Connect with us

സിനിമയില്‍ വന്നതിനു ശേഷം ഒരുപാട് പ്രേമ അഭ്യര്‍ത്ഥനകള്‍ ഉണ്ടായെങ്കിലും തനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളത് ആ താരപുത്രനോട് മാത്രം; പ്രണയം വെളിപ്പെടുത്തിയ ഗായത്രിയ്ക്ക് ട്രോള്‍ പെരുമഴ

Malayalam

സിനിമയില്‍ വന്നതിനു ശേഷം ഒരുപാട് പ്രേമ അഭ്യര്‍ത്ഥനകള്‍ ഉണ്ടായെങ്കിലും തനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളത് ആ താരപുത്രനോട് മാത്രം; പ്രണയം വെളിപ്പെടുത്തിയ ഗായത്രിയ്ക്ക് ട്രോള്‍ പെരുമഴ

സിനിമയില്‍ വന്നതിനു ശേഷം ഒരുപാട് പ്രേമ അഭ്യര്‍ത്ഥനകള്‍ ഉണ്ടായെങ്കിലും തനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളത് ആ താരപുത്രനോട് മാത്രം; പ്രണയം വെളിപ്പെടുത്തിയ ഗായത്രിയ്ക്ക് ട്രോള്‍ പെരുമഴ

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തി മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ജമ്നപ്യാരി. ഈ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. 2014 ലെ ഫെമിന മിസ്സ് കേരള പീജിയന്റ് ജേതാവായ ഗായത്രി തൊട്ടടുത്ത വര്‍ഷം സിനിമയിലേക്ക് എത്തപ്പെടുകയായിരുന്നു. ജമ്നാപ്യാരിയുടെ വിജയത്തിന് ശേഷം നിരവധി ചിത്രങ്ങള്‍ താരത്തെ തേടി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സീജവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്.

കഴിഞ്ഞ ദിവസം പ്രശ്സ്ത സീരിയല്‍ നടനോടൊപ്പം കാറില്‍ സഞ്ചരിക്കവേ ഇവരുടെ കാര്‍ മറ്റു വാഹനങ്ങളില്‍ ഇടിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാര്‍ തടഞ്ഞു വച്ചിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയ്ക്ക് നിരവധി ആളുകള്‍ വിമര്‍ശനവുമായി എത്തിയതോടെ പ്രതികരണവുമായി ലൈവിലെത്തിയിരിക്കുകയാണ് ഗായത്രി. ഗായത്രിയുടെ ഈ വീഡിയോയും വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ ഗായത്രി തന്റെ സിനിമാസ്വപ്നങ്ങളെ കുറിച്ച് പറയുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയില്‍ വന്നതിനു ശേഷം ഒരുപാട് പ്രേമ അഭ്യര്‍ത്ഥനകള്‍ ഉണ്ടായെങ്കിലും തനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളത് പ്രണവ് മോഹന്‍ലാലിനോട് മാത്രമാണ്. ഒരുപാട് പേര്‍ ഇഷ്ടം പറഞ്ഞിട്ടുണ്ടെങ്കിലും തന്റെ മനസ്സില്‍ പ്രണവ് മോഹന്‍ലാല്‍ മാത്രമാണുള്ളത്. പ്രണവിന് ഇക്കാര്യങ്ങളൊന്നും അറിയില്ല പ്രണവ് എന്നെക്കാളും ഒരുപാട് മുകളില്‍ നില്‍ക്കുന്ന ആളാണ്. എന്റെ സിനിമകളൊക്കെ ഇറങ്ങി, പ്രണവിന്റെ ലെവലില്‍ എത്തുമ്പോള്‍ അറിയണം എന്നായിരുന്നു ആഗ്രഹം എന്നാണ് ഗായത്രി പറയുന്നത്.

ഗായത്രിയുടെ ഈ വീഡിയോയും വൈറലായി മാറിയതോടെ താരത്തിനെതിരെ ട്രോളുകളും എത്തിയിരുന്നു. ചേച്ചിയ്ക്ക് എയറില്‍ നിന്ന് താഴെ ഇറങ്ങാന്‍ താത്പര്യമില്ലേ…, മോഹന്‍ലാലിന്റെ മരുമോള്‍, എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്നു തുടങ്ങി ട്രോളുകളുടെ പെരുമഴയാണ് ഗായത്രിയ്ക്ക്. മാത്രമല്ല, തനിക്കൊരു രാജകുമാരിയുടെ റോള്‍ ചെയ്യണം എന്നുണ്ട് എന്നും ഗായത്രി പറഞ്ഞിരുന്നു. സാധാ മിഡില്‍ ക്ലാസ് പെണ്‍കുട്ടി അവളുടെ സ്വന്തം പ്രയത്‌നം കൊണ്ട് ലോകത്തിനു തന്നെ പ്രചോദനമായി മാറുന്ന കഥാപാത്രം ചെയ്യണം എന്നുണ്ട്. പ്രോസ്റ്റിറ്റിയൂട്ടിന്റെ റോള്‍ ചെയ്യണം എന്നുണ്ട്, കുറച്ച് അടിച്ചുപൊളിച്ച് നടക്കുന്ന ഫ്രീക്കത്തി റോള്‍ ചെയ്യണം എന്നുമുണ്ട് എന്നും ഗായത്രി പറഞ്ഞിരുന്നു.

അതേസമയം കുറച്ച് നാളുകള്‍ക്ക് മുമ്പ് ഗായത്രി സുരേഷും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റു വാഹനങ്ങളില്‍ ഇടിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാര്‍ തടഞ്ഞു വച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഗായത്രിയുടെ സുഹൃത്താണ് കാര്‍ ഓടിച്ചിരുന്നത്. തങ്ങളുടെ കാര്‍ വളഞ്ഞവരോട് ഗായത്രി മാപ്പ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നാട്ടുകാര്‍ കാര്‍ വളഞ്ഞതോടെ ഗായത്രി കാറില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. എന്നാല്‍ കാര്‍ ഓടിച്ചിരുന്നയാള്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളോട് തട്ടികയറുന്നതും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാനാകും. ഇതേ തുടര്‍ന്നാണ് നടി ക്ഷമാപണം നടത്തിയത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിരവധി വാഹനങ്ങളിലാണ് ഇടിച്ചതെന്നും ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്നുമൊക്കെ നാട്ടുകാര്‍ വീഡിയോയില്‍ പറയുന്നുമുണ്ട്. നീ നടിയല്ലേടി, സിനിമാ നടി എന്ന് പറഞ്ഞു കൊണ്ട് നാട്ടുകാര്‍ ചോദിക്കുന്ന വീഡിയോയാണ് എത്തിയിരിക്കുന്നത്. ആളുകള്‍ പേര് ചോദിച്ചതോടെ ജിഷിന്‍ എന്നാണ് ഇയാള്‍ പേര് പറഞ്ഞത്. ഈ വീഡിയോ ആണ് ആദ്യം വൈറലായി മാറിയത്.

മലയാളിത്തം തുളുമ്പുന്ന മുഖവും സംസാരത്തിലെ തൃശ്ശൂര്‍ സ്ലാങ്ങുമാണ് ഗായത്രിയെ താരമാക്കിയത്. ഒരേമുഖമായിരുന്നു ഗായത്രിയുടെ രണ്ടാമത്തെ ചിത്രം. ഇതിന് മുമ്പ് കരിക്കുന്നം സിക്സിലെ അതിഥി വേഷത്തിലും എത്തി. മൂന്നാമത്തെ ചിത്രം ഒരു മെക്സിക്കന്‍ അപരാത വലിയ വിജയമാതോടെ ഗായത്രിയും താരമായി മാറി. പിന്നീട് സഖാവ്, കല വിപ്ലവം പ്രണയം, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. തമിഴിലും തെലുങ്കിലും ചുവടുറപ്പിക്കാന്‍ തുടങ്ങുകയാണ് ഗായത്രി. കുഞ്ചാക്കോ ബോബന്റെ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയായിരുന്നു ഗായത്രിയുടെ സിനിമാ അരങ്ങേറ്റം. ചില്‍ഡ്രന്‍സ് പാര്‍ക്കാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഫോര്‍ജി, ലവര്‍, ഉത്തമി തുടങ്ങി നിരവധി സിനിമകളാണ് ഗായത്രിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.

More in Malayalam

Trending

Recent

To Top