Connect with us

ഷൂട്ടിംഗിനിടെ വിശാലിന് വീണ്ടും പരിക്കേറ്റു; ചികിത്സയ്ക്കായി കേരളത്തിലേയ്ക്ക്

Malayalam

ഷൂട്ടിംഗിനിടെ വിശാലിന് വീണ്ടും പരിക്കേറ്റു; ചികിത്സയ്ക്കായി കേരളത്തിലേയ്ക്ക്

ഷൂട്ടിംഗിനിടെ വിശാലിന് വീണ്ടും പരിക്കേറ്റു; ചികിത്സയ്ക്കായി കേരളത്തിലേയ്ക്ക്

ലാത്തി എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ വിശാലിന് പരിക്കേറ്റു. വിശാല്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സംഘട്ടന രംഗത്തിനിടയില്‍ ആര്‍ട്ട് വിഭാഗം ഒരുക്കിയിരുന്ന സെറ്റിലേക്ക് വിശാല്‍ ചാടുകയും തുടര്‍ന്ന് പരിക്ക് ഏല്‍ക്കുകയുമായിരുന്നു.

മള്‍ട്ടിപ്പിള്‍ ഹെയര്‍ലൈന്‍ ഫ്രാക്ചറിനെ തുടര്‍ന്ന് താരം ചികിത്സയ്ക്കായി കേരളത്തിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്നാഴ്ചത്തെ വിശ്രമത്തിന് ശേഷം സിനിമയിലേക്ക് ജോയിന്‍ ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നതായും വിശാല്‍ അറിയിച്ചു.

നേരത്തെ വീരമേ വാഗൈ സൂടും എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിലും സമാനമായി വിശാലിന് പരുക്കേറ്റിരുന്നു. ലാത്തിയില്‍ ഒരു പൊലീസുകാരനായാണ് വിശാല്‍ എത്തുന്നത്. എ വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുനൈന ആണ് നായിക.

പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. രമണയും നന്ദയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. എം ബാലസുബ്രമഹ്ണ്യം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം സാം സി എസ്.

More in Malayalam

Trending

Recent

To Top