Connect with us

‘ഒരു തെറ്റ് പറ്റി.. അതിന്റെ ആഴം മനസിലാക്കി ക്ഷമയും പറഞ്ഞു’, അതൊക്കെ എന്റെ വ്യക്തിജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും ഭാഗമാണെന്ന് ദിയ സന

Malayalam

‘ഒരു തെറ്റ് പറ്റി.. അതിന്റെ ആഴം മനസിലാക്കി ക്ഷമയും പറഞ്ഞു’, അതൊക്കെ എന്റെ വ്യക്തിജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും ഭാഗമാണെന്ന് ദിയ സന

‘ഒരു തെറ്റ് പറ്റി.. അതിന്റെ ആഴം മനസിലാക്കി ക്ഷമയും പറഞ്ഞു’, അതൊക്കെ എന്റെ വ്യക്തിജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും ഭാഗമാണെന്ന് ദിയ സന

ആക്ടിവിസ്റ്റായും ബിഗ്‌ബോസ് താരമായും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദിയ സന. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ ദിവസമാണ് പണം വാങ്ങി കൗണ്‍സിലിംഗ് ചെയ്യാന്‍ ആരംഭിക്കുന്നു എന്ന വിവരം ദിയസന പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദിയ.

ദിയ സനയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം;

ഒരു തെറ്റ് പറ്റി.. അതിന്റെ ആഴം മനസിലാക്കി ക്ഷമയും പറഞ്ഞു.. ഒരുപാട് വലിയ വിഷയങ്ങള്‍ ഉണ്ടായിട്ടും പലരും എന്നെ കുറ്റപ്പെടുത്തുമ്പോഴും ക്ഷമ പറഞ്ഞിട്ടില്ല.. അതൊക്കെ എന്റെ ശരികള്‍ ആയിരുന്നു… പക്ഷെ ഈ വിഷയത്തിലെ ഗൗരവം എന്നെപ്പോലുള്ള ഒരാള്‍ മനസിലാക്കേണ്ടതും ക്ഷമ പറയേണ്ടതും ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കേണ്ടതും ആവശ്യമാണ്…

തുടര്‍ന്നും ആവശ്യമുള്ളവര്‍ക് മോട്ടിവേഷന്‍ കൊടുക്കുകയും ബോധവത്കരണം നടത്തുകയും ഗസ്റ്റ് പ്രോഗ്രാം ചെയ്യുകയും ചെയ്യുന്നതായിരിക്കും, അതൊക്കെ എന്റെ വ്യക്തിജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും ഭാഗമാണ്… ഇതിനുള്ള എന്റെ ക്വാളിഫിക്കേഷന്‍ ലൈഫ് എക്സ്പീരിയന്‍സ് മാത്രമാണ്.. (കുടുംബപ്രശ്നങ്ങള്‍ അല്ല എന്റെ ലൈഫ് എക്സ്പീരിയന്‍സ് ) ഇതൊക്കെ പറയുന്നത് എന്നെ അറിയുകയും മനസിലാക്കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ്…

ഇനിയൊരു ചെറിയ കാര്യത്തിലേക് വരാം… കോഴിക്കോട് പേരാമ്പ്ര ഉള്ള ഒരു ഊള അവന്റെ ഭാര്യയെ എങ്ങനെയൊക്കെ സമൂഹത്തിനു മുന്നില്‍ അവന്റെ പൊളിറ്റിക്സ് പറയാനും ജീവിക്കാനും ഉപയോഗിക്കുന്നുവോ അതുപോലെയാണ് ലോകത്തിലെ സകലമാന പെണ്ണും എന്നൊരു ധാരണ ഉണ്ടാക്കി എന്നെപ്പറ്റി ഫേസ്ബുക്കില്‍ എഴുതുന്നുണ്ട്.. അവന്റെ ആരോപണങ്ങളില്‍ പെട്ടതാണ് തട്ടിപ്പും, വെട്ടിപ്പും, കൂട്ടികൊടുപ്പും, കുട്ടിയെ കൊടുപ്പും, ഉള്‍പ്പെടെ പലതും… ഓരോ ദിവസവും ഉറക്കമുണരുമ്പോ എന്നെ പറ്റി പുതിയ പുതിയ കഥകള്‍ ഞാന്‍ കേള്‍ക്കും.. ഇതൊക്കെ ഒരു വെറും പ്ലാസിക് ആണ് ചെയ്യുന്നത്… ആദ്യഭാര്യയെയും മക്കളെയും ഉപേക്ഷിച് അപ്പൊ കണ്ടവനെ അപ്പ എന്ന് വിളിച്ചു നടക്കുന്ന പ്ലാസ്റ്റിക് എന്ന ഊളക് സംഘപരിവാര്‍ കയ്യിലിരുപ്പുകൊണ്ട് പെട്രോള്‍ പമ്പില്‍ കേറ്റി എമണ്ടനെ എടുത്തിട്ട് ഉരുട്ടുന്ന ഒരു വീഡിയോ കണ്ടു…

ഇതൊക്കെ കൂടെയുള്ള ഭാര്യക്കും വാങ്ങിച്ചു കൊടുക്കുമ്പോള്‍ ഒരു മനസുഖം കിട്ടുന്നത് അയാളെപോലുള്ള ഒരു ഉളുപ്പുമില്ലാത്ത തൊലിക്കട്ടിയുള്ളവരെ കൊണ്ടേ സാധിക്കൂ… എന്നെ എന്തോ ചെയ്യാന്‍ വേണ്ടി ഇറങ്ങിയവര്‍ക് അവരുടെ സ്വന്തം ജീവിതത്തിലെ പരാജയം സംഭവിച്ചിട്ടുള്ളൂ.. അല്ലാതെ നമ്മളൊക്കെ ഇവിടെ കല്ല് പോലെ തലയുയര്‍ത്തി നിവര്‍ന്ന് നിന്ന് ഇപ്പോഴും തെറ്റും ശരിയും തുറന്നു പറയുമ്പോ അഭിമാനമേ ഉള്ളൂ.. പ്ലാസ്റ്റിക് ആളുകളോട് പറയുന്നത് എന്നെ അറിയാം സുഹൃത്തായിരുന്നു എന്നൊക്കെയാണ്.. എന്തിനെന്നാല്‍ അയാള്‍ പറയുന്നതൊക്കെ ആളുകള്‍ വിശ്വസിക്കാന്‍ വേണ്ടി… ഒരുപാട് ആളുകളെ ഫേസ്ബുക്കില്‍ എനിക്കറിയാം ആക്കൂട്ടത്തില്‍ ഒരാള്‍ മാത്രമാണ്…

അത്കൊണ്ട് ഇനി അയാളിടുന്ന പോസ്റ്റും തൂക്കിപിടിച്ചോണ്ട് ആരും വരരുത്.. അയാളുടെ പേരില്‍ കേസ് ഫയല്‍ ചെയ്ത് അയാള്‍ ജാമ്യത്തിലാണ് ഇപ്പൊ.. എന്റെ പേരുപയോഗിച്ച് അയാള്‍ എവിടെയെങ്കിലും എന്തെങ്കിലും അപവാദം പറഞ്ഞാല്‍ അയാളുടെ ജാമ്യം വയലേറ്റ് ആകും.. അത്കൊണ്ടാണ് പേരില്ലാതെ ഈ പ്ലാസ്റ്റിക് പല രീതിയിലും എന്നെ ആക്രമിക്കാനിറങ്ങുന്നത്…

അയാളുടെ പോസ്റ്റും തൂക്കിപ്പിടിച്ചു എന്നോട് സംസാരിക്കാന്‍ വരരുതെന്നു പ്രിയപ്പെട്ട സുഹൃത്തുക്കളോട് അപേക്ഷയുണ്ട്… ഞാനിടുന്ന പോസ്റ്റിനടിയിലും മറ്റും വരുന്ന ഫേക്ക് ഐടികള്‍ ഇടുന്ന സ്‌ക്രീന്‍ ഷോര്‍ട് ഉള്‍പ്പെടെ പ്ലാസ്റ്റിക് ഒറ്റക് നിന്ന് ചെയ്യുന്നതാണ്… അത്തരത്തില്‍ വരുന്ന ഐഡികളും ഞാന്‍ ബ്ലോക്ക് ചെയ്യുന്നതായിരിക്കും… 1വര്‍ഷമാകുന്നു പ്ലാസ്റ്റിക് എന്ന പേര് അവിടെ ഇവിടെയായി കേള്‍ക്കുന്നു.. ഇനി എന്റെ ഫേസ്ബുക്കില്‍ അയാളെ പറ്റി എഴുതാനും അറപ്പുണ്ട്…

പബ്ലിക് സ്റ്റാന്‍ഡ് മാത്രം ആഗ്രഹിച്ച ഒരു മനുഷ്യനും ഒരുപകരവുമില്ലാതെ പല ആളുകളുടെയും കുടുംബത്തെയും ദ്രോഹിച് നടക്കുന്ന ഒരു വ്യക്തിയാണ് .. ആരെന്ത് പ്രതികരിച്ചാലും ആ പറഞ്ഞവരെപ്പറ്റി അവരുടെ കഥകള്‍ അറിയാമെന്നു പറഞ് അവരെ ബ്ലാമെയ്ല്‍ ചെയ്യും.. എന്നിട്ട് അവരുടെ ചുറ്റുപാടുകളെ വെച്ച് ഒരു കള്ള കഥയുണ്ടാക്കും… ഫേസ്ബുക്കില്‍ വിളിച്ച് കൂക്കുമെന്ന് പറയും… ഇത് കാരണം ആരും ഒന്നിനും പോകില്ല.. അയാള്‍ക് സാരമായ എന്തോ പ്രശ്നമുണ്ടെന്നു പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് അത്തരത്തില്‍ അയാളോട് സ്നേഹമുള്ള സുഹൃത്തുക്കള്‍ എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്..

Continue Reading
You may also like...

More in Malayalam

Trending

Recent

To Top