Connect with us

‘ഇപ്പോള്‍ ആകാശലോകത്തിരുന്ന് സുബിയുടെ തമാശ കേട്ട് അമ്മ ചിരിക്കുന്നുണ്ടാകും’; അമ്മയുടെയും സുബിയുടെയും വേര്‍പാടിനെ കുറിച്ച് ധര്‍മജന്‍ ബോള്‍ഗാട്ടി

News

‘ഇപ്പോള്‍ ആകാശലോകത്തിരുന്ന് സുബിയുടെ തമാശ കേട്ട് അമ്മ ചിരിക്കുന്നുണ്ടാകും’; അമ്മയുടെയും സുബിയുടെയും വേര്‍പാടിനെ കുറിച്ച് ധര്‍മജന്‍ ബോള്‍ഗാട്ടി

‘ഇപ്പോള്‍ ആകാശലോകത്തിരുന്ന് സുബിയുടെ തമാശ കേട്ട് അമ്മ ചിരിക്കുന്നുണ്ടാകും’; അമ്മയുടെയും സുബിയുടെയും വേര്‍പാടിനെ കുറിച്ച് ധര്‍മജന്‍ ബോള്‍ഗാട്ടി

മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു സുബി സുരേഷിന്റേത്. മിമിക്രി വേദികളിലൂടെ സിനിമയിലും ടെവിഷനലിലുമെല്ലാമെത്തിയ താരമായിരുന്നു സുബി സുരേഷ്. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു സുബിയുടെ മരണം. മിമിക്രി ലോകത്ത് നിന്നും സുബിയെ അവസാനമായി കാണാന്‍ ഒരുപാട് പേരായിരുന്നു എത്തിയത്. എല്ലാവരേയും ഒരുപോലെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത മരണമായിരുന്നു സുബി.

തങ്ങളെ എന്നും ചിരിപ്പിച്ച കൂട്ടുകാരിയുടെ വേര്‍പാടില്‍ കേരളക്കരയും വിങ്ങുകയായിരുന്നു. സുബി സുരേഷിന്റെ മരണ വാര്‍ത്ത അറിഞ്ഞതു മുതല്‍ ആശുപത്രിയിലും വീട്ടിലും അന്ത്യ ചടങ്ങിലും എല്ലാം സജീവമായി നിന്നിട്ടുള്ള ആളാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. സുബിയ്‌ക്കൊപ്പം സിനിമാല മുതല്‍ ഒട്ടേറെ ഷോകള്‍ ചെയ്തിട്ടുണ്ട്. ഉറ്റ കൂട്ടുകാരിയുടെ വേര്‍പാടിന് പിന്നാലെയാണ് ധര്‍മജന് അമ്മയെയും നഷ്ടപ്പെട്ടത്.

ധര്‍മ്മജന്റെ ജീവതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ച രാത്രികളിലൊന്നാകും അതെന്നുറപ്പാണ്. ഇപ്പോഴിതാ അമ്മയുടെ മരണത്തെക്കുറിച്ചും സുബിയെക്കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് ധര്‍മ്മജന്‍. ഒരു മാഗസീനില്‍ എഴുതിയ കുറിപ്പിലൂടെയായിരുന്നു ധര്‍മ്മജന്‍ മനസ് തുറന്നത്. സുബിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിനിടെയാണ് താരം അമ്മയുടെ മരണ വാര്‍ത്ത അറിഞ്ഞതിനെക്കുറിച്ച് സംസാരിക്കുന്നത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

23 വര്‍ഷം മുമ്പ് സ്‌കിറ്റില്‍ ഞാന്‍ അമ്മയും സുബി മകളുമായി വേഷമിട്ടു. അന്നാണ് അവളെ പരിചയപ്പെടുന്നത്. ഏത് ചന്തയ്ക്കും പോകുന്നവള്‍ എന്നാണ് ഞാന്‍ സുബിയെ വിളിച്ചിരുന്നത്. എല്ലാ പ്രോഗ്രാമും പിടിക്കും. ഒരു തരം ഭ്രാന്തമായ ആവേശം. അപാര ഓര്‍മ്മ ശക്തിയാണ് സുബിയ്ക്ക്. ഫ്‌ളൈറ്റിലോ കാറിലോ വച്ച് പറഞ്ഞു കൊടുത്താല്‍ പോലും സ്‌കിറ്റിന്റെ ഓരോ ഡീറ്റെയ്‌ലും ഓര്‍ത്തിരിക്കും.

പ്രോപ്പര്‍ട്ടികളും വിഗ്ഗുമൊക്കെ ഞങ്ങള്‍ മറക്കും. ഇതു പിന്നെ ആരെടുക്കുമെടാ എന്ന് ചോദിച്ച് അവള്‍ പിന്നാലെ എത്തും. പെണ്‍കുട്ടി എന്ന നിലയില്‍ ആണുങ്ങളുടെ ഗ്രൂപ്പില്‍ നിന്നും സുബിയെ മാറ്റി നിര്‍ത്തേണ്ടതാണ്. പക്ഷെ കൗണ്ടര്‍ അടിച്ച് ഗ്രൂപ്പിനെ ചില്ലാക്കാന്‍ സുബി കഴിഞ്ഞേ ആളുള്ളൂ. പ്രോഗ്രാമുകള്‍ക്കായി ഞങ്ങള്‍ പോകാത്ത വിദേശ രാജ്യങ്ങളില്ല. അമേരിക്ക സുബിയ്ക്ക് മാതൃരാജ്യം പോലെയാണ്.

ധര്‍മ്മൂ നമുക്ക് ഫിലോയിലൊന്നു പോകേണ്ടേ എന്നൊക്കെ ചോദിച്ച് ഇടയ്ക്ക് വരും. ഫിലാഡല്‍ഫിയ ആണ് ഉദ്ദേശിച്ചത്. സുബിയുടെ യൂട്യൂബ് ചാനലിലെ ആദ്യ വീഡിയോ എന്റെ വീട്ടിലായിരുന്നു. സില്‍വര്‍ പ്ലേ ബട്ടണ്‍ അണ്‍ബോക്‌സ് ചെയ്തതും എന്റെ വീട്ടില്‍ വച്ചാണ്. ഞാന്‍ ഐശ്വര്യമാണെന്ന് അവളിലൂടെ കേട്ടറിഞ്ഞ് ആളുകള്‍ ലോട്ടറി എടുക്കാന്‍ വരെ എന്നോട് പണം ചോദിച്ചു തുടങ്ങി എന്നും അദ്ദേഹം പറഞ്ഞു.

പിന്നാലെയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി തന്റെ അമ്മയുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്നത്. സുബിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് തന്നെ തേടി വീട്ടില്‍ നിന്നും വിളിയെത്തുന്നതെന്നാണ് ധര്‍മ്മജന്‍ പറയുന്നത്. അമ്മയ്ക്ക് ശ്വാസം മുട്ടല്‍ കൂടുതലാണന്നായിരുന്നു പറഞ്ഞത്. സുബിയുടെ ചടങ്ങുകള്‍ കഴിഞ്ഞ് വൈകിട്ട് പ്രോഗ്രാമുണ്ടായിരുന്നുവെന്നാണ് ധര്‍മ്മജന്‍ പറയുന്നത്.

നാദിര്‍ഷയുടെ നേതൃത്വത്തിലുള്ള പരിപാടിയിലായിരുന്നു ധര്‍മ്മജന് സ്‌കിറ്റ് ചെയ്യാനുണ്ടായിരുന്നത്. സ്‌കിറ്റിനായി ഒരുങ്ങുന്നതിനിടെ ധര്‍മ്മജനെ തേടി വീട്ടില്‍ നിന്നും വീണ്ടും ഫോണ്‍ വിളി വന്നു. അമ്മ പോയി എന്നായിരുന്നു പറഞ്ഞത്. അപ്പോഴേക്കും പരിപാടി തുടങ്ങാറായിരുന്നുവെന്നും എന്ത് ചെയ്യണമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും താരം പറയുന്നു.

എന്നാല്‍ എല്ലാവരും ചേര്‍ന്ന് താരത്തെ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും വീട്ടിലേക്ക് അയക്കുകയുമായിരുന്നു. അമ്മയുടേയും പ്രിയപ്പെട്ട കൂട്ടുകാരിയുടേയും മരണത്തെക്കുറിച്ചുള്ള ധര്‍മ്മജന്റെ വാക്കുകള്‍ ആരുടേയും ഹൃദയത്തില്‍ കൊള്ളുന്നതാണ്. ‘ഇപ്പോള്‍ ആകാശലോകത്തിരുന്ന് സുബിയുടെ തമാശ കേട്ട് അമ്മ ചിരിക്കുന്നുണ്ടാകും’ എന്നാണ് ധര്‍മ്മജന്‍ പറയുന്നത്.

മിമിക്രി വേദിയില്‍ നിന്നുമാണ് ധര്‍മ്മജന്‍ സിനിമയിലെത്തുന്നത്. പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ധര്‍മ്മജന്‍. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ധര്‍മ്മജന്‍. ഇപ്പോഴിതാ അഭിനയത്തിന് പുറമെ സിനിമയുടെ മറ്റ് മേഖലകളിലേക്കും ചുവടുവെക്കുകയാണ് ധര്‍മ്മജന്‍.

More in News

Trending