Connect with us

വിവാഹ ശേഷം രോഹിത് ആദ്യമായി എലീനയ്ക്ക് നല്‍കിയ സമ്മാനം കണ്ട് കണ്ണ് തള്ളി ആരാധകര്‍; സര്‍പ്രൈസുകള്‍ തരാന്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്നത് രോഹിതാണ് എന്ന് എലീന

Malayalam

വിവാഹ ശേഷം രോഹിത് ആദ്യമായി എലീനയ്ക്ക് നല്‍കിയ സമ്മാനം കണ്ട് കണ്ണ് തള്ളി ആരാധകര്‍; സര്‍പ്രൈസുകള്‍ തരാന്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്നത് രോഹിതാണ് എന്ന് എലീന

വിവാഹ ശേഷം രോഹിത് ആദ്യമായി എലീനയ്ക്ക് നല്‍കിയ സമ്മാനം കണ്ട് കണ്ണ് തള്ളി ആരാധകര്‍; സര്‍പ്രൈസുകള്‍ തരാന്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്നത് രോഹിതാണ് എന്ന് എലീന

നടിയായും അവതാരകയായും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എലീന പടിക്കല്‍. ബിഗ് ബോസ് മലയാളം സീസണ്‍ 2 ലെ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് താരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത്. മികച്ച മത്സാര്‍ത്ഥികളില്‍ ഒരാളായി സീസണ്‍ 2 അവസാനിപ്പിക്കും വരെ താരം ഷോയില്‍ ഉണ്ടായിരുന്നു. ഷോയില്‍ പങ്കെടുക്കവെയാണ് തന്റെ പ്രണയത്തെ കുറിച്ച് താരം തുറന്ന് പറയുന്നത്. പിന്നാലെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെയും ബന്ധുക്കളുടെയും അനുഗ്രഹാശിസ്വകളോടെ എലീന രോഹിത്തിന് സ്വന്തമാകുകയും ചെയ്തു.

ഇപ്പോഴിതാ വിവാഹ ശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ച് പറയുകയാണ് എലീന പടിക്കല്‍ ഇപ്പോള്‍. സര്‍പ്രൈസുകള്‍ തരാന്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്നത് രോഹിതാണ് എന്ന് പറയുകയാണ് എലീന പടിക്കല്‍. വിവാഹശേഷം നല്‍കിയ അഭിമുഖത്തിലാണ് എലീന ഇക്കാര്യം പറയുന്നത്. നല്ലൊരു ലിസണര്‍ ആണ് രോഹിത് എന്നും തന്റെ എന്ത് ആഗ്രഹവും സാധിച്ചു തരുന്ന വ്യക്തിയാണ് കക്ഷിയെന്നും എലീന പറയുന്നു.

വിവാഹം കഴിഞ്ഞു രണ്ടാം ദിവസം രോഹിത് പുറത്തു പോയെന്നും തിരികെ എത്തിയപ്പോള്‍ വലിയൊരു സര്‍പ്രൈസ് രോഹിത് നല്‍കിയതായും എലീന പറയുന്നു. ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന 12 പ്രൊ മാക്സാണ് എലീനക്ക് വേണ്ടി രോഹിത് സമ്മാനം നല്കിയിരിക്കുന്നത്. എലീന സര്‍പ്രൈസ് നല്‍കുന്നതില്‍ വീക്കാണ് എന്നും രോഹിത് പറയുമ്പോള്‍ കുട്ടികള്‍ വേണമെന്ന് ആര്‍ക്കാണ് കൂടുതല്‍ ആഗ്രഹമെന്ന ചോദ്യത്തിന് കുട്ടികളോ ഞങ്ങള്‍ക്കറിയില്ലല്ലോ, ഞങ്ങള്‍ കിഡ്‌സ് ആയിട്ട് ഇരിക്കുമ്പോള്‍ എങ്ങനെ കുട്ടികള്‍ എന്ന മറുപടിയാണ് എലീന നല്‍കിയത്. എന്നാല്‍ രണ്ടു മൂന്നു വര്‍ഷത്തേയ്ക്ക് കുഞ്ഞുങ്ങള്‍ എന്ത ചിന്ത രണ്ടാള്‍ക്കും ഉണ്ടാകില്ലെന്നും ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നുണ്ട്.

യാത്രകളേറെ ഇഷ്ടപ്പെടുന്ന രോഹിത്തും എലീനയും വിവാഹ ശേഷം ആദ്യം പോയത് പോണ്ടിച്ചേരിയിലേക്കായിരുന്നു. സ്വന്തമായി ഡ്രൈവ് ചെയ്ത് പോവാനാണ് ഇഷ്ടമെന്ന് പറഞ്ഞ എലീനയായിരുന്നു ആദ്യം കാര്‍ ഡ്രൈവ് ചെയ്തത്. എലീനയുടെ ഡ്രൈവിനിടയിലെ രസകരമായ വീഡിയോ പങ്കുവെച്ച് രോഹിത് എത്തിയിരുന്നു. മുന്‍പ് രോഹിത്തിനൊപ്പം പോണ്ടിച്ചേരിയിലേയ്ക്ക് പോവാനായി ശ്രമിച്ചെങ്കിലും ആ യാത്ര പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. ഹൈദരാബാദില്‍ സെമിനാറിനായി പോവുകയാണെന്നായിരുന്നു അന്ന് പറഞ്ഞത്. ഫോണ്‍ ഓഫായതോടെയായിരുന്നു അമ്മയ്ക്ക് കാര്യം മനസ്സിലായത്. തിരിച്ച് വീട്ടിലേയ്ക്ക് പോവാനായി അമ്മ പറഞ്ഞതോടെ ആ യാത്ര പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു.

വിവാഹം കഴിഞ്ഞാല്‍ പോണ്ടിച്ചേരിയില്‍ പോയി രോഹിത്തിനൊപ്പമുള്ള സെല്‍ഫി അയച്ച് കൊടുത്ത് അമ്മയോട് പ്രതികാരം ചെയ്യുമെന്നും എലീന പറഞ്ഞിരുന്നു. കോഴിക്കോടിനെക്കുറിച്ച് എപ്പോഴും വാചാലനാവുന്നയാളാണ് രോഹിത്. കേട്ട് പരിചയം മാത്രമുള്ള സ്ഥലങ്ങളിലെല്ലാം രോഹിത്തിനൊപ്പം പോവാനായി കാത്തിരിക്കുകയാണ് താനെന്ന് നേരത്തെ എലീന പറഞ്ഞിരുന്നു. വിവാഹ ശേഷം കോഴിക്കോടും തിരുവനന്തപുരത്തുമായി കഴിയാനാണ് പ്ലാന്‍.

രോഹിത്തിന്റെ നാടായ കോഴിക്കോട് വെച്ചായിരുന്നു വിവാഹം നടന്നത്. ഹിന്ദു ആചാരവിധി പ്രകാരമായിരുന്നു കല്യാണം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. ബിഗ് ബോസ് താരങ്ങളായ അലസാന്‍ഡ്രയും രേഷ്മയും കല്യാണത്തിന് പങ്കെടുത്തിരുന്നു. ആര്യ, ഫുക്രു, വീണ എന്നിവര്‍ വിവാഹത്തിന് എത്തിയിരുന്നില്ല എലീന വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് ആര്യ ഇന്‍സ്റ്റഗ്രാം ക്യു. എ സെക്ഷനില്‍ പറഞ്ഞിരുന്നു.

കല്യാണത്തിന് മുന്‍പ് തന്നെ സാരിയെ കുറിച്ചു അതിലുള്ള സര്‍പ്രൈസിനെ കുറിച്ചും എലീന പറഞ്ഞിരുന്നു. എലീന പറഞ്ഞത് പോലെ സിമ്പിള്‍ വര്‍ക്കുള്ള സാരിയായിരുന്നു. സാരിയ്ക്ക് അനിയോജ്യമായ രീതിയിലുള്ള ആഭരണവും മേക്കപ്പുമാണ് ചെയ്തിരിക്കുന്നത്. ആഭരണങ്ങളോട് താല്‍പര്യം ഇല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഹിന്ദു സ്റ്റൈല്‍ വെഡ്ഡിങ് രീതിയായത് കൊണ്ട് അല്‍പം സ്വര്‍ണ്ണം ധരിക്കുമെന്നും എലീന പറഞ്ഞിരുന്നു. സാരിയ്ക്ക് ചേരുന്ന വളരെ കുറച്ച് ആഭരണമായിരുന്നു താരം ധരിച്ചത്.

കല്യാണ സാരിയിലെ സര്‍പ്രൈസിനെ കുറിച്ചും എലീന നേരത്തെ പറഞ്ഞിരുന്നു. രേഹിത്തിന്റേയും എലീനയുടേയും പേരിന്റെ ആദ്യത്തെ അക്ഷരം ഉപയോഗിച്ചാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൂടാതെ അച്ഛനും അമ്മയും ഒരു സന്ദേശം സാരിയിലൂടെ നല്‍കുമെന്നും താരം പറഞ്ഞിരുന്നു. മെറൂണ്‍ നിറത്തിലുള്ള കാഞ്ചീവരം പട്ടുസാരിയാണ് എലീന ധരിച്ചിരുന്നത്. കസവ് മുണ്ടും ജുബ്ബയുമായിരുന്നു രോഹിത്തിന്റെ വേഷം. സുഹൃത്തായിരുന്നു താരത്തിന് വേണ്ടി സാരി ഒരുക്കിയത്. സിമ്പിള്‍ സാരിയ്ക്ക് ഹെവി വര്‍ക്കുള്ള ബ്ലൗസായിരുന്നു ഡിസൈന്‍ ചെയ്തിരിക്കുന്നത്.

എലീനയുടെ മെഹന്ദി ലുക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം തന്നെയായിരുന്നു ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. മെഹന്ദി 2കെ 21 എന്ന് കുറിച്ച് കൊണ്ടായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലുമായിരുന്നു. പര്‍പ്പിള്‍ നിറത്തിലുള്ള ലെഹങ്കയാണ് എലീന ധരിച്ചിരുന്നത്. ”താന്‍സ് കൗച്ചറാണ്” ലെഹങ്ക ഡിസൈന്‍ ചെയ്തിരിക്കുന്നത്. വസ്ത്രത്തിന് അനിയോജ്യമായ ആഭരണമായ സ്റ്റൈലിഷ് ചോക്കര്‍ സെറ്റും കമ്മലും നെറ്റിച്ചുട്ടിയുമായിരുന്നു അണിഞ്ഞിരുന്നത്. താരത്തിന്റെ മേക്കപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു .ചുണ്ടുകള്‍ക്കും കണ്ണിനും ഹൈലൈറ്റ് ചെയ്തുള്ള മേക്കപ്പായിരുന്നു. സിമ്പിള്‍ മേക്കപ്പായിരുന്നു. സാരിയാണ് വിവാഹത്തിന് ഉടുത്തതെങ്കില്‍ ക്രിസ്ത്യന്‍ വെഡ്ഡിങ് ലുക്കിലാണ് റിസപ്ഷന് എത്തിയത്.

More in Malayalam

Trending

Recent

To Top