Connect with us

കാവ്യയും അമ്മയും അങ്ങനെയാണ് വിശ്വസിച്ചിരുന്നത്, ദിലീപ് സത്യാവസ്ഥ തുറന്ന് പറയാന്‍ ശ്രമിച്ചുവെങ്കിലും ഞങ്ങള്‍ അതിന് സമ്മതിച്ചില്ല; തുറന്ന് പറഞ്ഞ് സലിംകുമാറും നവ്യ നായരും

Malayalam

കാവ്യയും അമ്മയും അങ്ങനെയാണ് വിശ്വസിച്ചിരുന്നത്, ദിലീപ് സത്യാവസ്ഥ തുറന്ന് പറയാന്‍ ശ്രമിച്ചുവെങ്കിലും ഞങ്ങള്‍ അതിന് സമ്മതിച്ചില്ല; തുറന്ന് പറഞ്ഞ് സലിംകുമാറും നവ്യ നായരും

കാവ്യയും അമ്മയും അങ്ങനെയാണ് വിശ്വസിച്ചിരുന്നത്, ദിലീപ് സത്യാവസ്ഥ തുറന്ന് പറയാന്‍ ശ്രമിച്ചുവെങ്കിലും ഞങ്ങള്‍ അതിന് സമ്മതിച്ചില്ല; തുറന്ന് പറഞ്ഞ് സലിംകുമാറും നവ്യ നായരും

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി എത്തി നായികയായി തിളങ്ങിനില്‍ക്കുകയായിരുന്നു താരം. മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ കാവ്യയ്ക്ക് കഴിഞ്ഞിരുന്നു. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് നടി. എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് പേജുകള്‍ വഴി വൈറലാകാറുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. അഭിനയത്തിന് പുറമെ മികച്ചൊരു നര്‍ത്തകി കൂടിയാണ് കാവ്യ മാധവന്‍.

ഇപ്പോഴിതാ സ്റ്റാര്‍ മാജിക്കില്‍ വെച്ച് കാവ്യയെ കുറിച്ച് സലിംകുമാറും നവ്യ നായരും പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. കാവ്യ മാധവന് ലൊക്കേഷനുകളില്‍ നിന്നും രസകരമായ പണികള്‍ കിട്ടാറുള്ളതിനെക്കുറിച്ച് കാവ്യ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കാവ്യയെക്കുറിച്ചുള്ള രസകരമായ അനുഭവമായിരുന്നു സലീം കുമാറും നവ്യയും പങ്കിട്ടത്.

താരങ്ങളെല്ലാം തങ്ങളുടെ മിമിക്രിയിലെ മികവ് പുറത്തെടുത്തപ്പോഴായിരുന്നു നവ്യയും ആ സാഹസത്തിന് മുതിര്‍ന്നത്. സലീം കുമാറും നവ്യയ്ക്ക് പിന്തുണ കൊടുത്തിരുന്നു. സുരേഷ് ഗോപിയേയും കാവ്യ മാധവനേയുമായിരുന്നു നവ്യ അനുകരിച്ചത്. കാവ്യ ഇത് കാണുന്നുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന മുഖവുരയോടെയായിരുന്നു നവ്യ അനുകരണം തുടങ്ങിയത്. സലിം കുമാര്‍ നമ്പൂതിരിയാണെന്ന് മറ്റുള്ളവരോട് പറയുന്ന കാവ്യയുടെ ശബ്ദമായിരുന്നു നവ്യ അനുകരിച്ചത്. ആ ശബ്ദം അതേ പോലെ തന്നെയായെന്നായിരുന്നു താരങ്ങള്‍ പറഞ്ഞത്.

എന്നാല്‍ താന്‍ ബ്രാഹ്മണാനെന്നായിരുന്നു കാവ്യ മുന്‍പ് കരുതിയത് എന്നാണ് സലിം കുമാര്‍ പറയുന്നത്. കാവ്യ മാത്രമല്ല, കാവ്യയുടെ അമ്മയും അത് വിശ്വസിച്ചിരുന്നു. ദിലീപ് അതിന്റെ യാഥാര്‍ത്ഥ്യം പറഞ്ഞ് കൊടുക്കാന്‍ ശ്രമിച്ചുവെങ്കിലും ഞങ്ങള്‍ അടുപ്പിച്ചില്ലെന്നായിരുന്നു സലീം കുമാര്‍ പറഞ്ഞത്. ഇവരുടെ ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടിരിക്കുന്നത്. ആരാധകര്‍ കമന്റുകളുമായും എത്തിയിട്ടുണ്ട്.

ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് കാവ്യ മാധവന്‍. സോഷ്യല്‍ മീഡിയയിലും സജീവമല്ലാത്ത താരത്തിന്റെയും മകളുടെയും ചിത്രങ്ങള്‍ ഫാന്‍സ് പേജുകളിലൂടെയാണ് വൈറലാകുന്നത്. ഇടയ്ക്ക് ദിലീപിനൊപ്പംപൊതുപരിപാടികളിലും താരമെത്താറുണ്ട്.

അതേസമയം, കുറച്ച് മുമ്പ് മഞ്ജു വാര്യരെ കുറിച്ച് കാവ്യ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയില്‍ വരും മുന്‍പ് ആര്‍ടിസ്റ്റ് എന്ന നിലയില്‍ മഞ്ജു ചേച്ചിയുടെ വലിയൊരു ഫാനായിരുന്നു ഞാന്‍. ഒരു സ്ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലും അമ്മയെന്ന നിലയിലും മഞ്ജു ചേച്ചിയുടെ വലിയ ഫാനാണ് താനെന്നും കാവ്യ മാധവന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ആ ബന്ധം ഞങ്ങള്‍ തുടര്‍ന്നിരുന്നു. ഫോണിലും സംസാരിക്കുന്നയാള്‍ക്കാരാണ് ഞങ്ങള്‍. ഒരേ മാസം പിറന്നാളാഘോഷിക്കുന്നവരാണ് ഞങ്ങള്‍. 10 ന് ചേച്ചിയുടേയും 19ന് എന്റേയും. രണ്ടാളും ബര്‍ത്ത്‌ഡേ ഒരിക്കലും മറക്കാറില്ല. അതിനൊക്കെ ഞങ്ങള്‍ വിളിച്ച് വിഷ് ചെയ്യാറുണ്ട്. കാണുന്നത് വളരെ അപൂര്‍വ്വമാണ്. ചില കല്യാണങ്ങളൊക്കെ വരുമ്പോഴേ കാണാറുള്ളൂ. ഫോണിലൂടെയുള്ള ബന്ധമാണ് കൂടുതലും.

ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഒരു തെറ്റിദ്ധാരണയും ഉണ്ടായിട്ടില്ല. അങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നുവെങ്കില്‍ അതെനിക്ക് പെട്ടെന്ന് മനസ്സിലായേനെ. മഞ്ജു ചേച്ചിയുടെ സംസാരത്തില്‍ നിന്നും. എനിക്കൊരുപാട് ബഹുമാനമുള്ള ആര്‍ടിസ്റ്റ് എന്ന് പറയാന്‍ പാടില്ല ചേച്ചി തന്നെയാണ് എനിക്ക്. അങ്ങനെയാണ് ഞാന്‍ മഞ്ജു ചേച്ചിയെ കാണുന്നത്. ഞാനറിഞ്ഞിട്ടുള്ളിടത്തോളം മഞ്ജു ചേച്ചിക്ക് കൂടുതലും കുടുംബമായിട്ട് ഇടപഴകാനാണ് താല്‍പര്യം എന്നെനിക്ക് തോന്നിയിട്ടുണ്ട്, സംസാരത്തിലൊക്കെ. ഞാന്‍ മഞ്ജു ചേച്ചിയോട് സംസാരിക്കുമ്പോള്‍ എവിടുന്നാ സംസാരിക്കുന്നത്, ഇപ്പോഴത്തെ സിനിമ ഏതാണ്, ഏത് ലൊക്കേഷനിലാണ് എന്നൊന്നും എന്നോട് ചോദിച്ചിട്ടില്ല. അച്ഛനും അമ്മയ്ക്കും സുഖമാണോ, മറ്റേ സ്ഥലത്തേക്ക് പോവാറുണ്ടോ, ഇന്ന് അമ്പലത്തിലേക്ക് പോയോ ഇങ്ങനെയുള്ള കാര്യങ്ങളേ ഞങ്ങള്‍ സംസാരിക്കാറുള്ളൂ.

സിനിമ വിട്ടത് കൊണ്ടുള്ളൊരു വിഷമം ഉള്ളിലുണ്ടെങ്കില്‍ അവരുടെ സംസാരത്തിലും ആറ്റിറ്റിയൂഡിലും നമുക്കത് കാണാം. അങ്ങനെ എനിക്ക് തോന്നിയിട്ടില്ല. മഞ്ജു വാര്യര്‍ വിവാഹ ശേഷം അഭിനയം നിര്‍ത്തിയത് നന്നായോ എന്നും അവതാരകന്‍ കാവ്യയോട് ചോദിച്ചിരുന്നു. മഞ്ജു ചേച്ചി അന്ന് അഭിനയം നിര്‍ത്തിയത് കൊണ്ടാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും നമ്മള്‍ ചേച്ചിയെ ഓര്‍ക്കുന്നത്. ഏത് ഹീറോയിന്‍ വന്നാലും അവരുടെ അഭിമുഖത്തില്‍ മഞ്ജു ചേച്ചിയുടെ പേര് വരുന്നതും അതാണ്.

പിന്നീട് ഒരുപാട് കാലം അഭിനയിച്ചിരുന്നെങ്കില്‍ ഈ ഒരു വില അന്നുണ്ടാവില്ല. പീക്കായിട്ടുള്ള സമയത്താണ് ചേച്ചി പോയത്. നമുക്ക് കണ്ടിട്ട് കൊതി തീര്‍ന്നിട്ടില്ലായിരുന്നു. എന്നോടിപ്പോള്‍ ഈ ചോദ്യം ചോദിക്കുന്നതും അതാവാം. കുടുംബത്തിന് പ്രാധാന്യം കൊടുത്താണ് ചേച്ചി മാറിയത്. എന്നിട്ട് അവരതില്‍ വിജയിക്കുകയാണല്ലോ ചെയ്തത്. ആര്‍ട്ടിസ്റ്റ് എന്ന് പറയും പോലെ തന്നെ ഭാര്യ, അമ്മയെന്ന നിലയിലും അവരെ നമ്മള്‍ അഭിനന്ദിച്ചേ മതിയാവുള്ളൂയെന്നുമായിരുന്നു കാവ്യ മാധവന്‍ അഭിമുഖത്തില്‍ പറഞ്ഞത്.

More in Malayalam

Trending

Recent

To Top