Connect with us

ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഐശ്വര്യ റായ് ബച്ചന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു…!, ആദ്യം റിപ്പോര്‍ട്ട് ചെയ്തത് പാക് മാധ്യമം, ആരാധകരെ പിടിച്ചുലച്ച് വാര്‍ത്ത; സത്യാവസ്ഥ!

Malayalam

ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഐശ്വര്യ റായ് ബച്ചന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു…!, ആദ്യം റിപ്പോര്‍ട്ട് ചെയ്തത് പാക് മാധ്യമം, ആരാധകരെ പിടിച്ചുലച്ച് വാര്‍ത്ത; സത്യാവസ്ഥ!

ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഐശ്വര്യ റായ് ബച്ചന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു…!, ആദ്യം റിപ്പോര്‍ട്ട് ചെയ്തത് പാക് മാധ്യമം, ആരാധകരെ പിടിച്ചുലച്ച് വാര്‍ത്ത; സത്യാവസ്ഥ!

സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരത്തിന്റെ 48-ാം ജന്മദിനമായിരുന്നു ഇന്ന്. തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ ക്യമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. മോഹന്‍ലാലിനൊപ്പം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു.

ലോകമെമ്പാടും ഐശ്വര്യ റായിക്ക് ആരാദകരുണ്ടെന്ന് പറഞ്ഞാല്‍ അതിന് എതിരഭിപ്രായം ഒന്നും തന്നെയില്ല. ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കാലം ഇത്രയായിട്ടും ഐശ്വര്യയോടുള്ള ആരാധകരുടെ സ്നേഹത്തിന് യാതൊരു കുറവും വന്നിട്ടില്ല. തന്റെ താരപദവി മറ്റാര്‍ക്കും കൈമാറാതെ അരങ്ങ് വാഴുകയാണ് ഐശ്വര്യ റായ് ബച്ചന്‍ എന്ന സൂപ്പര്‍ നായിക. ഇന്നും ഐശ്വര്യയോളം ആരാധകരെ സമ്പാദിച്ച, അത്രത്തോളം സ്വാധീനിച്ച മറ്റൊരു നായിക ബോളിവുഡിലില്ലെന്ന് തന്നെ പറയാം.

അതുകൊണ്ട് തന്നെ ഐശ്വര്യയെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും വലിയ തോതില്‍ ചര്‍ച്ചയായി മാറാറുണ്ട്. അങ്ങനെയിരിക്കെ ഐശ്വര്യ റായ് ആത്മഹത്യ ചെയ്തുവെന്ന് വാര്‍ത്ത വന്നാലോ? ആരാധകരെയാകെ പിടിച്ചുലച്ചതായിരുന്നു ആ വ്യാജ വാര്‍ത്ത. സംഭവം നടക്കുന്നത് 2016 ലാണ്. ഐശ്വര്യ റായ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു ആരാധകരെയാകെ വേദനിപ്പിച്ച ആ വാര്‍ത്ത. പാക് മാധ്യമമായിരുന്നു ആരാധകരെ ഞെട്ടിച്ചുകളഞ്ഞ ആ വ്യാജ വാര്‍ത്തയുടെ പിന്നില്‍. ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഐശ്വര്യ റായ് ബച്ചന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു വാര്‍ത്ത. യേ ദില്‍ ഹേ മുഷ്ഖില്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ നിന്നുമുള്ള ഐശ്വര്യയുടേയും രണ്‍ബീറിന്റേയും ചിത്രവും വാര്‍ത്തയോടൊപ്പം നല്‍കിയിരുന്നു.

തീര്‍ന്നില്ല, ഐശ്വര്യയെ ചികിത്സിച്ച ഡോക്ടറുടേതെന്ന തരത്തില്‍ ഒരു വ്യാജ പ്രതികരണവും വാര്‍ത്തയുടെ ഭാഗമായിരുന്നു. എന്നെ മരിക്കാന്‍ വിടൂ, ഇതുപോലെ പരിതാപകരമായൊരു ജീവിതം ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നത് ആണെന്ന് ഐശ്വര്യ തന്നോട് പറഞ്ഞുവെന്ന് ഡോക്ടര്‍ പറഞ്ഞതായായിരുന്നു റിപ്പോര്‍ട്ട്. ഐശ്വര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ വീട്ടിലേക്ക് ബച്ചന്‍ കുടുംബമാണ് തന്നെ വിളിച്ചതെന്നും ഡോക്ടര്‍ പറഞ്ഞതായി ഉണ്ടായിരുന്നു റിപ്പോര്‍ട്ടില്‍. ഐശ്വര്യയെ ആശുപത്രിയില്‍ കൊണ്ടു പോയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

വാര്‍ത്ത പുറത്ത് വരുമ്പോള്‍ പക്ഷെ ഇതൊന്നും അറിയാതെ തന്റെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനൊപ്പം മനീഷ് മത്ഹോത്രയുടെ പാര്‍ട്ടിയില്‍ പങ്കെടക്കുകയായിരുന്നു ഐശ്വര്യ. പുലര്‍ച്ചെ രണ്ട് മണിവരെ ഐശ്വര്യയും ബച്ചനും അവിടെയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്. യേ ദില്‍ ഹേ മുഷ്ഖിന്റെ റിലീസിന് പിന്നാലെയായിരുന്നു സംഭവം. ചിത്രത്തിലെ ഐശ്വര്യയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.

ഐശ്വര്യ തന്റെ 48-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഐശ്വര്യ ഇന്ന്. സോഷ്യല്‍ മീഡിയയും ആരാധകരും താരത്തിന് ആശംസകളുമായി എത്തുകയാണ്. ലോകമെമ്പാടും ആരാധകരുള്ള ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ഫന്നേ ഖാന്‍ ആണ്. 2018 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരാന്‍ തയ്യാറെടുക്കുകയാണ് ഐശ്വര്യ റായ് ബച്ചന്‍. മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്.

വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ജയം രവി, കാര്‍ത്തി, വിക്രം, ജയറാം, തൃഷ, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോകളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരത്തിന്റെ വന്‍ തിരിച്ചുവരവാകും ചിത്രമെന്നാണ് ആരാധകര്‍ പറയുന്നത്.

More in Malayalam

Trending

Recent

To Top