Connect with us

ബാഹുബലിയെയും കട്ടപ്പയെയും മാത്രം അറിഞ്ഞാൽ പോരല്ലോ, ബാഹുബലിയിലെ ശിവകാമി എങ്ങനെയാണ് രാജ്ഞിയായത് എന്നുകൂടി അറിയേണ്ടേ?; ശിവകാമിയുടെ യൗവനകാലം അവതരിപ്പിക്കാന്‍ ഗോദ താരം വാമിഖ ഗബ്ബി ഒരുങ്ങുന്നു !

Malayalam

ബാഹുബലിയെയും കട്ടപ്പയെയും മാത്രം അറിഞ്ഞാൽ പോരല്ലോ, ബാഹുബലിയിലെ ശിവകാമി എങ്ങനെയാണ് രാജ്ഞിയായത് എന്നുകൂടി അറിയേണ്ടേ?; ശിവകാമിയുടെ യൗവനകാലം അവതരിപ്പിക്കാന്‍ ഗോദ താരം വാമിഖ ഗബ്ബി ഒരുങ്ങുന്നു !

ബാഹുബലിയെയും കട്ടപ്പയെയും മാത്രം അറിഞ്ഞാൽ പോരല്ലോ, ബാഹുബലിയിലെ ശിവകാമി എങ്ങനെയാണ് രാജ്ഞിയായത് എന്നുകൂടി അറിയേണ്ടേ?; ശിവകാമിയുടെ യൗവനകാലം അവതരിപ്പിക്കാന്‍ ഗോദ താരം വാമിഖ ഗബ്ബി ഒരുങ്ങുന്നു !

ആർ എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലി ഇന്നും ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളിൽ ഓളം സൃഷ്ടിക്കുന്നുണ്ട്. ചിത്രത്തില്‍ ബാഹുബലിയുടെയും കട്ടപ്പയുടെയും ഒക്കെ പഴയകാലം പ്രേക്ഷകന് മുന്നില്‍ പറയുന്നുണ്ടെങ്കിലും ശിവകാമി ദേവിയുടെ ജീവിതം അറിയാന്‍ ആളുകള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു.

ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമി. ബുദ്ധിയും ആജ്ഞാശക്തിയുമുള്ള ധീരയായ ശിവകാമിയുടെ കഥാപാത്രത്തെ അതിഗംഭീരമായാണ് രമ്യ കൃഷ്ണൻ അവതരിപ്പിച്ചത്. ശക്തയായ രാജ്ഞിയിലേക്കുള്ള ശിവകാമിയുടെ യാത്രയെ ആസ്പദമാക്കി സീരീസ് ഒരുക്കുന്നതായി 2018യിൽ നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നു.

ശിവഗാമിയുടെ കുട്ടിക്കാലവും യൗവനവും അവതരിപ്പിക്കുന്ന സീരീസിൽ മലയാളിക്ക് ഏറെ പരിചിതയായ പഞ്ചാബി താരം വാമിഖ ഗബ്ബി ആണ് ശിവകാമിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള ചിത്രം ഗോദയിൽ ഗുസ്തി താരമായി വന്ന് മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് വാമിഖ ഗബ്ബി. ‘ഗ്രഹാൻ എന്ന വെബ് സീരീസിലും മികച്ച പ്രകടനമായിരുന്നു വാമിഖ ഗബ്ബി കാഴ്ചവെച്ചത്. ഇംതിയാസ് അലിയുടെ ‘ജബ് വി മെറ്റ്’ എന്ന ചിത്രത്തിലൂടെയാണ് വാമിഖ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

“ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്” എന്ന നെറ്റ്ഫ്ലിക്സ് സീരീസ് “ബാഹുബലി: ദി ബിഗിനിംഗ്”, “ബാഹുബലി: കൺക്ലൂഷൻ” എന്നിവയുടെ പ്രിക്വൽ ആണ്. ആനന്ദ് നീലകണ്ഠന്റെ “ദി റൈസ് ഓഫ് ശിവകാമിയുടെ” പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്. ദേവകട്ടയും പ്രവീൺ സറ്ററും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. രാജമൗലിയും പ്രസാദ് ദേവനിനിയും നെറ്റ്ഫ്ലിസ്ക്സിനൊപ്പം നിർമ്മാണത്തിൽ പങ്കാളികളാകുന്നു.

ആദ്യ സീസണിൽ ഒൻപത് എപ്പിസോഡുകളാണ് ഉള്ളത്. മത്സര ബുദ്ധിയും പ്രതികാര ചിന്തയുമുള്ള ഒരു പെൺകുട്ടിയിൽ നിന്നും ബുദ്ധിമതിയായ രാജ്ഞിയിലേക്കുള്ള ശിവകാമിയുടെ യാത്രയാണ് ആദ്യ സീസണിൽ അവതരിപ്പിക്കുന്നത്. രാഹുൽ ബോസ്, അതുൽ കുൽക്കർണി എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.

200 കോടി ബജറ്റില്‍ ഒരുങ്ങുന്ന സീരീസ് രാജമൗലിയും പ്രസാദ് ദേവനിനിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ദേവകട്ടയും പ്രവീണ്‍ സറ്ററും ചേര്‍ന്നാണ് സീരിസ് സംവിധാനം ചെയ്യുന്നത്.

ബാഹുബലിയുടെ ജനനത്തിനു മുന്‍പുള്ള ശിവകാമിയുടെയും കട്ടപ്പയുടെയും കഥയാണ് സീരിസ് പറയുന്നത്. ഒരു മണിക്കൂര്‍ വീതമുള്ള ഒമ്പത് ഭാഗമായാണ് ഒരു സീസണ്‍. നെറ്റ്ഫ്ളിക്സിന്റെ ഇന്ത്യയില്‍ നിന്നുള്ള രണ്ടാമത്തെ വെബ്ബ് സീരിസാണിത്.

about bahubali

More in Malayalam

Trending

Recent

To Top