്‍ കൊണ്ട് ആരാധകരുടെ ‘ഹൃദയം’ കവര്‍ന്നു; പ്രണവ് മോഹന്‍ലാലിന്റെ ഹൃദയത്തിന്റെ ആദ്യ ഗാനം സ്വീകരിച്ച് ആരാധകര്‍

Malayalam

നാലു മണിക്കൂര്‍ കൊണ്ട് ആരാധകരുടെ ‘ഹൃദയം’ കവര്‍ന്നു; പ്രണവ് മോഹന്‍ലാലിന്റെ ഹൃദയത്തിന്റെ ആദ്യ ഗാനം സ്വീകരിച്ച് ആരാധകര്‍

നാലു മണിക്കൂര്‍ കൊണ്ട് ആരാധകരുടെ ‘ഹൃദയം’ കവര്‍ന്നു; പ്രണവ് മോഹന്‍ലാലിന്റെ ഹൃദയത്തിന്റെ ആദ്യ ഗാനം സ്വീകരിച്ച് ആരാധകര്‍

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഹൃദയം’ കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ആദ്യഗാനം പുറത്തിറക്കിയത്. സംഗീത സംവിധായകനായ ഹിഷാം അബ്ദുള്‍ വഹാബും ദര്‍ശന രാജേന്ദ്രനും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ‘ദര്‍ശന..’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്.

യൂട്യൂബില്‍ റിലീസ് ചെയ്ത് നാലു മണിക്കൂര്‍ കൊണ്ടു തന്നെ ട്രെന്‍ഡിംഗ് ഒന്നിലേയ്ക്ക് കടന്നിരിക്കുകയാണ് ഈ ഗാനം. ഗാനത്തിന്റെ ടീസര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെയും ഗാനത്തിന്റെ ഷൂട്ടിങ്ങും ഉള്‍ക്കൊള്ളിച്ചുള്ളതാണ് ടീസര്‍. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഹൃദയം’. പക്ഷേ പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്.

ഹിഷാം അബ്ദുള്‍ വഹാബ് ആണ് ‘ഹൃദയ’ത്തിന്റെ സംഗീത സംവിധായകന്‍. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top