Connect with us

നായികയാകാന്‍ ക്ഷണിച്ചുവെങ്കിലും വന്നില്ല, അഭിനയിക്കാതിരിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതുകൊണ്ട് കൂടുതല്‍ ചോദിക്കാന്‍ പോയില്ല. ആരെയും നിര്‍ബന്ധിച്ചു അഭിനയിപ്പിക്കാന്‍ കഴിയില്ലല്ലോ’; ലിജോ മോളെക്കുറിച്ച് പറഞ്ഞ് ധര്‍മജന്‍ ബോള്‍ഗാട്ടി

Malayalam

നായികയാകാന്‍ ക്ഷണിച്ചുവെങ്കിലും വന്നില്ല, അഭിനയിക്കാതിരിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതുകൊണ്ട് കൂടുതല്‍ ചോദിക്കാന്‍ പോയില്ല. ആരെയും നിര്‍ബന്ധിച്ചു അഭിനയിപ്പിക്കാന്‍ കഴിയില്ലല്ലോ’; ലിജോ മോളെക്കുറിച്ച് പറഞ്ഞ് ധര്‍മജന്‍ ബോള്‍ഗാട്ടി

നായികയാകാന്‍ ക്ഷണിച്ചുവെങ്കിലും വന്നില്ല, അഭിനയിക്കാതിരിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതുകൊണ്ട് കൂടുതല്‍ ചോദിക്കാന്‍ പോയില്ല. ആരെയും നിര്‍ബന്ധിച്ചു അഭിനയിപ്പിക്കാന്‍ കഴിയില്ലല്ലോ’; ലിജോ മോളെക്കുറിച്ച് പറഞ്ഞ് ധര്‍മജന്‍ ബോള്‍ഗാട്ടി

മലയാള സിനിമാ പ്രേക്ഷകര്‍ക്കും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതനായ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. വര്‍ഷങ്ങളായി സിനിമയിലൂടേയും സ്റ്റേജ് ഷോകളിലൂടേയും ഹാസ്യപരിപാടികളിലൂടേയുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് താരം. സ്റ്റേജ് ഷോകളിലൂടെ വളര്‍ന്നു വന്ന ധര്‍മജന്‍ ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചിട്ടുണ്ട്. ധര്‍മജന്റെ കരയറിലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായെത്തിയ സിനിമയില്‍ വിഷ്ണുവിന്റെ സുഹൃത്തായി ഒരു മുഴിനീള കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

ഇപ്പോഴിതാ കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ അഭിനയിച്ച ലിജോ മോളെക്കുറിച്ചുള്ള ധര്‍മജന്റെ വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തില്‍ ധര്‍മജന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതേസമയം സംവിധായകന്‍ നാദിര്‍ഷയെക്കുറിച്ചും നടി പ്രയാഗ മാര്‍ട്ടിനെക്കുറിച്ചുമെല്ലാം ധര്‍മജന്‍ തുറന്ന് പറയുന്നുണ്ട്.

കട്ടപ്പനയിലെ ഋതിക് റോഷന്‍’ എന്ന ചിത്രമാണ് എനിക്ക് വലിയ വഴിത്തിരിവ് നല്‍കിയത്. നാദിര്‍ഷക്കയാണ് അതിനുള്ള അവസരം നല്‍കിയത്. എന്നെ തമിഴിലും കൊണ്ടുപോയി അഭിനയിപ്പിച്ചുവെന്നും ധര്‍മജന്‍ പറയുന്നു. അവിടുത്തെ ഏറ്റവും വലിയ രസകരമായ കാര്യം എനിക്ക് നാദിര്‍ഷക്കയ്ക്കും മാത്രമേ അവിടെ തമിഴ് അറിയാതെ ഉണ്ടായിരുന്നുള്ളൂവെന്നാണെന്നും താരം പറയുന്നു. പിന്നെ ആ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അതില്‍ അഭിനയിച്ച രണ്ടു നായികമാരെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ലെന്നാണ് താരം പറയുന്നത്.

പ്രയാഗ മാര്‍ട്ടിന്‍ എന്ത് വില കൊടുത്തും തന്റെ മുഖ സൗന്ദര്യം സംരക്ഷിച്ചു നിര്‍ത്തുന്ന ആളാണെന്നാണ് ധര്‍മജന്‍ പറയുന്നത്.അതിനു വേണ്ടി എന്ത് ത്യാഗവും സഹിക്കും. ലിജോ മോള്‍ സ്വാഭാവികമായി അഭിനയിക്കുന്ന നല്ല ഒരു നടിയാണ്. പക്ഷേ ആ സമയത്ത് ആ കുട്ടി സിനിമയില്‍ അത്ര സജീവമല്ലാതെ മാറി നിന്നു. കാരണം എന്താണെന്ന് അറിയില്ലെന്നാണ് താരം പറയുന്നത്.

‘നിത്യഹരിത നായകന്‍’ എന്ന എന്റെ സിനിമയിലേയ്ക്ക് ഞാന്‍ നായികയാകാന്‍ വിളിച്ചതാണ് പക്ഷേ വന്നില്ല. അഭിനയിക്കാതിരിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതുകൊണ്ട് കൂടുതല്‍ ചോദിക്കാന്‍ പോയില്ല. ആരെയും നിര്‍ബന്ധിച്ചു അഭിനയിപ്പിക്കാന്‍ കഴിയില്ലല്ലോ’എന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ക്കുന്നു.

പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെയാണ് ധര്‍മജന്‍ മലയാള സിനിമയില്‍ ശ്രദ്ധ നേടുന്നത്. പിന്നീട് മലയാളത്തിലെ സജീവ സാന്നിധ്യവും ഹിറ്റുകളിലെ അവിഭാജ്യ ഘടകവുമായി വളരുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തിലേക്കും എത്തി. എന്നാല്‍ ബാലുശ്ശേരി മണ്ഡലത്തില്‍ മത്സരിച്ച ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്ക് വിജയം കൈവരിക്കാന്‍ സാധിച്ചില്ല.

എന്നാല്‍ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സോഷ്യല്‍മീഡിയയില്‍ നിരന്തരം ട്രോളുകളും പരിഹാസങ്ങളും നേരിടേണ്ടതായും വന്നിട്ടുണ്ട്. താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണവുമാണ് നടന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇങ്ങനെ കുറച്ച് നാളുകള്‍ക്ക് മുമ്പ് താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തിന് വന്ന കമന്റുകള്‍ക്ക് താരം കൊടുത്ത മറുപടികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഗുഡ് മോണിങ് എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രമാണ് ധര്‍മജന്‍ പങ്കുവച്ചത്. ഉടനെ പരിഹാസ കമന്റുകളും എത്തി . ‘മുഖത്തു നോക്കുമ്പോള്‍ അറിയാം ഇന്നലെ കഴിച്ചതിന്റെ പിടുത്തം മാറിയിട്ടില്ല’, എന്നായിരുന്നു ഒരു വിമര്‍ശകന്‍ കുറിച്ചത്. ‘താഴ്ത്തിക്കെട്ടരുത്, ഞാന്‍ ഒരു പാവമല്ലേ’ എന്നായിരുന്നു ധര്‍മജന്റെ മറുപടി. മറ്റ് കമന്റുകള്‍ക്കും താരം മറുപടി നല്‍കുന്നുണ്ട്. ‘ബാലുശ്ശേരിയില്‍ എന്തുണ്ട്’ എന്ന കമന്റിന് ‘തോറ്റു’ എന്നാണ് താരത്തിന്റെ മറുപടി. തോറ്റ എംഎല്‍എ എന്ന കമന്റുകളോടും താരം പ്രതികരിക്കുന്നുണ്ട്. നിരവധിപേര്‍ താരത്തെ പിന്തുണച്ചും രംഗത്തുവരുന്നുണ്ട്.

More in Malayalam

Trending

Recent

To Top